ലോകത്തെ ഏറ്റവും വലിയ കോടീശ്വരനും ടെസ്ലയുടെ മേധാവിയുമായ ഇലോൺ മസ്ക് അതിനൂതനമായ കണ്ടുപിടുത്തങ്ങളിലൂടെ ലോക ശ്രദ്ധ ആകർഷിച്ചിരിക്കുകയാണ്. സ്പേസ് എക്സ് എന്ന കമ്പനിയിലൂടെ പുനരുപയോഗിക്കാവുന്ന റോക്കറ്റുകൾ നിർമ്മിച്ചും, ഇലക്ട്രിക് കാറുകൾ ജനപ്രിയമാക്കിയും സാങ്കേതിക വിദ്യയിൽ വിപ്ലവം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന മസ്ക്, ഇപ്പോൾ ചൊവ്വയിലേക്കും തന്റെ ഇന്റർനെറ്റ് സ്വപ്നങ്ങൾ വ്യാപിപ്പിച്ചിരിക്കുകയാണ്. സ്റ്റാർലിങ്ക് പദ്ധതിയിലൂടെ ഭൂമിയിലെ എല്ലാവർക്കും ഇന്റർനെറ്റ് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് അദ്ദേഹം പ്രവർത്തിക്കുന്നത്.
ചൊവ്വ ഗ്രഹത്തിനെ ചുറ്റുന്ന കൃത്രിമ ഉപഗ്രഹ നെറ്റ്വര്ക്ക് സ്ഥാപിക്കുക എന്നതാണ് മാർസ് ലിങ്ക് പ്രോഗ്രാമിന്റെ ലക്ഷ്യം. നാസയുടെ മേല്നോട്ടത്തില് നടന്ന മാര്സ് എക്സ്പ്ലോറേഷന് പോഗ്രാം അനാലിസിസ് ഗ്രൂപ്പ് യോഗത്തിലാണ് സ്പേസ് എക്സ് ഈ പദ്ധതി അറിയിച്ചത്. ഭൂമിയില് നിലവിലുള്ള സ്റ്റാര്ലിങ്ക് സാറ്റ്ലൈറ്റുകളുടെ മാതൃകയിലായിരിക്കും ചൊവ്വയില് മാര്സ്ലിങ്ക് സ്ഥാപിക്കുക. ഇതിനകം 100ലേറെ രാജ്യങ്ങളില് സ്റ്റാര്ലിങ്ക് ഇന്റര്നെറ്റ് ലഭ്യമായിട്ടുണ്ട് എന്നാണ് കണക്കുകള്.
ഗ്രഹങ്ങൾക്കിടയിൽ സ്ഥിരമായ ഡാറ്റാ പ്രവാഹം നിലനിർത്തുന്നതിന് നൂതനമായ ലേസർ കമ്മ്യൂണിക്കേഷൻ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താനാണ് മസ്ക് ഉദ്ദേശിക്കുന്നത്. ഭൂമിയും ചൊവ്വയും തമ്മിലുള്ള ദൂരത്തിൽ 4 എംബിപിഎസോ അതിൽ കൂടുതലോ വേഗതയിൽ ഡാറ്റ കൈമാറാൻ ഹൈ-സ്പീഡ് ഡാറ്റ റിലേ സിസ്റ്റത്തിന് കഴിയും. ചൊവ്വയിൽ നിന്ന് ഭൂമിയിലേക്കുള്ള തത്സമയ ചിത്രങ്ങളും ഡാറ്റാ സ്ട്രീമുകളും നൽകാനും, ഭാവിയിൽ ചൊവ്വയിൽ നടക്കുന്ന പര്യവേഷണ പ്രവർത്തനങ്ങളെ പിന്തുണയ്ക്കാനും ഈ ശൃംഖലയ്ക്ക് കഴിയുമെന്നാണ് മസ്ക് വിഭാവനം ചെയ്യുന്നത്.
Story Highlights: Elon Musk’s SpaceX plans to extend internet connectivity to Mars through the Mars Link program, aiming to establish a satellite network around the Red Planet.