ഒമാന്റെ 54-ാം ദേശീയ ദിനം: ദുബായ് ഹത്ത അതിർത്തിയിൽ വർണാഭമായ ആഘോഷം

നിവ ലേഖകൻ

Oman National Day Dubai

ഒമാന്റെ 54-ാം ദേശീയ ദിനാഘോഷം ദുബായ് ഹത്ത അതിർത്തിയിൽ വർണാഭമായി നടന്നു. ദുബായ് അതിർത്തി-തുറമുഖ സുരക്ഷാ കൗൺസിലും ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സും സംയുക്തമായാണ് ആഘോഷച്ചടങ്ങുകൾ സംഘടിപ്പിച്ചത്. യാത്രക്കാരുടെ ചെക്കിംഗ് പോയിന്റ് പരിസരത്ത് നടന്ന പരിപാടിയിൽ, ദുബായ് ഇമിഗ്രേഷൻ മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി, ഒമാൻ പോലീസിലെ ഉന്നത മേധാവിയും നോർത്ത് അൽബാത്തിന പോലീസിന്റെ കമാൻഡർ ബ്രിഗേഡിയർ അബ്ദുള്ള അൽ ഫാർസി, ദുബായ് കസ്റ്റംസിന്റെ ഡയറക്ടർ ജനറൽ ഡോ. അബ്ദുല്ല ബുസ്നാദ് തുടങ്ങി നിരവധി പ്രമുഖർ പങ്കെടുത്തു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ദുബായ് എയർപോർട്ടിലും പ്രത്യേക പരിപാടികൾ സംഘടിപ്പിച്ചു. സ്വദേശികളായ യാത്രക്കാർക്ക് പ്രത്യേക സ്വീകരണവും സമ്മാനങ്ങളും ഇന്റർനെറ്റ് ഡാറ്റ അടങ്ങിയ മൊബൈൽ സിമ്മുകളും നൽകി. എയർപോർട്ടിലും ഹത്ത അതിർത്തിയിലും യാത്രക്കാരുടെ പാസ്പോട്ടുകളിൽ യുഎഇ-ഒമാൻ സൗഹൃദം അടയാളപ്പെടുത്തിയ സ്റ്റാമ്പുകളും പതിപ്പിച്ചു. ആധുനിക ഒമാന്റെ ശിൽപിയായ അന്തരിച്ച സുൽത്താൻ ഖാബൂസ് ബിൻ സൗദിന്റെ ജന്മദിനമാണ് രാജ്യം ദേശീയദിനമായി ആഘോഷിക്കുന്നത്.

  ഒമാനിൽ വ്യക്തിഗത ആദായ നികുതി 2028 ജനുവരി മുതൽ; കൂടുതൽ വിവരങ്ങൾ പുറത്ത്

ഹത്ത അതിർത്തിയിൽ നടന്ന ചടങ്ങുകൾ ഒമാന്റെയും യുഎഇയുടെയും ചരിത്രപരമായ ബന്ധങ്ങളും സൗഹൃദങ്ങളും കൂടുതൽ അടയാളപ്പെടുത്തുന്ന വേദിയായി മാറി. ഇരു രാജ്യങ്ങളിലെയും നാടൻ കലാരൂപങ്ങളും മറ്റു പരിപാടികളും ഇതിനോടൊപ്പം നടന്നു. യുഎഇയുടെയും ഒമാന്റെയും ദേശീയ ചിഹ്നങ്ങളും കൊടിതോരണങ്ങൾ കൊണ്ടും ഹത്ത പാതയോരങ്ങൾ പ്രത്യേകം അലങ്കരിച്ചിരുന്നു. ഈ ആഘോഷങ്ങൾ ഇരു രാജ്യങ്ങൾ തമ്മിലുള്ള സൗഹാർദ്ദപരമായ ബന്ധത്തിന്റെ ഉദാത്ത മാതൃകയായി മാറി.

Story Highlights: Oman’s 54th National Day celebrated at Dubai-Hatta border with colorful events, strengthening UAE-Oman ties.

