3-Second Slideshow

തായ്ലാൻഡ് നാഷണൽ ഹെൽത്ത് അസംബ്ലിയിൽ കേരളത്തെ പ്രതിനിധീകരിച്ച് എം. കെ. റഫീഖ

നിവ ലേഖകൻ

Kerala health initiatives Thailand assembly

തായ്ലാൻഡ് സർക്കാരിന്റെ ആരോഗ്യ വകുപ്പിന് കീഴിൽ നടക്കുന്ന 17-ാമത് നാഷണൽ ഹെൽത്ത് അസംബ്ലിയിൽ കേരളത്തെ പ്രതിനിധീകരിച്ച് മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം. കെ. റഫീഖ സംബന്ധിക്കും. നവംബർ 26 മുതൽ 28 വരെ ബാങ്കോക്കിൽ നടക്കുന്ന ഈ പരിപാടിയിൽ കേരളത്തിലെയും മലപ്പുറം ജില്ലയിലെയും ആരോഗ്യ രംഗത്തെ ഇടപെടലുകളെ കുറിച്ച് റഫീഖ പ്രബന്ധം അവതരിപ്പിക്കും. തായ്ലൻഡ് പ്രധാനമന്ത്രി അധ്യക്ഷനായിട്ടുള്ള നാഷണൽ ഹെൽത്ത് കമ്മീഷനാണ് എല്ലാ വർഷവും ഈ അസംബ്ലി സംഘടിപ്പിക്കുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അധികാര വികേന്ദ്രീകരണം വഴി ആരോഗ്യമേഖലയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നടപ്പിലാക്കുന്ന ഇടപെടലുകളും, രീതികളും, പ്രവർത്തനങ്ങളും റഫീഖയുടെ പ്രബന്ധത്തിൽ വിശദീകരിക്കും. ആരോഗ്യ മേഖലയിലെ സാമൂഹിക പങ്കാളിത്തത്തെകുറിച്ചുള്ള ലോക ആരോഗ്യ സംഘടനയുടെ പ്രമേയത്തിനനുസൃതമായി ആഗോള പ്രവർത്തന പദ്ധതി വികസിപ്പിക്കുകയും, പ്രാവർത്തികമാക്കുകയും ചെയ്യുക എന്നതാണ് ഈ അസംബ്ലിയുടെ ഉദ്ദേശലക്ഷ്യം.

കേരളത്തിന്റെയും മലപ്പുറം ജില്ലയുടെയും ആരോഗ്യരംഗത്തെ നേട്ടങ്ങൾ അന്താരാഷ്ട്ര തലത്തിൽ അവതരിപ്പിക്കാൻ ലഭിക്കുന്ന ഏറ്റവും വലിയ അവസരമാണിത്. ഇന്ത്യയിൽ നിന്ന് ആകെ രണ്ട് പേരാണ് അസംബ്ലിയിൽ സംബന്ധിക്കുന്നത്. തമിഴ്നാട്ടിൽ നിന്നുള്ള സൊസൈറ്റി ഫോർ കമ്മ്യൂണിറ്റി ഹെൽത്ത് അവയർനസ് റിസർച്ച് ആൻഡ് ആക്ഷന്റെ സി.ഇ.ഒ സുരേഷ് ദണ്ഡപാണി ആണ് മറ്റൊരാൾ. സാമൂഹിക പങ്കാളിത്തം ഫലപ്രദമായി വിനിയോഗിച്ച് മലപ്പുറം ജില്ലയിൽ നടപ്പിലാക്കിയ മികച്ച പദ്ധതികൾ സമ്മേളനത്തിൽ അവതരിപ്പിക്കാൻ കഴിയുമെന്ന് റഫീഖ പറഞ്ഞു.

  ന്യൂസ്18 കേരളം കേസരി ക്രിക്കറ്റ് ടൂർണമെന്റിൽ വിജയികൾ

Story Highlights: M. K. Rafiqa to represent Kerala at Thailand’s National Health Assembly, presenting on local health initiatives

Related Posts
കേന്ദ്ര ആരോഗ്യ മന്ത്രിയുമായി വീണാ ജോർജ് ചർച്ച നടത്തി
Kerala health minister

കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി. നഡ്ഡയുമായി മന്ത്രി വീണാ ജോർജ് കൂടിക്കാഴ്ച നടത്തി. Read more

