എൽഡിഎഫിന്റെ വിവാദ പത്രപരസ്യം: മോണിറ്ററിങ് കമ്മറ്റി പരിശോധന നടത്തും

Anjana

LDF newspaper advertisement Palakkad

പാലക്കാട്ടെ സുപ്രഭാതം, സിറാജ് പത്രങ്ങളിൽ എൽഡിഎഫ് നൽകിയ വിവാദ പരസ്യത്തിൽ മോണിറ്ററിങ് കമ്മറ്റി പരിശോധന നടത്തുമെന്ന് അറിയുന്നു. തിരഞ്ഞെടുപ്പിന് ശേഷം യോഗം ചേർന്ന് ചട്ടലംഘനം ഉണ്ടായോ എന്ന് പരിശോധിക്കും. സന്ദീപ് വാര്യർക്കെതിരെ നൽകിയ ഈ പരസ്യത്തിന് അനുമതി വാങ്ങിയിരുന്നില്ലെന്ന് കണ്ടെത്തിയിരുന്നു.

പത്രത്തിൽ പ്രദർശിപ്പിക്കുന്ന പരസ്യത്തിന്റെ കൃത്യമായ ഔട്ട്ലൈൻ എംസിഎംസി സെല്ലിന്റെ സമിതിയായ പിആർടി ഓഫീസർ പരിശോധിക്കേണ്ടതുണ്ട്. അതിനുശേഷം ജില്ലാ കളക്ടർക്ക് പരസ്യം നൽകി, കളക്ടറിന്റെ പ്രീ സർട്ടിഫിക്കേഷൻ വാങ്ങിയ ശേഷമാണ് പരസ്യം നൽകേണ്ടത്. എന്നാൽ ഈ രണ്ട് നടപടികളും പാലിക്കപ്പെട്ടിട്ടില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

നഗ്നമായ തിരഞ്ഞെടുപ്പ് ചട്ടലംഘനമാണ് നടന്നിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു. ജില്ലാ ഇൻഫർമേഷൻ ഓഫീസർ കളക്ടർക്ക് റിപ്പോർട്ട്‌ നൽകിയിട്ടുണ്ട്. കളക്ടർ സ്ഥാനാർത്ഥിക്കും ചീഫ് ഇലക്ഷൻ ഏജന്റിനും നോട്ടീസ് അയക്കുമെന്നും കേന്ദ്രതിരഞ്ഞെടുപ്പ് കമ്മീഷനെ വിഷയം അറിയിക്കുമെന്നും അറിയുന്നു. മറ്റ് പരസ്യങ്ങൾക്ക് എൽഡിഎഫ് അനുമതി വാങ്ങിയിരുന്നതായും കണ്ടെത്തി.

Story Highlights: Monitoring committee to investigate LDF’s controversial newspaper ad in Palakkad

Leave a Comment