Related Posts
ആകാശ ടാക്സികളുമായി ദുബായ്; ആദ്യ പരീക്ഷണ പറക്കൽ വിജയം
Dubai Air Taxi

ദുബായിൽ അടുത്ത വർഷം മുതൽ എയർ ടാക്സികൾ പറന്നിറങ്ങും. ഇതിന്റെ ഭാഗമായി ആദ്യ Read more

ദുബായിൽ ഇന്ന് പൊതു അവധി; ഗതാഗത സേവനങ്ങളിൽ ക്രമീകരണം
Dubai public holiday

ഹിജ്റ പുതുവത്സരത്തോടനുബന്ധിച്ച് ദുബായിൽ ഇന്ന് പൊതു അവധിയാണ്. വിവിധ ഗതാഗത സേവനങ്ങളുടെ സമയക്രമത്തിൽ Read more

ഒമാനിൽ മുന്തിരി കൃഷിയുടെ രണ്ടാം വിളവെടുപ്പ് ഉത്സവം തുടങ്ങി
Grape Harvest Festival

ഒമാനിലെ നോർത്ത് അൽ ഷർഖിയ ഗവർണറേറ്റിന്റെ ഭാഗമായ മുദൈബി സംസ്ഥാനത്തിലെ റൗദ പട്ടണത്തിൽ Read more

‘ഞങ്ങള് നിങ്ങള്ക്കായി ഇവിടെയുണ്ട്’; ബോധവത്കരണ കാമ്പയിനുമായി ദുബായ്
Dubai Awareness Campaign

ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സിന്റെ നേതൃത്വത്തിൽ "ഞങ്ങൾ Read more

ഒമാൻ ഉൾക്കടലിൽ എണ്ണക്കപ്പലുകൾ കൂട്ടിയിടിച്ച് തീപിടിത്തം; 24 ജീവനക്കാരെ രക്ഷപ്പെടുത്തി
Oman oil tanker collision

ഒമാൻ ഉൾക്കടലിൽ രണ്ട് എണ്ണക്കപ്പലുകൾ കൂട്ടിയിടിച്ച് തീപിടിത്തമുണ്ടായി. യുഎഇ തീരത്ത് 24 നോട്ടിക്കൽ Read more

  ദുബായിൽ ഇന്ന് പൊതു അവധി; ഗതാഗത സേവനങ്ങളിൽ ക്രമീകരണം
ദുബൈയിൽ ബലിപെരുന്നാൾ തിരക്ക്; പൊതുഗതാഗത സംവിധാനം ഉപയോഗിച്ചത് 75 ലക്ഷം പേർ
Dubai public transport

ബലിപെരുന്നാൾ അവധിക്കാലത്ത് ദുബൈയിലെ പൊതുഗതാഗത സംവിധാനം ഉപയോഗിച്ച് 75 ലക്ഷത്തിലധികം യാത്രക്കാർ. ഇത് Read more

ദുബായിൽ ബലിപെരുന്നാളിന് സൗജന്യ പാർക്കിംഗും, മെട്രോ ട്രാം സർവീസുകൾ കൂടുതൽ സമയം
Dubai free parking

ബലിപെരുന്നാളിനോടനുബന്ധിച്ച് ദുബായ് ആർടിഎ വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. ജൂൺ 5 മുതൽ 8 Read more

ദുബായ് GDRFA: ഈദ് അവധിക്കാലത്തും സേവനങ്ങൾ തടസ്സമില്ലാതെ; പ്രവർത്തന സമയം പ്രഖ്യാപിച്ചു
Dubai GDRFA Eid Holiday

ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് ഈദ് അൽ-അദ്ഹ Read more

ദുബായിൽ കൂടുതൽ മേഖലകളിൽ പാർക്കിങ് ഫീസ്; മിർദിഫിൽ പുതിയ സോണുകൾ
Dubai parking fees

ദുബായിൽ മിർദിഫ് മേഖലയിൽ രണ്ട് പുതിയ പെയ്ഡ് പാർക്കിങ് സോണുകൾ ആരംഭിച്ചു. പാർക്കിൻ Read more

Leave a Comment