വയനാട് ദുരന്തം: സഹായം ആവശ്യപ്പെട്ടത് 13ന് മാത്രമെന്ന് കേന്ദ്രം

നിവ ലേഖകൻ

Wayanad disaster aid request

വയനാട് മുണ്ടക്കൈ-ചൂരല്മല ദുരന്തത്തിന് ശേഷം കേരള സര്ക്കാര് കേന്ദ്രത്തോട് സഹായം ആവശ്യപ്പെട്ടത് ഈ മാസം 13ന് മാത്രമാണെന്ന് കേന്ദ്രസര്ക്കാര് വെളിപ്പെടുത്തി. ഹൈക്കോടതിയില് സമര്പ്പിച്ച സത്യവാങ്മൂലത്തിലാണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്. കേരളം 2219.033 കോടി രൂപയുടെ സഹായമാണ് ആവശ്യപ്പെട്ടതെന്നും എസ്ഡിആര്എഫിലേക്ക് 153 കോടി രൂപ അനുവദിച്ചതായും കേന്ദ്രസര്ക്കാര് വ്യക്തമാക്കി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ദുരന്തത്തിന് ശേഷം പണം അനുവദിക്കുന്നതില് ചട്ടപ്രകാരമുള്ള നടപടികള് ഇപ്പോഴും പുരോഗമിക്കുന്നുവെന്നാണ് കേന്ദ്രം കോടതിയില് പറഞ്ഞത്. കേന്ദ്രം സഹായം നല്കാതെ വയനാടിനെ വഞ്ചിച്ചുവെന്ന ആരോപണത്തിനിടെയാണ് സംസ്ഥാന സര്ക്കാരിന്റെ വാദത്തിന് വിരുദ്ധമായി കേന്ദ്രസര്ക്കാരിന്റെ വിശദീകരണം വന്നിരിക്കുന്നത്. മുഖ്യമന്ത്രി ഉള്പ്പെടെ കേന്ദ്രം പണം അനുവദിച്ചില്ലെന്ന് പറഞ്ഞിരുന്നു. വയനാട്ടിലെ ദുരന്തബാധിത പ്രദേശങ്ങളുടെ പുനര്നിര്മാണത്തിനാണ് ഈ തുക അനുവദിച്ചതെന്നും കേന്ദ്രസര്ക്കാര് സത്യവാങ്മൂലത്തില് വ്യക്തമാക്കി.

153 കോടി രൂപ കൂടാതെ വിമാനത്തില് ഭക്ഷണം എത്തിച്ചതിന് ചെലവാക്കിയ തുകയും എയര് ലിഫ്റ്റ് ചെയ്തതിന്റെ പണവും അനുവദിച്ചതായി കേന്ദ്രം വ്യക്തമാക്കി. ശുചീകരണ പ്രവര്ത്തനങ്ങള്ക്ക് ഉള്പ്പെടെ തുക വകയിരുത്തിയെന്നും ഇത് ഈ മാസം 16ന് ചേര്ന്ന യോഗത്തില് നല്കാന് തീരുമാനിച്ചതായും കേന്ദ്രസര്ക്കാര് കോടതിയില് പറഞ്ഞു.

Story Highlights: Kerala government requested assistance from the central government only on the 13th of this month after the Wayanad disaster.

Related Posts
വയനാട്ടിൽ യുഡിഎഫ് സ്ഥാനാർത്ഥിയുടെ വീട്ടിൽ നിന്ന് ഭക്ഷ്യക്കിറ്റുകൾ പിടികൂടി
food kits seized

വയനാട്ടിൽ യുഡിഎഫ് സ്ഥാനാർത്ഥിയുടെ വീട്ടിൽ നിന്ന് ഭക്ഷ്യക്കിറ്റുകൾ പിടികൂടി. കൽപ്പറ്റ നഗരസഭയിലെ അഞ്ചാം Read more

