പാലക്കാടിന്റെ മനം കവർന്ന് ഫ്ളവേഴ്സ് കൽപാത്തി ഉത്സവ് അവസാന നാളുകളിലേക്ക് എത്തിയിരിക്കുകയാണ്. നാളെ കൊടിയിറങ്ങും മുൻപ് പാലക്കാട്ടുകാർക്ക് കാഴ്ചകളുടെയും വിനോദത്തിന്റെയും പുതിയ വാതായനങ്ങൾ പരിചയപ്പെടുത്തുകയാണ് ഈ ഉത്സവം. ഇന്ന് വൈകീട്ട് ആറുമണിക്ക് ആർ ശ്രീകണ്ഠൻ നായർ പാലക്കാട് ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ഉത്സവ വേദിയിലെത്തി തെരഞ്ഞെടുപ്പ് സംവാദപരിപാടി അടർക്കളം നയിക്കും. തുടർന്ന് പ്രസീത ചാലക്കുടിയും സംഘവും വേദിയെ കിടിലം കൊള്ളിക്കാനെത്തും.
ഉത്സവാഘോഷം അവസാനഘട്ടത്തിലേക്കെത്തുന്തോറും കൽപ്പാത്തിയിൽ തിരക്ക് വർധിക്കുകയാണ്. കുട്ടേട്ടനുമായുള്ള ലൈവ് ഇന്ററാക്ഷനും എആർവിആർ വിസ്മയവുമൊക്കെ പാലക്കാട്ടുകാർ ഇതിനോടകം ഏറ്റെടുത്തതാണ്. രാവിലെ 11 മണി മുതൽ രാത്രി 10 മണി വരെയാണ് പ്രവേശനം. നാളെ മേളക്ക് തിരശീലവീഴും.
ഇത്തവണത്തെ കൽപാത്തി രഥോത്സവം ലോകശ്രദ്ധയിലേക്കെത്തിക്കുക ലക്ഷ്യമിട്ടാണ് ഫ്ളവേഴ്സും ട്വന്റി ഫോറും കലാ-വ്യാപാര-വിനോദ മേളയുമായി എത്തിയത്. 110ൽപ്പരം സ്റ്റാളുകളാണ് ഒരുക്കിയിരിക്കുന്നത്. എആർ, വിആർ വിസ്മയങ്ങൾ, ദിവസവും അതിഥികളായി സിനിമാ സീരിയൽ താരങ്ങൾ, 80ലധികം ഗായികാഗായക സംഘം, 25ലധികം മിമിക്രി താരങ്ങൾ എന്നിങ്ങനെ കാഴ്ചകളുടെ കലവറയൊരുക്കുകയാണ് കൽപാത്തി ഉത്സവിലൂടെ ഫ്ളവേഴ്സും ട്വന്റിഫോറും.
Story Highlights: R. Sreekanthan Nair to lead election debate at Flowers Kalpathy Utsav in Palakkad