കേന്ദ്ര ആരോഗ്യമന്ത്രി വീണാ ജോർജുമായി കൂടിക്കാഴ്ചയ്ക്ക് അനുമതി നൽകി
Veena George

കേന്ദ്ര ആരോഗ്യമന്ത്രി ജെ. പി. നഡ്ഡ, കേരള ആരോഗ്യമന്ത്രി വീണാ ജോർജുമായി കൂടിക്കാഴ്ച Read more

  ആശ വർക്കേഴ്സിന്റെ സമരം ശക്തമാകുന്നു; ഇന്ന് പൗരസംഗമം
ശ്വാസകോശ രോഗങ്ങളുടെ ലക്ഷണങ്ങള് അവഗണിക്കരുത്
Lung Diseases

ശ്വാസകോശ രോഗങ്ങള് പലപ്പോഴും ഗുരുതരമായ പ്രത്യാഘാതങ്ങളിലേക്ക് നയിച്ചേക്കാം. ശ്വാസതടസ്സം, ചുമ, കഫത്തിലെ രക്താംശം Read more

ആലപ്പുഴയിലെ അംഗവൈകല്യമുള്ള കുഞ്ഞിന്റെ ജനനം: കേന്ദ്ര അന്വേഷണം
Disabled Child Birth

ആലപ്പുഴയിൽ അംഗവൈകല്യത്തോടെ കുഞ്ഞ് ജനിച്ച സംഭവത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചു. Read more

വൈക്കം ആശുപത്രിയിൽ വൈദ്യുതി മുടക്കം: മൊബൈൽ വെളിച്ചത്തിൽ തുന്നൽ
Vaikom Hospital Power Outage

വൈക്കം താലൂക്ക് ആശുപത്രിയിൽ വൈദ്യുതി മുടങ്ങിയതിനെ തുടർന്ന് പതിനൊന്നുകാരന്റെ തലയിൽ മൊബൈൽ വെളിച്ചത്തിൽ Read more

വൈക്കം ആശുപത്രിയിൽ വൈദ്യുതി പോയപ്പോൾ മൊബൈൽ വെളിച്ചത്തിൽ തുന്നൽ
Vaikom Taluk Hospital

വൈക്കം താലൂക്ക് ആശുപത്രിയിൽ വൈദ്യുതി പോയ സാഹചര്യത്തിൽ കുട്ടിയുടെ തലയിലെ മുറിവിന് മൊബൈൽ Read more

ഹൃദയഭിത്തി തകർന്ന 67കാരനെ രക്ഷിച്ച് തൃശൂർ മെഡിക്കൽ കോളേജ്
Rare Heart Condition

ഹൃദയത്തിന്റെ ഭിത്തി തകർന്ന് അപകടകരമായ അവസ്ഥയിലായ 67കാരനെ തൃശൂർ മെഡിക്കൽ കോളേജിലെ ഡോക്ടർമാർ Read more

ശൈത്യകാലത്ത് പ്രമേഹ നിയന്ത്രണം
Diabetes Management

ശൈത്യകാലത്ത് പ്രമേഹം കൂടുതൽ രൂക്ഷമാകാം. ആരോഗ്യകരമായ ജീവിതശൈലിയും പ്രകൃതിദത്തമായ ചില മാർഗങ്ങളും പ്രമേഹത്തെ Read more

  3831 കോടി രൂപയുടെ പാലത്തിന് മൂന്ന് ദിവസത്തിനുള്ളിൽ വിള്ളൽ
അപൂർവ്വ രോഗ രജിസ്ട്രി ഈ വർഷം യാഥാർത്ഥ്യമാകും: ആരോഗ്യമന്ത്രി
Rare Disease Registry

കേരളത്തിൽ അപൂർവ്വ രോഗബാധിതരുടെ ഡേറ്റ രജിസ്ട്രി ഈ വർഷം യാഥാർത്ഥ്യമാകുമെന്ന് ആരോഗ്യമന്ത്രി വീണാ Read more

സ്പൈനല് മസ്കുലര് അട്രോഫി ബാധിച്ച രണ്ടു വയസുകാരന്റെ ചികിത്സയ്ക്ക് സഹായം തേടി കുടുംബം
Spinal Muscular Atrophy treatment fundraising

ചെറായി സ്വദേശികളായ സജിത്ത് - നയന ദമ്പതികളുടെ മകന് അഥര്വിന് സ്പൈനല് മസ്കുലര് Read more

Leave a Comment