മമ്മൂട്ടി-മോഹൻലാൽ ചിത്രത്തിൽ ഫഹദ് ഫാസിലും; 18 വർഷത്തിനു ശേഷം മലയാളത്തിന്റെ പ്രിയതാരങ്ങൾ ഒന്നിക്കുന്നു

നിവ ലേഖകൻ

Mammootty Mohanlal Fahad Faasil film

മലയാളത്തിന്റെ പ്രിയ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും 18 വർഷങ്ങൾക്കു ശേഷം ഒരുമിക്കുന്ന ചിത്രത്തിലേക്ക് ഫഹദ് ഫാസിലും എത്തിച്ചേർന്നു. മഹേഷ് നാരായണന് സംവിധാനം ചെയ്യുന്ന ഈ മള്ട്ടിസ്റ്റാര് ചിത്രത്തിന് മോഹൻലാലാണ് തിരിതെളിച്ചത്. ബുധനാഴ്ചയാണ് ഫഹദ് ശ്രീലങ്കയിലെ ലൊക്കേഷനിൽ എത്തിയത്. മോഹന്ലാല് നേരത്തെതന്നെ ശ്രീലങ്കയിലെത്തിയിരുന്നു. കഴിഞ്ഞദിവസം മമ്മൂട്ടിയും കുഞ്ചാക്കോ ബോബനും വന്നതോടെ മലയാളസിനിമ കാത്തിരിക്കുന്ന വമ്പന് പ്രോജക്ടിന് തുടക്കമായി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കുഞ്ചാക്കോബോബന്, നയന്താര തുടങ്ങി വമ്പൻ താരനിര അണിനിരക്കുന്ന ചിത്രത്തിൽ രൺജി പണിക്കർ, രാജീവ് മേനോൻ, ഡാനിഷ് ഹുസൈൻ, ഷഹീൻ സിദ്ദിഖ്, സനൽ അമൻ, രേവതി, ദർശന രാജേന്ദ്രൻ, സെറീൻ ഷിഹാബ്, പ്രകാശ് ബെലവാടി തുടങ്ങിയവരും അണിനിരക്കുന്നു. ചിത്രത്തിന്റെ കഥയും തിരക്കഥയും മഹേഷ് നാരായണന്റേതാണ്. ആന്റോ ജോസഫാണ് നിർമാതാവ്. സി.ആര്.സലിം, സുഭാഷ് ജോര്ജ് മാനുവല് എന്നിവരാണ് കോ പ്രൊഡ്യൂസർമാർ. രാജേഷ് കൃഷ്ണയും സി.വി.സാരഥയുമാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്മാര്.

ബോളിവുഡിലെ പ്രശസ്തനായ സിനിമാട്ടോഗ്രഫര് മനുഷ് നന്ദനാണ് ഛായാഗ്രഹണം. ജോസഫ് നെല്ലിക്കല് പ്രൊഡക്ഷന് ഡിസൈനറും, രഞ്ജിത് അമ്പാടി മേക്കപ്പ് ആർട്ടിസ്റ്റും, ധന്യ ബാലകൃഷ്ണന് കോസ്റ്റിയൂം ഡിസൈനറുമാണ്. ശ്രീലങ്കയ്ക്ക് പുറമേ ലണ്ടന്, അബുദാബി, അസര്ബെയ്ജാന്, തായ്ലന്ഡ്, വിശാഖപട്ടണം, ഹൈദ്രാബാദ്, ഡല്ഹി, കൊച്ചി എന്നിവിടങ്ങളിലായി 150 ദിവസം കൊണ്ടാണ് ചിത്രം പൂര്ത്തിയാകുക. ആന് മെഗാ മീഡിയ പ്രദര്ശനത്തിനെത്തിക്കും.

