വിശപ്പ് നിയന്ത്രിക്കാൻ കഴിയാത്തത് എന്തുകൊണ്ട്? ഹോർമോണുകളുടെ പങ്ക്

നിവ ലേഖകൻ

hunger control hormones weight management

വിശപ്പ് കുറയ്ക്കാൻ സാധിക്കാത്തതാണ് പലർക്കും തടി കുറയ്ക്കുന്നതിൽ വെല്ലുവിളിയായി മാറുന്നത്. നമ്മുടെ ശരീരത്തിൽ വിശപ്പുണ്ടാക്കുന്നത് ഗ്രെനിൻ എന്ന ഹോർമോണാണ്. എന്നാൽ വിശപ്പു കുറയ്ക്കുന്നത് ലെപ്റ്റിൻ എന്ന ഹോർമോണാണ്. ഗ്രെനിൻ കൂടുകയും ലെപ്റ്റിൻ കുറയുകയും ചെയ്യുമ്പോഴാണ് പ്രശ്നമുണ്ടാകുന്നത്. ഗ്രെനിൻ കൂടുമ്പോൾ വയറിനകത്ത് പരവേശവും അസ്വസ്ഥതയും ഉണ്ടാകും. ലെപ്റ്റിൻ ശരിയായി പ്രവർത്തിച്ചില്ലെങ്കിൽ വയർ നിറയുന്നത് അറിയാതെ പോകും.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പ്രമേഹമുള്ളവർ, സ്ട്രെസുള്ളവർ, അമിതവണ്ണമുള്ളവർ, ഇൻസുലിൻ റെസിസ്റ്റൻസുള്ളവർ എന്നിവർക്ക് ലെപ്റ്റിൻ വേണ്ട രീതിയിൽ പ്രവർത്തിക്കില്ല. ഇതിനാൽ ഇത്തരക്കാർ അമിതമായി കഴിക്കുകയും തടി കൂടുകയും ചെയ്യും. ഇതിന് പരിഹാരമായി ലെപ്റ്റിൻ പ്രവർത്തനം ഫലപ്രദമായി നടത്താനുള്ള വഴി കണ്ടുപിടിക്കണം. ആദ്യം വേണ്ടത് ഭക്ഷണം കഴിക്കാൻ അമിതമായി വിശക്കാൻ ഇരിക്കരുത്.

  ജന്മനാ വൈകല്യമുള്ള കുഞ്ഞ്: ചികിത്സാ പിഴവ് സമ്മതിച്ച് ആരോഗ്യ വകുപ്പ്

നല്ലതുപോലെ വിശന്നിരിക്കുന്ന സമയത്ത് ഇഷ്ടപ്പെട്ട വിഭവങ്ങളും വറുത്തവയും കിട്ടിയാൽ നാം കണ്ണില്ലാതെ കഴിക്കും. ഇത്തരം അവസരങ്ങൾ ഒഴിവാക്കുക. തടി കുറയ്ക്കാൻ ശ്രമിക്കുന്നവരെങ്കിൽ വീട്ടുകാരോടും ഇത്തരം കാര്യം പറയുന്നത് നല്ലതാണ്. വിശന്നിരിക്കുമ്പോൾ ജ്യൂസും മധുര പലഹാരങ്ങളും കഴിക്കരുത്. ഫ്രഷ് ജ്യൂസ് നല്ലതാണെന്ന് നാം കരുതുമെങ്കിലും, ഒരു ആപ്പിൾ കഴിച്ചാൽ വയർ നിറയുമെങ്കിൽ ജ്യൂസിൽ രണ്ടു മൂന്ന് ആപ്പിളും ചിലപ്പോൾ മധുരവും ചേർക്കും. ഇത് ശരീരത്തിലെത്തുന്നത് തടി കൂട്ടും.

  ആശാ വർക്കർമാരുടെ സമരം തുടരുന്നു; ഇന്ന് വീണ്ടും ആരോഗ്യമന്ത്രിയുമായി ചർച്ചയ്ക്ക് സാധ്യത

Story Highlights: Hunger control challenges weight loss efforts; hormones ghrelin and leptin play crucial roles in appetite regulation

Related Posts
മദ്യപാനവും മുഖക്കുരുവും: അറിയേണ്ട കാര്യങ്ങൾ
alcohol acne connection

മദ്യപാനം നേരിട്ട് മുഖക്കുരു ഉണ്ടാക്കുന്നില്ലെങ്കിലും, അത് മുഖക്കുരുവിന് കാരണമാകുന്ന ഹോർമോണുകളെ ഉത്തേജിപ്പിക്കുന്നു. മദ്യം Read more

ദീർഘകാല ലൈംഗിക വിരക്തി: ആരോഗ്യത്തിലെ പ്രത്യാഘാതങ്ങൾ
sexual abstinence health effects

ദീർഘകാലം ലൈംഗിക ബന്ധത്തിൽ ഏർപ്പെടാതിരിക്കുന്നത് ശാരീരികവും മാനസികവുമായ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. ഇത് Read more

  ചുവന്ന തക്കാളി: അർബുദ സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന ഒരു മാർഗം
വയറിലെ കൊഴുപ്പ് കുറയ്ക്കാൻ: ഉൾപ്പെടുത്തേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങൾ
reduce belly fat diet

വയറിലെ കൊഴുപ്പ് കുറയ്ക്കാൻ കൃത്യമായ ഡയറ്റും വ്യായാമവും പ്രധാനമാണ്. പയറുവർഗങ്ങൾ, യോഗർട്ട്, ആപ്പിൾ, Read more

Leave a Comment