ഫേസ്ബുക്കിന്റെ അൽഗോരിതം സെൻസർഷിപ്പ് വീണ്ടും ചർച്ചയാകുന്നു; പോസ്റ്റുകൾ കാണാതാകുന്നതിൽ ആശങ്ക

Anjana

Facebook algorithm censorship

ഫേസ്ബുക്കിന്റെ സെൻസർഷിപ്പ് സംവിധാനമായ അൽഗോരിതം വീണ്ടും ചർച്ചയാകുന്നു. അയ്യായിരത്തിലധികം സുഹൃത്തുക്കളുണ്ടെങ്കിലും പോസ്റ്റുകൾക്ക് പത്തോ ഇരുപതോ ലൈക്കുകൾ മാത്രമാണ് പലർക്കും ലഭിക്കുന്നത്. പകരം പ്രമോഷണൽ പേജുകളും പോസ്റ്റുകളുമാണ് പലരുടെയും ഫീഡിൽ വരുന്നത്. യാതൊരു ബന്ധവുമില്ലാത്തവരുടെ പോസ്റ്റുകളും വീഡിയോകളും ഫോട്ടോകളും ഫീഡിൽ നിറയുന്നതും പലരും ചർച്ചയാക്കുന്നുണ്ട്.

സാമാന്യം സുദീർഘമായ ഒരു പോസ്റ്റ് ആണ് പലരും ഷെയർ ചെയ്യുന്നത്. സ്വന്തം ഫോട്ടോ ഈ പോസ്റ്റിനൊപ്പം വെച്ചാണ് ഷെയർ ചെയ്യുന്നത്. പോസ്റ്റിൽ പറയുന്നത്, ഫേസ്ബുക്കിൽ 5000-ലധികം സുഹൃത്തുക്കളുണ്ടെങ്കിലും അടുത്തകാലത്ത് പോസ്റ്റുകൾക്ക് പത്തോ ഇരുപതോ ലൈക്കുകൾ മാത്രമാണ് ലഭിക്കുന്നതെന്നാണ്. പല പോസ്റ്റുകളും അടുത്ത സുഹൃത്തുക്കൾ കാണുന്നില്ലെന്നും അവരുടെ ലൈക്കോ കമന്റോ കാണാത്തതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് പുതിയ ഫേസ്ബുക്ക് പ്രോട്ടോകോളിനെ കുറിച്ച് മനസ്സിലാക്കിയതെന്നും പോസ്റ്റിൽ പറയുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പുതിയ ഫേസ്ബുക്ക് നിയമങ്ങൾ പ്രകാരം ന്യൂസ് ഫീഡിൽ ഏതാണ്ട് 25 സുഹൃത്തുക്കളുടെ മാത്രം പോസ്റ്റുകളാണ് കാണാനാകുന്നതെന്ന് പോസ്റ്റിൽ പറയുന്നു. ഫേസ്ബുക്കിന്റെ സിസ്റ്റമാണ് ആരുടെയൊക്കെ പോസ്റ്റുകൾ കാണിക്കണമെന്ന് തീരുമാനിക്കുന്നത്. ഈ പ്രശ്നം പരിഹരിക്കാൻ പോസ്റ്റിന് താഴെ കമന്റ് ചെയ്യാനും, പോസ്റ്റ് ഷെയർ ചെയ്യാനും ആവശ്യപ്പെടുന്നു. അങ്ങനെ ചെയ്താൽ വീണ്ടും ന്യൂസ് ഫീഡിൽ ദൃശ്യമാകുമെന്നും പോസ്റ്റിൽ പറയുന്നു.

Story Highlights: Facebook’s algorithm-based censorship system sparks debate as users report limited post visibility and engagement despite large friend lists.

Leave a Comment