സഞ്ചാർ സാഥി ആപ്പ് വേണ്ട; ഉത്തരവ് പിൻവലിച്ച് കേന്ദ്രസർക്കാർ
Sanchar Saathi App

മൊബൈൽ ഫോൺ സുരക്ഷയ്ക്കായി കേന്ദ്രസർക്കാർ നിർദേശിച്ച സഞ്ചാർ സാഥി ആപ്പ് വിവാദങ്ങൾക്കൊടുവിൽ പിൻവലിച്ചു. Read more

സ്ത്രീകൾക്കായി മിത്ര 181 ഹെൽപ്പ് ലൈൻ: മന്ത്രി വീണാ ജോർജ്ജ് പ്രോത്സാഹിപ്പിക്കുന്നു
Mithra 181 Helpline

ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ് മിത്ര 181 ഹെൽപ്പ് ലൈനിന്റെ പ്രാധാന്യം Read more

സംസ്ഥാനത്ത് സർക്കാർ ഓഫീസുകളുടെ പ്രവൃത്തി ദിനം കുറയ്ക്കാൻ ആലോചന; ഈ മാസം 5ന് യോഗം
Kerala government offices

സംസ്ഥാനത്ത് സർക്കാർ ഓഫീസുകളുടെ പ്രവൃത്തി ദിനങ്ങൾ കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് ചർച്ചകൾ ആരംഭിക്കുന്നു. ഇതിന്റെ Read more

വയനാട്ടിൽ വനത്തിൽ അതിക്രമിച്ചു കയറിയ യൂട്യൂബർമാർക്കെതിരെ കേസ്
Wayanad forest case

വയനാട്ടിലെ വനത്തിൽ അതിക്രമിച്ചു കയറിയ യൂട്യൂബർമാർക്കെതിരെ വനം വകുപ്പ് കേസെടുത്തു. അനുമതിയില്ലാതെ വന്യജീവികൾ Read more

വയനാട്ടിൽ പറമ്പിൽ കോഴി കയറിയതിനെ ചൊല്ലി തർക്കം; വയോദമ്പതികൾക്ക് അയൽവാസിയുടെ മർദ്ദനം
Wayanad couple attacked

വയനാട് കമ്പളക്കാട്, പറമ്പിൽ കോഴി കയറിയതിനെ ചൊല്ലിയുള്ള തർക്കത്തിൽ വയോദമ്പതികൾക്ക് അയൽവാസിയുടെ മർദ്ദനം. Read more

വയനാട്ടിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ
attempt to murder

വയനാട് ബത്തേരിയിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിലായി. ബത്തേരി പൊലീസ് Read more

വയനാട് വെള്ളമുണ്ടിൽ ആദിവാസി സ്ത്രീകൾക്ക് വെട്ടേറ്റ കേസിൽ പ്രതി പിടിയിൽ
Wayanad tribal attack

വയനാട് വെള്ളമുണ്ടിൽ ആദിവാസി സ്ത്രീകൾക്ക് വെട്ടേറ്റ സംഭവത്തിൽ പ്രതിയായ രാജുവിനെ പോലീസ് പിടികൂടി. Read more

വയനാട് പുൽപ്പള്ളിയിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ
food poisoning Wayanad

വയനാട് പുൽപ്പള്ളി ചേകാടി ഗവ. എ.യു.പി സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ. കണ്ണൂരിൽ നിന്ന് Read more

വയനാട്ടിൽ ആദിവാസി സ്ത്രീകൾക്ക് വെട്ടേറ്റു; ഭർത്താവ് രാജുവിനെതിരെ കേസ്
tribal women hacked

വയനാട്ടിൽ രണ്ട് ആദിവാസി സ്ത്രീകൾക്ക് വെട്ടേറ്റു. കൊച്ചാറ ആദിവാസി ഉന്നതിയിലെ മാധവിക്കും മകൾ Read more

Leave a Comment