കോഴിക്കോട് ചേവായൂര് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില് സംഘര്ഷങ്ങള്ക്കിടയിലും കോണ്ഗ്രസ് വിമത വിഭാഗം വിജയം നേടി. സിപിഐഎമ്മിന്റെ പിന്തുണയോടെയാണ് വിമത വിഭാഗം ഭരണം പിടിച്ചത്. അഡ്വ. ജി.സി പ്രശാന്ത് കുമാര് ബാങ്ക് ചെയര്മാനായി തുടരും. 11 സീറ്റിലേക്ക് നടന്ന മത്സരത്തില് മുഴുവന് സീറ്റിലും വിമതവിഭാഗം വിജയിച്ചു. ഭരണസമിതിയില് 7 കോണ്ഗ്രസ് വിമതരും നാല് സിപിഐഎം പ്രവര്ത്തകരും ഉള്‍പ്പെടുന്നു.
വോട്ടെടുപ്പ് കള്ളവോട്ട് സംബന്ധിച്ച വ്യാപക പരാതികള്ക്കും സംഘര്ഷത്തിനും കാരണമായി. തെരഞ്ഞെടുപ്പ് അട്ടിമറിച്ചു എന്ന് കോണ്ഗ്രസ് ആരോപിച്ചു. തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് കോണ്ഗ്രസ് നേതാക്കള് അറിയിച്ചു.
അക്രമ സംഭവങ്ങളില് പ്രതിഷേധിച്ച് കോണ്ഗ്രസ് ഞായറാഴ്ച ജില്ലയില് ഹര്ത്താല് പ്രഖ്യാപിച്ചു. രാവിലെ ആറ് മുതല് വൈകിട്ട് ആറുമണിവരെയാണ് ഹര്ത്താല്. എന്നാല് ഹര്ത്താലിനോട് സഹകരിക്കില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കോഴിക്കോട് ജില്ലാ കമ്മിറ്റി വ്യക്തമാക്കി.
Story Highlights: Congress rebel wing wins Chevayur Cooperative Bank election amid tensions and allegations of vote rigging