നവംബർ 22 മുതൽ ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ബോർഡർ-ഗാവസ്കർ ട്രോഫി ടെസ്റ്റ് പരമ്പര ആരംഭിക്കുകയാണ്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്കുള്ള പ്രവേശനത്തിനായി ഇന്ത്യയ്ക്ക് ഈ പരമ്പര വിജയം അത്യാവശ്യമാണ്. അതോടൊപ്പം, തുടർച്ചയായ മൂന്നാം തവണയും ഓസ്ട്രേലിയൻ മണ്ണിൽ ട്രോഫി നിലനിർത്തുക എന്ന ലക്ഷ്യവും ഇന്ത്യൻ ടീമിനുണ്ട്. എന്നാൽ 2018ന് ശേഷം ആദ്യമായി ട്രോഫി സ്വന്തമാക്കാനുള്ള ശ്രമത്തിലാണ് ഓസ്ട്രേലിയ.
ഇന്ത്യൻ ടീമിൽ പേസർ മുഹമ്മദ് ഷമിയെ ഉൾപ്പെടുത്തിയേക്കുമെന്ന സൂചനകളുണ്ട്. കഴിഞ്ഞ വർഷം നടന്ന ഏകദിന ലോകകപ്പ് ഫൈനലിനു ശേഷം കണങ്കാലിലെ പരുക്കിനെ തുടർന്ന് ഒരു വർഷമായി താരം ഗ്രൗണ്ടിന് പുറത്തായിരുന്നു. ഈ വർഷം ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പ് പരിശീലനത്തിനിറങ്ങിയെങ്കിലും ഇന്ത്യൻ ടീമിൽ നിന്ന് വിളിവന്നിരുന്നില്ല. ആഭ്യന്തര ക്രിക്കറ്റിൽ കായികക്ഷമത തെളിയിച്ചതിനു ശേഷമേ ടീമിലേക്ക് പരിഗണിക്കൂ എന്നായിരുന്നു ബിസിസിഐയുടെ നിലപാട്.
ഇന്നലെ അവസാനിച്ച മധ്യപ്രദേശിനെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ 43.2 ഓവർ എറിഞ്ഞ മുഹമ്മദ് ഷമി ഏഴ് വിക്കറ്റുകൾ വീഴ്ത്തി തന്റെ ഫോം തെളിയിച്ചു. കൂടുതൽ ആഭ്യന്തര മത്സരങ്ങൾ കളിച്ച ശേഷം ഷമിയെ ദേശീയ ടീമിലേക്ക് പരിഗണിക്കാനാണ് ബിസിസിഐ തീരുമാനമെന്നാണ് സൂചനകൾ. ഇതനുസരിച്ച്, പരമ്പരയുടെ രണ്ടാം പകുതിയിൽ താരം ഇന്ത്യൻ ടീമിലേക്ക് മടങ്ങിയെത്തുമെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Also Read: പെര്‍ത്ത് ടെസ്റ്റില് ഇന്ത്യയെ ബുംറ നയിക്കും; ചരിത്രം വഴിമാറുമോ?
Also Read: ദീപിക ജ്വലിച്ചു; വനിതാ ചാമ്പ്യന്സ് ട്രോഫി ഹോക്കിയില് ഇന്ത്യക്ക് ഗംഭീര ജയം, സെമിയില്‍
Story Highlights: India aims to retain Border-Gavaskar Trophy in Australia, with Mohammed Shami’s potential return to the team after a year-long injury break.