നയൻതാരയുടെ വിവാഹ ഡോക്യുമെന്ററി വിവാദത്തിൽ: ധനുഷ് പുതിയ നിയമ നോട്ടീസ് അയച്ചു

Anjana

Nayanthara wedding documentary controversy

നയൻതാരയുടെ ‘നയൻതാര: ബിയോണ്ട് ദ ഫെയറി ടെയ്ൽ’ എന്ന വിവാഹ ഡോക്യുമെന്ററി റിലീസിനു മുമ്പേ വിവാദത്തിലായിരുന്നു. താരത്തിന്റെ പിറന്നാൾ ദിനത്തിൽ നെറ്റ്ഫ്‌ലിക്‌സിൽ സ്ട്രീമിംഗ് ആരംഭിച്ച ഈ ഡോക്യുമെന്ററിയുടെ ട്രെയിലറിൽ ‘നാനും റൗഡി താൻ’ എന്ന സിനിമയുടെ ചില ബിടിഎസ് ദൃശ്യങ്ങൾ ഉപയോഗിച്ചതിന് ധനുഷ് നയൻതാരയ്ക്ക് പത്ത് കോടിയുടെ കോപ്പിറൈറ്റ് നോട്ടിസ് അയച്ചിരുന്നു. ഇതിനെതിരെ നടി രൂക്ഷ വിമർശനവുമായി രം​ഗത്തെത്തുകയും ചെയ്തു.

ധനുഷ് തന്നോട് പകപോക്കുകയാണെന്ന് നയൻതാര സാമൂഹിക മാധ്യമങ്ങളിൽ പ്രസ്താവിച്ചു. ഇതിന് മറുപടിയായി ധനുഷിന്റെ അഭിഭാഷകൻ പുതിയ വക്കീൽ നോട്ടീസ് അയച്ചിരിക്കുകയാണ്. ‘നാനും റൗഡി താൻ’ എന്ന ചിത്രത്തിലെ മൂന്ന് സെക്കൻഡ് ദൃശ്യം 24 മണിക്കൂറിനകം പിൻവലിക്കണമെന്നും, ഇല്ലെങ്കിൽ ഗുരുതരമായ നിയമനടപടി നേരിടേണ്ടിവരുമെന്നും നോട്ടീസിൽ പറയുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഫോണിൽ ചിത്രീകരിച്ച ദൃശ്യങ്ങളാണ് ഡോക്യൂമെന്ററിയിൽ ഉപയോ​ഗിച്ചിരിക്കുന്നതെന്ന നയൻതാരയുടെ വാദത്തിനും ധനുഷിന്റെ വക്കീൽ മറുപടി നൽകുന്നുണ്ട്. സിനിമയുടെ നിർമാതാവായ ധനുഷിന് നിർമാണത്തിനായി ചെലവഴിച്ച ഓരോ തുകയും അറിയാമെന്നും, ബിഹൈൻഡ് ദ സീൻ ദൃശ്യങ്ങൾ ചിത്രീകരിക്കാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും വക്കീൽ വ്യക്തമാക്കി. ഇപ്പോൾ ഈ വിഷയത്തിൽ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായ ചർച്ചകളും വാദപ്രതിവാദങ്ങളും നടക്കുന്നുണ്ട്. ഇരുവർക്കുമെതിരെ വിമർശനവും പിന്തുണയും ഒരുപോലെ ഉയരുന്നു.

Story Highlights: Nayanthara’s wedding documentary sparks controversy with Dhanush over copyright issues, leading to legal notices and social media debates.

Leave a Comment