വയനാട്ടിൽ ശബരിമല തീർഥാടക ബസ് മറിഞ്ഞു; നിരവധിപേർക്ക് പരുക്ക്

നിവ ലേഖകൻ

Sabarimala pilgrims bus accident Wayanad

വയനാട് തിരുനെല്ലിയിൽ ശബരിമല തീർഥാടകരുടെ ബസ് മറിഞ്ഞ് അപകടമുണ്ടായി. കർണാടക സ്വദേശികൾ സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. നിരവധിപേർക്ക് പരുക്കേറ്റെങ്കിലും ആരുടേയും നില ഗുരുതരമല്ലെന്നാണ് പ്രാഥമിക നിഗമനം. അശ്രദ്ധമായ ഡ്രൈവിങ് തന്നെയാണ് അപകടത്തിന് കാരണമായതെന്നാണ് വിലയിരുത്തൽ.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ശബരിമല സീസണിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന ബസുകളും മിനി ബസുകളും താമരശ്ശേരി ചുരത്തിൽ അമിത വേഗത്തിൽ ഓടിക്കുന്നതായി പരാതി ഉയർന്നിട്ടുണ്ട്. ഇന്ന് താമരശ്ശേരി ചുരത്തിൽ അയ്യപ്പഭക്തന്മാർ സഞ്ചരിച്ച മറ്റൊരു ബസ് ഓവുചാലിൽ ചാടിയതായും റിപ്പോർട്ടുണ്ട്. പരമാവധി ട്രിപ്പുകൾ നടത്തുന്നതിനായി കുട്ടികളടക്കമുള്ള അയ്യപ്പ ഭക്തന്മാരെ കയറ്റി ബസുകൾ, മിനിബസുകൾ, ട്രാവലർ എന്നിവ അമിത വേഗത്തിൽ ഓടിക്കുന്നതായാണ് ആക്ഷേപം.

ചുരത്തിൽ പാലിക്കേണ്ട ഗതാഗത നിയമങ്ങൾ ഇതര സംസ്ഥാനങ്ങളിലെ വാഹന ഡ്രൈവർമാർ അവഗണിക്കുന്നതായി മറ്റു യാത്രക്കാർ പരാതിപ്പെടുന്നു. ചില യാത്രക്കാർ അഭിപ്രായപ്പെട്ടത്, അയ്യപ്പ ഭക്തന്മാരെ വഹിച്ച് കർണാടക അടക്കമുള്ള സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന വാഹനങ്ങളെ ചുരം ഗേറ്റിന് സമീപത്തോ മറ്റോ നിയന്ത്രിച്ചതിന് ശേഷം, ചുരം റോഡുകളിൽ പാലിക്കേണ്ട അച്ചടക്കങ്ങളെ കുറിച്ച് ഡ്രൈവർമാരെയും സഹായികളെയും ബോധവത്കരിക്കണമെന്നാണ്.

  ശബരിമലയിൽ വൻ തിരക്ക്; 1.63 ലക്ഷം തീർത്ഥാടകർ ദർശനം നടത്തി

Story Highlights: Sabarimala pilgrims’ bus overturns in Wayanad, raising concerns about reckless driving during pilgrimage season.

Related Posts
ശബരിമലയിൽ തീർത്ഥാടകരെ നിയന്ത്രിക്കുന്നു; സ്പോട്ട് ബുക്കിംഗ് 5000 ആയി കുറച്ചു
Sabarimala pilgrim control

ശബരിമലയിൽ തീർത്ഥാടകരുടെ എണ്ണം നിയന്ത്രിക്കുന്നു. പമ്പയിലെ സ്പോട്ട് ബുക്കിംഗ് 5000 ആയി കുറച്ചു. Read more

വയനാട്ടിൽ ഗർഭിണിയായ ആദിവാസി യുവതിയെ കാണാതായി; വനത്തിൽ തിരച്ചിൽ ഊർജ്ജിതമാക്കി
Wayanad tribal woman missing

വയനാട് അട്ടമലയിൽ എട്ടുമാസം ഗർഭിണിയായ ആദിവാസി യുവതിയെ കാണാതായി. ഏറാട്ടുകുണ്ട് ഉന്നതിയിലെ കൃഷ്ണന്റെ Read more

ശബരിമലയിലെ പ്രശ്നങ്ങൾക്ക് കാരണം സർക്കാരിന്റെ അലംഭാവം; കേന്ദ്രം ഇടപെടണമെന്ന് കൃഷ്ണദാസ്
Sabarimala pilgrimage issues

ശബരിമല തീർത്ഥാടനത്തിൽ സർക്കാരിന് വീഴ്ച പറ്റിയെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം Read more

  പുല്പ്പള്ളി സാമൂഹിക ആരോഗ്യ കേന്ദ്രത്തില് ഡോക്ടര്ക്ക് മര്ദ്ദനം; പോലീസ് അന്വേഷണം തുടങ്ങി
ശബരിമലയിലെ ദുരിതങ്ങൾക്ക് കാരണം സർക്കാരിന്റെ പിടിപ്പുകേട്; വിമർശനവുമായി വി.ഡി. സതീശൻ
Sabarimala facilities shortage

ശബരിമലയിലെ സൗകര്യക്കുറവിനെതിരെ വി.ഡി. സതീശൻ സർക്കാരിനെ വിമർശിച്ചു. മണ്ഡലകാലത്തിന് മുന്നോടിയായി വേണ്ടത്ര തയ്യാറെടുപ്പുകൾ Read more

ശബരിമലയിലെ വീഴ്ച സമ്മതിച്ച് ദേവസ്വം ബോർഡ്; രണ്ട് ദിവസത്തിനകം പരിഹരിക്കുമെന്ന് ജയകുമാർ
Sabarimala preparations incomplete

ശബരിമലയിലെ മുന്നൊരുക്കങ്ങളിൽ വീഴ്ച പറ്റിയെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ സമ്മതിച്ചു. Read more

ശബരിമലയിലെ തിരക്ക്; ഏകോപനമില്ലെന്ന് ഹൈക്കോടതി, ദേവസ്വം ബോർഡിന് വിമർശനം
Sabarimala crowd management

ശബരിമലയിലെ അസാധാരണ തിരക്കിനെത്തുടർന്ന് ഹൈക്കോടതി ദേവസ്വം ബോർഡിനെ വിമർശിച്ചു. തിരക്ക് നിയന്ത്രിക്കുന്നതിൽ ഏകോപനമില്ലെന്നും Read more

ശബരിമലയിൽ എൻഡിആർഎഫ് സംഘം എത്തി; സുരക്ഷയും സൗകര്യങ്ങളും ശക്തമാക്കി
Sabarimala safety

ദേശീയ ദുരന്ത നിവാരണ സേനയുടെ ആദ്യ സംഘം സന്നിധാനത്ത് എത്തി. തൃശ്ശൂരിൽ നിന്നുള്ള Read more

  ശബരിമല സ്വർണക്കൊള്ളക്കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ. വാസു അറസ്റ്റിൽ
ശബരിമലയിൽ തിരക്ക് നിയന്ത്രണവിധേയം; സ്പോട്ട് ബുക്കിംഗിന് നിയന്ത്രണം ഏർപ്പെടുത്തി
Sabarimala crowd control

ശബരിമലയിൽ തീർത്ഥാടക തിരക്ക് നിയന്ത്രിക്കുന്നതിനായി കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. സ്പോട്ട് ബുക്കിംഗിന് നിയന്ത്രണം Read more

ശബരിമലയിൽ വൻ തിരക്ക്; 1.63 ലക്ഷം തീർത്ഥാടകർ ദർശനം നടത്തി
Sabarimala heavy rush

ശബരിമലയിൽ ദർശനത്തിന് വൻ തിരക്ക് അനുഭവപ്പെടുന്നു. മണ്ഡല-മകരവിളക്ക് ഉത്സവത്തിനായി നട തുറന്ന ശേഷം Read more

ശബരിമല സ്വർണ്ണക്കൊള്ള: എസ്ഐടി പരിശോധന പൂർത്തിയായി
Sabarimala gold theft

ശബരിമലയിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് എസ്ഐടി നടത്തിയ പരിശോധന പൂർത്തിയായി. സ്വർണ്ണപ്പാളികളുടെ അളവ്, തൂക്കം, Read more

Leave a Comment