പാലക്കാട് നഗരസഭയിൽ കോൺഗ്രസ് അട്ടിമറി നടന്നിരിക്കുന്നു. യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ മൂന്നാം റൗണ്ടിൽ തന്നെ വലിയ ലീഡ് നേടി. മൂന്ന് റൗണ്ട് പൂർത്തിയായപ്പോൾ 1530 വോട്ടിൻ്റെ ലീഡാണ് യുഡിഎഫ് സ്ഥാനാർത്ഥിക്കുള്ളത്. മൂന്നാം റൗണ്ടിൽ 1986 വോട്ടിൻ്റെ ലീഡ് യുഡിഎഫ് സ്ഥാനാർത്ഥി നേടിയിരുന്നു.
ആദ്യം എണ്ണിയ നഗരസഭ മേഖലയിൽ മുന്നിലായിരുന്ന ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാർ പിന്നീട് പിന്നിലായി. പാലക്കാട് ബിജെപി സ്വാധീന നഗരമേഖലയിലെ വോട്ടെണ്ണുമ്പോൾ ബിജെപി മുന്നിലായിരുന്നെങ്കിലും പിന്നീട് യുഡിഎഫ് മുന്നിലെത്തി. ഇതോടെ പാലക്കാട് യുഡിഎഫ് പ്രവർത്തകർ ആഘോഷം തുടങ്ങിയിട്ടുണ്ട്.
വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിന്റെ വിജയം ഉറപ്പിച്ച തരത്തിൽ പ്രതികരണവുമായി വി ടി ബൽറാം രംഗത്തെത്തി. പാലക്കാട് രാഹുൽ തന്നെയെന്നും ഷാഫി പറമ്പിലിന്റെ പിൻഗാമിയായി പാലക്കാട്ടെ പുതിയ എംഎൽഎയാവുന്ന രാഹുൽ മാങ്കൂട്ടത്തിലിന് ഹാർദ്ദമായ അഭിനന്ദനങ്ങളെന്നും ബൽറാം ഫേസ്ബുക്കിൽ കുറിച്ചു. അഭിമാനകരമായ ഈ വിജയമൊരുക്കിയ എല്ലാ യുഡിഎഫ് പ്രവർത്തകർക്കും പാലക്കാട്ടെ വോട്ടർമാർക്കും നന്ദി പറഞ്ഞു.
Story Highlights: Congress candidate Rahul Mankootathil leads in Palakkad Municipality by-election, VT Balram congratulates