യുവേഫ നേഷൻസ് ലീഗിൽ ഫ്രാൻസ് ഇറ്റലിയെ 3-1ന് പരാജയപ്പെടുത്തി. അഡ്രിയന് റാബിയോട്ടയുടെ ഇരട്ടഗോളുകളുടെ മികവിലാണ് ഫ്രാൻസ് ജയം സ്വന്തമാക്കിയത്. ഇറ്റലിയുടെ തട്ടകത്തില് നടന്ന മത്സരത്തിൽ കിലിയൻ എംബാപ്പെയില്ലാതെയാണ് ഫ്രാൻസ് കളിക്കാനിറങ്ങിയത്. രണ്ടാം മിനിറ്റില് തന്നെ അഡ്രിയന് റാബിയോട്ടായിലൂടെ ഫ്രാൻസ് ലീഡ് നേടി.
മുപ്പതിമൂന്നാം മിനിറ്റിൽ ഗുഗ്ലിയല്മോ വിക്കാരിയോയുടെ സെല്ഫ് ഗോളിലൂടെ ഫ്രാൻസ് ലീഡ് ഇരട്ടിയാക്കി. എന്നാൽ മുപ്പതിയഞ്ചാം മിനിറ്റിൽ ആന്ഡ്രിയ കാംബിയാസോ ഇറ്റലിക്ക് വേണ്ടി ഗോൾ നേടി സ്കോർ 2-1 ആക്കി. അറുപത്തിയഞ്ചാം മിനിറ്റിൽ റാബിയോട്ടാ തന്റെ രണ്ടാം ഗോൾ നേടി ഫ്രാൻസിന്റെ വിജയം ഉറപ്പിച്ചു.
ഈ ജയത്തോടെ ഫ്രാൻസ് ഇറ്റലിക്കൊപ്പം തുല്യ പോയിന്റ് നേടുകയും ഗോൾ ശരാശരിയിൽ ഒന്നാം സ്ഥാനത്തെത്തുകയും ചെയ്തു. ആറ് മത്സരങ്ങളില് നാല് വിജയവും ഒന്നുവീതം സമനിലയും പരാജയവുമടക്കം 13 പോയിന്റോടെ ഇറ്റലി രണ്ടാം സ്ഥാനത്താണ്. അപരാജിതരായി മുന്നേറിയ ഇറ്റലിയുടെ തേരോട്ടത്തിന് ഇതോടെ അന്ത്യം കുറിച്ചു.
Story Highlights: France defeats Italy 3-1 in UEFA Nations League with Adrien Rabiot scoring twice