മുണ്ടക്കൈ-ചൂരല്‍മല ദുരന്തം: ഹര്‍ജി പരിഗണന അടുത്ത വെള്ളിയാഴ്ച്ചയിലേക്ക് മാറ്റി

Anjana

Mundakkai-Chooralmala disaster hearing

മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട് സ്വമേധയാ ഫയലില്‍ സ്വീകരിച്ച ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി അടുത്ത വെള്ളിയാഴ്ച്ചയിലേക്ക് മാറ്റി. കേന്ദ്രത്തിന് നല്‍കാന്‍ കഴിയുന്ന തുകയുടെ കാര്യം ഈ മാസം തന്നെ കോടതിയെ അറിയിക്കുമെന്ന് കേന്ദ്രം വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാരിന്റെ കയ്യില്‍ ഫണ്ട് ഉണ്ടെന്നും കേന്ദ്രം അറിയിച്ചു. എന്നാല്‍, ദുരന്തം ഉണ്ടായി മാസങ്ങള്‍ പിന്നിട്ടിട്ടും കേരളത്തിന്റെ ആവശ്യങ്ങള്‍ കേന്ദ്രം അംഗീകരിച്ചില്ലെന്ന് സംസ്ഥാനം കോടതിയില്‍ പറഞ്ഞു.

പ്രത്യേക പ്രതിനിധി കെ വി തോമസിന് കേന്ദ്രം അയച്ച കത്ത് കോടതി പരിശോധിച്ചു. ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ ആകില്ലെന്നും നിലവില്‍ അനുവദിച്ചതിനേകാല്‍ കൂടുതല്‍ തുക അനുവദിക്കാന്‍ ആവില്ലെന്നും കേന്ദ്രം അറിയിച്ചതായി സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി. കൂടുതല്‍ സഹായം നല്‍കാന്‍ താല്പര്യമില്ല എന്നാണ് കേന്ദ്രത്തിന്റെ കത്ത് സൂചിപ്പിക്കുന്നതെന്നും ചൂണ്ടിക്കാട്ടി. എന്നാല്‍, കത്തില്‍ അത്തരം പരാമര്‍ശം ഉണ്ടോയെന്ന് കോടതി ആരാഞ്ഞു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

നാല് മാസമായി ദുരന്തം നടന്നിട്ടും ഇതുവരെ അടിയന്തിര ധനസഹായം പോലും പ്രഖ്യാപിച്ചിട്ടില്ലെന്ന് സംസ്ഥാനം മറുപടി നല്‍കി. ദുരിത ബാധിതര്‍ക്കായി നല്‍കി വരുന്ന ധനസഹായം 30 ദിവസം കൂടി നല്‍കുമെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. ഉന്നതലകമ്മിറ്റി പരിശോധന നടത്തുന്നുവെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു. കെ വി തോമസിന് അയച്ച കത്തിന്റെ പശ്ചാത്തലം വ്യക്തമല്ലെന്നും പരിശോധിക്കാമെന്നും കേന്ദ്രത്തിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

Story Highlights: High Court postpones hearing on Mundakkai-Chooralmala landslide disaster petition to next Friday

Leave a Comment