അബുദാബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചിൽ ലുലു ഓഹരികൾ ലിസ്റ്റ് ചെയ്തു; ആദ്യദിനം പതിഞ്ഞ തുടക്കം

Anjana

Lulu shares Abu Dhabi Securities Exchange

ലുലു ഗ്രൂപ്പിന്റെ റീട്ടെയ്ൽ വിഭാഗമായ ലുലു ഇന്റർനാഷണൽ ലിമിറ്റഡിന്റെ ഓഹരികൾ അബുദാബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചിൽ ഇന്ന് ലിസ്റ്റ് ചെയ്തു. യുഎഇയിലെ 2024ലെ ഏറ്റവും വലിയ റീട്ടെയ്ൽ ലിസ്റ്റിങ്ങായ ഇത് എഡിഎക്സിലെ നൂറാമത്തെ ലിസ്റ്റിങ്ങ് കൂടിയാണ്. എന്നാൽ, ട്രേഡിംഗിന്റെ ആദ്യദിനത്തിൽ പതിഞ്ഞ തുടക്കമാണ് ലുലുവിന് ലഭിച്ചത്. ആദ്യ പത്തു മിനിറ്റില്‍ ഓഹരിവില 1.47 ശതമാനത്തോളം ഇടിഞ്ഞ് 2.01 ദിര്‍ഹത്തിലാണ് (46.19 ഇന്ത്യന്‍ രൂപ) വ്യാപാരം നടന്നത്.

ആദ്യത്തെ 20 മിനിറ്റില്‍ 4.4 കോടി ഓഹരികളാണ് കൈമാറ്റം ചെയ്യപ്പെട്ടത്. ഇത് സെക്കന്‍ഡില്‍ ശരാശരി 37,000 ഓഹരികള്‍ എന്ന നിരക്കിലാണ്. എന്നിരുന്നാലും, തുടക്കത്തിലെ താഴ്ചയില്‍ നിന്ന് ലുലു ഓഹരികള്‍ കയറുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലുലുവിന്റെ പേരും പ്രശസ്തിയും മികച്ച സാമ്പത്തികഭദ്രതയും നിക്ഷേപകരെ കൂടുതലായി ആകര്‍ഷിക്കുമെന്നാണ് വിലയിരുത്തൽ.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അബുദാബി സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ കണക്കനുസരിച്ച് ലുലു റീട്ടെയ്ല്‍ ഓഹരികളില്‍ 76.91 ശതമാനവും വിദേശ നിക്ഷേപകരുടെ കൈവശമാണ്. യു.എ.ഇ പൗരന്മാരുടെ കൈവശം 9.86 ശതമാനം മാത്രമാണുള്ളത്. മികച്ച നിക്ഷേപക പങ്കാളിത്വത്തോടെ റെക്കോർഡ് കുറിച്ച റീട്ടെയ്ൽ സ്ബസ്ക്രിബഷന് പിന്നാലെയാണ് ഈ ലിസ്റ്റിങ് നടന്നത്. ഇത് ലുലുവിന്റെ വളർച്ചയ്ക്കും വിപുലീകരണത്തിനും സഹായകമാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

Story Highlights: Lulu International Limited’s shares listed on Abu Dhabi Securities Exchange, marking UAE’s largest retail listing of 2024

Leave a Comment