പുകവലി ഉപേക്ഷിച്ചാലും ഹൃദയാരോഗ്യം വീണ്ടെടുക്കാൻ 25 വർഷം വരെ വേണ്ടിവരും: പഠനം

Anjana

smoking heart health recovery

പുകവലി ഉപേക്ഷിച്ചാലും ഹൃദയത്തിന്റെ ആരോഗ്യം വീണ്ടെടുക്കാൻ വളരെ കാലതാമസമുണ്ടാകുമെന്ന് പുതിയ പഠനം വെളിപ്പെടുത്തുന്നു. കൊറിയ യൂണിവേഴ്സിറ്റി അൻസാൻ ഹോസ്പിറ്റലിലെ ഗവേഷകൻ സിയുങ് യോങ് ഷിൻ നടത്തിയ പഠനത്തിൽ 53 ലക്ഷം ആളുകളെ ഉൾപ്പെടുത്തി. ശരാശരി 48 വയസായ 5,391,231 ആളുകളിൽ നാല് വർഷമാണ് പഠനം നടത്തിയത്. ഇതിൽ ഭൂരിഭാഗവും പുരുഷന്മാരായിരുന്നു.

പഠനത്തിൽ കണ്ടെത്തിയത് അനുസരിച്ച്, ചെറിയ രീതിയിൽ പുകവലിച്ചു കൊണ്ടിരുന്നവർ പുകവലി ഉപേക്ഷിച്ചപ്പോൾ ഹൃദയാരോഗ്യം മെച്ചപ്പെടാൻ കുറഞ്ഞത് അഞ്ച് മുതൽ 10 വർഷം വരെ എടുത്തു. എന്നാൽ കഠിനമായി പുകവലിക്കുന്നവരിൽ ഹൃദയാരോഗ്യം മെച്ചപ്പെടാൻ ഏതാണ്ട് 25 വർഷം വരെ എടുത്തുവെന്നാണ് പഠനത്തിൽ പറയുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പഠനത്തിന്റെ കാലയളവിൽ, പങ്കെടുത്തവരുടെ ഹൃദയാഘാതം, സ്ട്രോക്ക്, ഹൃദയസ്തംഭനം എന്നിവയുൾപ്പെടെയുള്ള ആരോഗ്യസ്ഥിതികൾ രേഖപ്പെടുത്തുകയും ചെയ്തു. ