ശബരിമലയിൽ വൻ ഭക്തജന തിരക്ക്; പ്രത്യേക പൊലീസ് സംഘം നിയോഗിച്ചു

നിവ ലേഖകൻ

Sabarimala devotee rush

ശബരിമലയിൽ വൻ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്. ഇന്നലെ രാത്രി വരെയുള്ള കണക്കുകൾ പ്രകാരം 75,000 പേർ ദർശനം നടത്തിയതായി പൊലീസ് അറിയിച്ചു. മിനിറ്റിൽ 80 തീർഥാടകർ വീതമാണ് ദർശനം നടത്തുന്നത്. തീർഥാടകരുടെ സുരക്ഷയ്ക്കും സഹായത്തിനുമായി വൻ പോലീസ് സംഘം സന്നിധാനത്ത് പ്രവർത്തിക്കുന്നുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

തീർഥാടന വഴികളിൽ പോക്കറ്റടി പോലുള്ള കുറ്റകൃത്യങ്ങൾ തടയാൻ പ്രത്യേക അനുഭവ പരിചയമുള്ള പൊലീസ് സ്ക്വാഡിനെ നിയോഗിച്ചതായി ശബരിമല സന്നിധാനം പൊലീസ് സ്പെഷ്യൽ ഓഫീസർ കെ.ഇ.ബൈജൂ അറിയിച്ചു. അയൽ സംസ്ഥാനങ്ങളിൽ നിന്നും പ്രവർത്തിച്ച് അനുഭവ പരിചയമുള്ള പൊലീസ് ഉദ്യോഗസ്ഥരടങ്ങിയ ടീമിനെയാണ് ഇതിനായി നിയോഗിച്ചിട്ടുള്ളത്. കുറ്റവാളികളെ എളുപ്പം തിരിച്ചറിയാനും നടപടികളെടുക്കാനും ഇതുവഴി കഴിയുമെന്ന് സ്പെഷ്യൽ ഓഫീസർ പറഞ്ഞു.

പതിനെട്ടാംപടിയിൽ ദേവസ്വം ബോർഡ് വരുത്തിയ മാറ്റങ്ങൾ ഏറെ ഗുണകരമായതായി സ്പെഷ്യൽ ഓഫീസർ അഭിപ്രായപ്പെട്ടു. 45 പോലീസുകാരെയാണ് പതിനെട്ടാംപടിയിൽ ഭക്തരെ സഹായിക്കുന്നതിനായി നിയോഗിച്ചിട്ടുള്ളത്. ഓരോ 15 മിനിറ്റിലും ഇവരെ മാറ്റിക്കൊണ്ടിരിക്കും. ലാഡർ സംവിധാനം ഏർപ്പെടുത്തിയതോടെ കൂടുതൽ ഭക്തരെ ഒരേ സമയം പടി കയറ്റി വിടാനാകുന്നുണ്ട്. സോപാനത്തിനു മുൻപിലെത്തി തൊഴുതശേഷം മുന്നോട്ടു നീങ്ങുന്ന ഭക്തരുടെ ഒഴുക്കിനെ തടസ്സപ്പെടുത്തുന്ന രീതിയിൽ എതിർ ദിശയിലെത്തി ആരെയും ദർശനത്തിനനുവദിക്കില്ലെന്നും അധികൃതർ അറിയിച്ചു.

  ശബരിമല ദ്വാരപാലക വിഗ്രഹങ്ങളിലെ സ്വർണ്ണപാളി നീക്കം ചെയ്ത സംഭവം; ദേവസ്വം ബോർഡിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം

Story Highlights: Sabarimala witnesses massive devotee rush with 75,000 pilgrims visiting in a day

Related Posts
ശബരിമലയിലെ സ്വർണ്ണപ്പാളി: ഹൈക്കോടതി ഉത്തരവിനെതിരെ ദേവസ്വം ബോർഡ് പുനഃപരിശോധന ഹർജി നൽകും
Devaswom Board High Court

ശബരിമലയിലെ ദ്വാരപാലക വിഗ്രഹങ്ങളിലെ സ്വർണ്ണപ്പാളി നീക്കം ചെയ്ത വിഷയത്തിൽ ഹൈക്കോടതി ദേവസ്വം ബോർഡിനെ Read more

ശബരിമല ദ്വാരപാലക വിഗ്രഹങ്ങളിലെ സ്വർണ്ണപാളി നീക്കം ചെയ്ത സംഭവം; ദേവസ്വം ബോർഡിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം
Sabarimala gold layer

ശബരിമലയിലെ ദ്വാരപാലക വിഗ്രഹങ്ങളിലെ സ്വർണ്ണപാളി ഇളക്കി മാറ്റിയ വിഷയത്തിൽ ദേവസ്വം ബോർഡിനെ ഹൈക്കോടതി Read more

  കൊല്ലം ജില്ലാ ആശുപത്രിയിൽ DYFIയുടെ ഉത്രാടസദ്യ
ശബരിമല ദ്വാരപാലക ശിൽപ്പത്തിലെ സ്വർണപ്പാളി നീക്കംചെയ്തെന്ന വാർത്ത നിഷേധിച്ച് ദേവസ്വം ബോർഡ്

ശബരിമല സന്നിധാനത്തെ ദ്വാരപാലക ശിൽപ്പത്തിലെ സ്വർണപ്പാളി ഇളക്കിയെന്ന വിവാദത്തിൽ വിശദീകരണവുമായി തിരുവിതാംകൂർ ദേവസ്വം Read more

ശബരിമലയിലെ ദ്വാരപാലക സ്വര്ണ്ണപ്പാളി നീക്കം ചെയ്ത സംഭവം വിവാദത്തിലേക്ക്
Sabarimala golden leaf removal

ശബരിമല ദ്വാരപാലക ശില്പത്തിലെ സ്വര്ണ്ണപ്പാളി അറ്റകുറ്റപ്പണിക്കായി ചെന്നൈയിലേക്ക് കൊണ്ടുപോയതാണ് വിവാദത്തിന് കാരണം. തന്ത്രിയുടെ Read more

ആഗോള അയ്യപ്പ സംഗമം: സമവായത്തിനായി ദേവസ്വം ബോർഡ്; പന്തളം കൊട്ടാരവുമായി നാളെ കൂടിക്കാഴ്ച
Ayyappa Sangamam

ആഗോള അയ്യപ്പ സംഗമത്തിൽ സമവായം തേടി ദേവസ്വം ബോർഡ് മുന്നോട്ട്. ഇതിന്റെ ഭാഗമായി Read more

ശബരിമല യുവതീപ്രവേശനത്തിൽ സർക്കാർ നിലപാട് തിരുത്തുമോ? കുമ്മനം രാജശേഖരൻ
Ayyappa Sangamam

ശബരിമല യുവതീപ്രവേശന വിഷയത്തിൽ സുപ്രീം കോടതിയിൽ സ്വീകരിച്ച നിലപാട് തിരുത്താൻ സർക്കാർ തയ്യാറുണ്ടോയെന്ന് Read more

അയ്യപ്പ സംഗമത്തിന് ബദലായി വിശ്വാസ സംഗമം: പന്തളത്ത് വിപുലമായ ഒരുക്കം
Ayyappa Sangamam

അയ്യപ്പ സംഗമത്തിന് ബദലായി ശബരിമല കർമ്മ സമിതിയുടെയും ഹിന്ദു ഐക്യ വേദിയുടെയും നേതൃത്വത്തിൽ Read more

  അയ്യപ്പ സംഗമത്തിന് ബദലായി വിശ്വാസ സംഗമം: പന്തളത്ത് വിപുലമായ ഒരുക്കം
അയ്യപ്പ സംഗമം കാലോചിത തീരുമാനം; രാഷ്ട്രീയപരമായ കാര്യങ്ങൾ കാണേണ്ടതില്ലെന്ന് എ. പത്മകുമാർ
Ayyappa Sangamam

അയ്യപ്പ സംഗമം കാലോചിതമായ തീരുമാനമാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. Read more

ശബരിമലയിലെ ആചാരങ്ങൾ സംരക്ഷിക്കാൻ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ്
Sabarimala customs

ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തിൽ നിലപാട് മയപ്പെടുത്തുന്നതിൻ്റെ സൂചന നൽകി തിരുവിതാംകൂർ ദേവസ്വം Read more

ആഗോള അയ്യപ്പ സംഗമത്തിന് പിന്തുണയുമായി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ്

ആഗോള അയ്യപ്പ സംഗമത്തിന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റിന്റെ പിന്തുണ. ശബരിമലയുടെ ഉയർച്ചയ്ക്കും വളർച്ചയ്ക്കും Read more

Leave a Comment