ധനുഷും ഐശ്വര്യയും കുടുംബകോടതിയിൽ ഹാജരായി; വിവാഹമോചന നടപടികൾ തുടരുന്നു

Anjana

Dhanush Aishwarya divorce court

വിവാഹമോചനവുമായി ബന്ധപ്പെട്ട് ആദ്യമായി നടൻ ധനുഷും ഭാര്യ ഐശ്വര്യയും കുടുംബകോടതിയിൽ ഹാജരായി. വീണ്ടുമൊന്നിക്കുന്നെന്ന അഭ്യൂഹങ്ങളെ തള്ളിക്കൊണ്ടാണ് ഇരുവരും മാസ്ക് ധരിച്ച് കോടതിയിലെത്തിയത്. കേസ് നിലവിൽ ഇരു കക്ഷികളുടെയും വാദം കേൾക്കുന്നതിനായി ഈ മാസം 27-ലേക്ക് നീട്ടിവെച്ചിരിക്കുകയാണ്. അന്നു തന്നെ കേസിൽ വിധി പറയുമെന്നാണ് റിപ്പോർട്ട്.

2004-ൽ വിവാഹിതരായ ധനുഷും രജനീകാന്തിൻ്റെ മകൾ ഐശ്വര്യയും 18 വർഷത്തെ ദാമ്പത്യത്തിനു ശേഷം 2022-ൽ വിവാഹമോചനത്തിന് ഒരുങ്ങുന്നതായി സംയുക്ത പ്രസ്താവനയിലൂടെ പ്രഖ്യാപിച്ചിരുന്നു. യാത്ര, ലിം​ഗാ എന്നിങ്ങനെ രണ്ട് മക്കളുണ്ട് ഇരുവർക്കും. ധനുഷിനെ നായകനാക്കി ഐശ്വര്യ ‘3’ എന്ന ചിത്രം സംവിധാനം ചെയ്തിട്ടുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

നേരത്തെ വിവാഹ മോചനം പ്രഖ്യാപിച്ച് 2 വർഷം പിന്നിട്ടിട്ടും ഇരുവരും മൂന്നു തവണ ഹിയറിങിന് ഹാജരാകാതിരുന്നതിനാൽ അനുരഞ്ജനത്തിലായെന്ന അഭ്യൂഹങ്ങൾ പരന്നിരുന്നു. എന്നാൽ, ഇപ്പോൾ കോടതിയിൽ ഹാജരായതോടെ ആ അഭ്യൂഹങ്ങൾക്ക് വിരാമമായിരിക്കുകയാണ്.

ALSO READ: ഫാന്‍റസിയുടെ ലോകത്തിലൂടെ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച് ബോണിയും സ്റ്റെഫിയും; തിയറ്ററുകൾക്കൊപ്പം പ്രേക്ഷക മനസും നിറച്ച് ‘ഹലോ മമ്മി’

Story Highlights: Actor Dhanush and wife Aishwarya appear in family court for divorce proceedings, dispelling reconciliation rumors.

Leave a Comment