എരുമേലിയില് തീര്ത്ഥാടകരുടെ ബസ് മറിഞ്ഞു; ശബരിമലയില് തീര്ത്ഥാടകന് മരിച്ചു

നിവ ലേഖകൻ

Sabarimala pilgrims accident

എരുമേലി അട്ടിവളവില് ശബരിമല തീര്ത്ഥാടകരുടെ മിനി ബസ് മറിഞ്ഞ് അപകടമുണ്ടായി. തമിഴ്നാട് സ്വദേശികള് സഞ്ചരിച്ച വാഹനമാണ് അപകടത്തില്പ്പെട്ടത്. മൂന്ന് പേര്ക്ക് പരിക്കേറ്റെങ്കിലും ആരുടെയും പരിക്ക് ഗുരുതരമല്ല. പരിക്കേറ്റവരെ എരുമേലി ഗവണ്മെന്റ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. രാത്രി എട്ടരയോടെയാണ് അപകടമുണ്ടായത്. മോട്ടര് വാഹന വകുപ്പിന്റെ പെട്രോളിങ് സംഘമാണ് രക്ഷാ പ്രവര്ത്തനം നടത്തിയത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അതേസമയം, ശബരിമലയില് തീര്ത്ഥാടകന് കുഴഞ്ഞുവീണ് മരിച്ച സംഭവവും റിപ്പോര്ട്ട് ചെയ്യപ്പെട്ടു. ആന്ധ്രാ സ്വദേശി മുരുകാചാരി (41) ആണ് മരിച്ചത്. പമ്പയില് നിന്ന് സന്നിധാനത്തേക്ക് മല കയറുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. വൈകിട്ട് 5 മണിക്കാണ് സംഭവം ഉണ്ടായത്. പമ്പാ ആശുപത്രിയില് എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.

ശബരിമല സന്നിധാനത്തേക്ക് തീര്ഥാടക പ്രവാഹം തുടരുകയാണ്. നവംബര് മാസത്തെ വെര്ച്വല് ബുക്കിങ് സ്ലോട്ടുകളെല്ലാം നിറഞ്ഞു കഴിഞ്ഞു. ഇതുവരെ ഒന്നേകാല് ലക്ഷത്തിലധികം തീര്ഥാടകരാണ് ദര്ശനം നടത്തിയത്. ഇന്നലെ എഴുപതിനായിരം പേര് ബുക്ക് ചെയ്തതില് 66,795 പേര് ദര്ശനത്തിനെത്തി. പരമ്പരാഗത പാതകളായ പുല്ലുമേട്, കരിമല വഴിയും തീര്ഥാടകര് എത്തിത്തുടങ്ങി. കഴിഞ്ഞ മണ്ഡലകാലങ്ങളില് വൃശ്ചികം പന്ത്രണ്ടിന് ശേഷമാണ് സന്നിധാനത്ത് തിരക്കേറിയിരുന്നതെങ്കില് ഇക്കുറി ഓണ്ലൈന് ബുക്കിങ് കൂടുതല് കടുപ്പിച്ചതോടെ ആദ്യം ദിവസം മുതല് 70,000 സ്ലോട്ടുകളും നിറഞ്ഞു.

  ആഗോള അയ്യപ്പ സംഗമം: 8 കോടി രൂപയുടെ കണക്ക് പുറത്തുവിടണമെന്ന് രമേശ് ചെന്നിത്തല

Story Highlights: Sabarimala pilgrims’ bus overturns in Erumely, three injured; pilgrim dies at Sabarimala

Related Posts
ശബരിമല സ്വർണക്കൊള്ള കേസ്: ഹൈക്കോടതി നടപടികൾ ഇനി അടച്ചിട്ട മുറിയിൽ
Sabarimala gold theft

ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ ഹൈക്കോടതിയുടെ തുടർന്നുള്ള നടപടികൾ അടച്ചിട്ട മുറിയിൽ നടക്കും. Read more

ശബരിമല സ്വർണ്ണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിയുടെ ചോദ്യം ചെയ്യൽ തുടരുന്നു, ഇന്ന് ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും
Sabarimala gold robbery

ശബരിമലയിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. എസ്ഐടി അന്വേഷണത്തിന്റെ Read more

