ചൊവ്വയില്‍ ക്രിസ്റ്റല്‍ രൂപത്തില്‍ ശുദ്ധ സള്‍ഫര്‍ കണ്ടെത്തി; 360 ഡിഗ്രി വീഡിയോ പുറത്തുവിട്ട് നാസ

Anjana

Mars sulfur crystals

ചൊവ്വയിലെ നിഗൂഢതകളുടെ ലോകമായ ഗെഡിസ് വാലിസില്‍ നിന്ന് നാസയുടെ മാര്‍സ് ക്യൂരിയോസിറ്റി റോവര്‍ ക്രിസ്റ്റല്‍ രൂപത്തില്‍ ശുദ്ധ സള്‍ഫര്‍ കണ്ടെത്തി. ഗെഡിസ് വാലിസ് ചാനലില്‍ പര്യവേക്ഷണം നടത്തുന്നതിനിടെ ക്യൂരിയോസിറ്റി റോവര്‍ കയറിയ പാറ പൊട്ടിച്ചിതറിയപ്പോഴാണ് ഈ കണ്ടെത്തലുണ്ടായത്. ക്രിസ്റ്റല്‍ രൂപത്തിലുള്ള സള്‍ഫര്‍ ചൊവ്വയുടെ പ്രതലത്തിൽ ചിതറി കിടക്കുന്നതിന്റെ 360 ഡിഗ്രി വീഡിയോ നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറി യൂട്യൂബ് ചാനലിലാണ് പുറത്തുവിട്ടത്.

ഭാവിയിൽ മനുഷ്യരുടെ കോളനിയായി കണക്കാക്കുപ്പെടുന്ന ​ഗ്രഹമാണ് ചൊവ്വ. വെള്ളമൊഴുകിയോ, ശക്തമായ കാറ്റ് കാരണമോ, മണ്ണിടിച്ചില്‍ കാരണമോ താഴ്‌വര പോലെ ചൊവ്വയിൽ രൂപപ്പെട്ട പ്രദേശമാണ് ഗെഡിസ് വാലിസ് എന്നാണ് ശാസ്ത്രജ്ഞരുടെ നി​ഗമനം. 2024 മെയ് 30ന് പാറക്കഷണങ്ങളായി മഞ്ഞ നിറമുള്ള സള്‍ഫര്‍ കിടക്കുന്ന ചിത്രം നാസ പുറത്തുവിട്ടിരുന്നു. ഇപ്പോൾ ക്രിസ്റ്റൽ രൂപത്തിലുള്ള സൾഫറിന്റെ ചിത്രമാണ് നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറി യൂട്യൂബ് ചാനലില്‍ കാണാൻ സാധിക്കുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഗെഡിസ് വാലിസ് ചാനലിനോട് യാത്ര പറയുന്നതിന് തൊട്ടുമുമ്പാണ് ക്യൂരിയോസിറ്റി റോവർ സൾഫർ ക്രിസ്റ്റലിന്റെ പനോരമ വീഡിയോ പകര്‍ത്തിയത്. ഈ 360 ഡിഗ്രി പനോരമ വീഡിയോ പ്ലേ ചെയ്‌ത് വിരല്‍ കൊണ്ട് സ്ക്രീന്‍ ചലിപ്പിച്ചാല്‍ ചൊവ്വയുടെ 360 ഡിഗ്രി ദൃശ്യങ്ങള്‍ കാണാം. സള്‍ഫര്‍ ക്രിസ്റ്റല്‍ നാസ വീഡിയോയില്‍ പ്രത്യേകം മാര്‍ക്ക് ചെയ്തിട്ടുമുണ്ട്.

Story Highlights: NASA’s Mars Curiosity Rover discovers pure sulfur crystals on Mars, releases 360-degree video of the find

Leave a Comment