ഒടിടി പ്ലാറ്റ്ഫോമുകളിൽ റിലീസ് ആകുന്ന സിനിമകൾക്ക് വലിയൊരു പ്രേക്ഷക സമൂഹമുണ്ട്. ഈ ആഴ്ച റിലീസിനെത്തുന്ന ഒടിടി ചിത്രങ്ങൾ ആരാധകർക്കിടയിൽ പ്രതീക്ഷ വർധിപ്പിക്കുകയാണ്. ആസിഫ് അലി ചിത്രം കിഷ്കിന്ധാ കാണ്ഡം മുതൽ നയൻതാരയുടെ ഡോക്യുമെന്ററി ചിത്രം നയന്താര: ബിയോണ്ട് ദി ഫെയറി ടെയില് വരെ വിവിധ ചിത്രങ്ങൾ റിലീസ് ആകുന്നുണ്ട്.
ആസിഫ് അലി, വിജയരാഘവന്, അപര്ണ ബാലമുരളി എന്നിവര് പ്രധാന വേഷത്തിലെത്തിയ കിഷ്കിന്ധാ കാണ്ഡം മലയാളത്തില് സൂപ്പര്ഹിറ്റായിരുന്നു. ദിന്ജിത്ത് അയ്യത്താന് സംവിധാനം ചെയ്ത ഈ ചിത്രം നവംബര് 19ന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ എത്തും. മികച്ച നിരൂപക പ്രശംസ നേടിയ ചിത്രം തിയറ്ററിലും വന് വിജയമായിരുന്നു. നയന്താരയുടെ ജീവിതവും വിവാഹവുമെല്ലാം ഉൾകൊള്ളുന്ന ഡോക്യുമെന്ററി ചിത്രം നയന്താര: ബിയോണ്ട് ദ് ഫെയറി ടെയിൽ നവംബര് 18ന് നെറ്റ്ഫ്ളിക്സിലൂടെ റിലീസ് ചെയ്യും. ഗൗതം വാസുദേവ് മേനോനാണ് ഈ ഡോക്യുമെന്ററി സംവിധാനം ചെയ്യുന്നത്.
ഇന്ത്യ പാകിസ്ഥാന് വിഭജനത്തെ ആസ്പദമാക്കി ഒരുക്കിയ വെബ്സീരീസായ ‘ഫ്രീഡം അറ്റ് മിഡ്നൈറ്റ്’ നവംബര് 15 മുതല് സോണി ലിവിലൂടെ സ്ട്രീമിങ് ആരംഭിക്കും. ഏഴ് എപ്പിസോഡുകളിലായി വരുന്ന ഈ സീരീസ് സംവിധാനം ചെയ്തത് നിഖില് അധ്വാനിയാണ്. ജിജോ ആന്റണി സംവിധാനം ചെയ്ത ‘അടിത്തട്ട്’ എന്ന ചിത്രം ആമസോണ് പ്രൈമില് സ്ട്രീമിങ് ആരംഭിച്ചു. ഷൈന് ടോം ചാക്കോ, സണ്ണി വെയിന് എന്നിവരാണ് പ്രധാന വേഷത്തിൽ. മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ ചിത്രമാണിത്. മാര്വല് സീരീസിലെ പുതിയ ചിത്രമായ ‘ഡെഡ്പൂള് ആന്ഡ് വൂള്വെറിന്’ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറില് സ്ട്രീമിംഗ് ആരംഭിച്ചു. 1.338 ബില്യണ് ഡോളറാണ് ചിത്രം തിയേറ്ററുകളിൽ നേടിയത്.
Story Highlights: OTT platforms release new films including Kishkindha Kandam and Nayanthara: Beyond the Fairytale, attracting large audience.