  ഭാഗ്യതാര ലോട്ടറി നറുക്കെടുപ്പ് ഇന്ന്; ഒന്നാം സമ്മാനം ഒരു കോടി രൂപ
ശബരിമല വിവാദമാക്കാൻ ശ്രമം; സംഘപരിവാറിനെതിരെ മുഖ്യമന്ത്രി
Sabarimala issue

ശബരിമല വിഷയം വിവാദമാക്കാൻ സംഘപരിവാർ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാഷ്ട്രീയ പ്രവർത്തനത്തിൻ്റെ Read more

എൻ.കെ. പ്രേമചന്ദ്രൻ വർഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്നു; ബിന്ദു അമ്മിണി
Bindu Ammini

ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് എൻ.കെ. പ്രേമചന്ദ്രൻ എം.പി നടത്തിയ വിവാദ പരാമർശത്തിനെതിരെ Read more

ശബരിമലയിലെ പണം ഉണ്ണികൃഷ്ണൻ പോറ്റിക്കാണ് നൽകുന്നത്; വെളിപ്പെടുത്തലുമായി സ്പോൺസർ രമേശ് റാവു
Unnikrishnan Potty

ശബരിമലയിലെ അന്നദാനത്തിനുൾപ്പെടെയുള്ള പണം നൽകുന്നത് ഉണ്ണികൃഷ്ണൻ പോറ്റിക്കാണെന്ന് ബെംഗളൂരുവിലെ സ്പോൺസർ രമേശ് റാവു Read more

സംസ്ഥാനത്ത് സ്വര്ണവിലയില് വീണ്ടും ഇടിവ്; രണ്ട് ദിവസത്തിനിടെ കുറഞ്ഞത് 1520 രൂപ
Kerala gold prices

സംസ്ഥാനത്ത് സ്വര്ണവിലയില് ഇടിവ് തുടരുന്നു. ഇന്ന് പവന് 120 രൂപ കുറഞ്ഞു. രണ്ട് Read more

ശബരിമല സ്വർണ്ണപ്പാളി കവർച്ച കേസ്: അന്വേഷണം കൂടുതൽ പേരിലേക്ക്
Sabarimala gold theft

ശബരിമല സ്വർണ്ണപ്പാളി കവർച്ച കേസിൽ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. സ്വർണം മറിച്ചുവിറ്റ കേസിൽ Read more

  ശബരിമല സ്വര്ണ്ണമോഷണം: സെക്രട്ടറിയേറ്റ് മാര്ച്ചില് യുവമോര്ച്ചയുടെ സംഘര്ഷം, പോലീസ് ജലപീരങ്കി പ്രയോഗിച്ചു
ശബരിമലയിലെ പഴയ വാജി വാഹനം തിരിച്ചെടുക്കണം; കണ്ഠരര് രാജീവര് ദേവസ്വം ബോര്ഡിന് കത്തയച്ചു
Vaji Vahanam Sabarimala

ശബരിമലയിലെ പഴയ കൊടിമരത്തിലെ വാജി വാഹനം തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് തന്ത്രി കുടുംബാംഗം കണ്ഠരര് Read more

ശബരിമല വാതിൽ വിവാദം: ഉണ്ണികൃഷ്ണൻ പോറ്റി പണപ്പിരിവ് നടത്തിയെന്ന് സ്ഥിരീകരിച്ച് ക്ഷേത്രം ട്രസ്റ്റ് സെക്രട്ടറി
Unnikrishnan Potty

ശബരിമല ശ്രീകോവിലിന്റെ വാതിൽ പ്രദർശിപ്പിച്ച് ഉണ്ണികൃഷ്ണൻ പോറ്റി പണപ്പിരിവ് നടത്തിയെന്ന് ബെംഗളൂരു ശ്രീറാംപുര Read more

എറണാകുളം കടവന്ത്രയിൽ യുക്തിവാദി സമ്മേളനത്തിൽ തോക്കുമായി എത്തിയ ആൾ പിടിയിൽ
rationalist conference Ernakulam

എറണാകുളം കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ യുക്തിവാദി സംഘടനയായ എസൻസിന്റെ സമ്മേളനം Read more

Leave a Comment