ശബരിമലയിൽ മണ്ഡലകാല പൂജകൾക്ക് തുടക്കം; പതിനായിരങ്ങൾ ദർശനത്തിനെത്തി

Anjana

Sabarimala Mandala Pooja

ശബരിമല സന്നിധാനത്ത് മണ്ഡലകാല പൂജകള്‍ക്ക് തുടക്കമായി. വൃശ്ചികമാസ പുലരിയിൽ അയ്യപ്പ ദർശനം നടത്താൻ പതിനായിരങ്ങളാണ് എത്തിയത്. രാവിലെ 3:00 മണിക്ക് തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തില്‍ പുതിയ മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരി നടതുറന്നു. ഇന്ന് ദര്‍ശനത്തിനായി 70,000 പേരാണ് വിര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്തിരിക്കുന്നത്.

ഇന്നലെ മുതല്‍ തന്നെ തീര്‍ഥാടകര്‍ സന്നിധാനത്ത് തമ്പടിച്ചിരുന്നു. വെർച്വൽ ക്യൂ, സ്പോട്ട് ബുക്കിംഗിലൂടെ ഇന്നലെ ഇതര സംസ്ഥാന ഭക്തരടക്കം 35,000ത്തോളം പേരാണ് ദർശനത്തിനെത്തിയത്. തിരക്കുണ്ടാകാൻ സാധ്യതയുള്ളതിനാൽ പമ്പയിലും സന്നിധാനത്തും കൂടുതൽ പോലിസിനെ വിന്യസിച്ചിട്ടുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മുന്‍ സീസണില്‍ നിന്ന് വ്യത്യസ്തമായി ഇക്കുറി 18 മണിക്കൂറാണ് ദര്‍ശന സമയം. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക ക്യൂ ഉണ്ടായിരിക്കും. പതിനെട്ടാം പടിയില്‍ പരമാവധി തീര്‍ത്ഥാടകരെ വേഗത്തില്‍ കടത്തി വിടാനുള്ള സൗകര്യം പൊലീസ് ഒരുക്കിയിട്ടുണ്ട്. വെർച്വൽ ക്യൂ വഴി 70,000 പേർക്കും സ്‌പോട്ട് ബുക്കിംഗിലൂടെ 10,000 പേർക്കുമാണ് ഒരുദിവസം ദർശനം അനുവദിക്കുക.

Story Highlights: Sabarimala temple opens for Mandala Pooja season with thousands of devotees arriving for darshan

Leave a Comment