  എമ്പുരാൻ 50 കോടി ഓപ്പണിംഗ് നേട്ടം കൈവരിച്ചു

Story Highlights: Fahad Faasil joins Mammootty and Mohanlal in Mahesh Narayanan’s multi-starrer film after 18 years

Related Posts
എമ്പുരാൻ: വില്ലൻ റിക്ക് യൂണിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി
Empuraan

എമ്പുരാൻ സിനിമയിലെ വില്ലൻ കഥാപാത്രത്തിന്റെ പോസ്റ്റർ പുറത്തിറങ്ങി. ഹോളിവുഡ് താരം റിക്ക് യൂണാണ് Read more

എമ്പുരാൻ മികച്ച സിനിമ; റിലീസ് ചെയ്തതിൽ അഭിമാനിക്കണം: ഷീല
Empuraan film

എമ്പുരാൻ മികച്ച സിനിമയാണെന്ന് നടി ഷീല. ചിത്രത്തിൽ ഗർഭിണിയായ സ്ത്രീക്ക് നേരിടേണ്ടിവന്ന സംഭവങ്ങൾ Read more

എമ്പുരാൻ റീ-എഡിറ്റഡ് പതിപ്പ് തിയേറ്ററുകളിൽ
Empuraan film re-release

ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട രംഗങ്ങൾ ഉൾപ്പെടെ 24 ഭാഗങ്ങൾ മാറ്റി എഡിറ്റ് ചെയ്ത Read more

‘എമ്പുരാൻ’ വർത്തമാന ഇന്ത്യയിലെ ഫാസിസത്തെ അളക്കാനുള്ള സൂചകം; ബെന്യാമിൻ
Empuraan film review

ഫാസിസത്തിന്റെ വളർച്ചയെക്കുറിച്ചുള്ള ആശങ്കകൾക്കിടയിൽ 'എമ്പുരാൻ' എന്ന സിനിമയെ ബെന്യാമിൻ പ്രശംസിച്ചു. സിനിമയിലെ രാഷ്ട്രീയാംശങ്ങളെ Read more

2007 ൽ ഗുജറാത്ത് കലാപത്തെ വിമർശിച്ച മമ്മൂട്ടി; സിനിമാ പോസ്റ്ററിൽ കരി ഓയിൽ ഒഴിച്ചും അധിക്ഷേപിച്ചും അന്ന് പ്രതികരിച്ച യുവ മോർച്ച
Gujarat riots Mammootty

2007-ൽ ചെന്നൈയിൽ നടന്ന ഡിവൈഎഫ്ഐ സമ്മേളനത്തിൽ ഗുജറാത്ത് കലാപത്തെ വിമർശിച്ച മമ്മൂട്ടിയ്ക്കെതിരെ യുവമോർച്ച Read more

‘എമ്പുരാൻ’ വർത്തമാന ഇന്ത്യയിലെ ഫാസിസത്തെ അളക്കാനുള്ള സൂചകം; ബെന്യാമിൻ
Empuraan Film Commentary

ഫാസിസത്തിന്റെ വ്യാപ്തി അളക്കുന്നതിനുള്ള ഒരു സൂചകമായി 'എമ്പുരാൻ' മാറിയെന്ന് ബെന്യാമിൻ. ചിത്രത്തിലെ രാഷ്ട്രീയം Read more

എമ്പുരാൻ വിവാദം: ഹൈക്കോടതിയെ സമീപിച്ച ബിജെപി നേതാവിന് സസ്പെൻഷൻ
Empuraan controversy

മോഹൻലാൽ ചിത്രം എമ്പുരാനെതിരെ ഹൈക്കോടതിയെ സമീപിച്ച ബിജെപി നേതാവിന് സസ്പെൻഷൻ. തൃശൂർ ജില്ലാ Read more

  ‘എമ്പുരാൻ; തിയറ്ററിൽപ്പോയി കാണില്ല; രാജീവ് ചന്ദ്രശേഖർ
എമ്പുരാൻ സിനിമയിൽ മാറ്റങ്ങൾ: വിവാദങ്ങൾക്ക് പിന്നാലെ പുതിയ പതിപ്പ്
Empuraan controversy

എമ്പുരാൻ സിനിമയിൽ മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള രംഗങ്ങൾ വെട്ടിമാറ്റി. കേന്ദ്ര മന്ത്രി സുരേഷ് Read more

‘എമ്പുരാൻ’ വിവാദം വെറും ബിസിനസ് തന്ത്രം, ആളുകളെ ഇളക്കി വിട്ട് പണം വാരുന്നു; സുരേഷ് ഗോപി
Empuraan controversy

‘എമ്പുരാൻ’ സിനിമയെച്ചൊല്ലിയുള്ള വിവാദങ്ങൾ ബിസിനസ് തന്ത്രങ്ങളാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ജനങ്ങളുടെ വികാരങ്ങളെ Read more

Leave a Comment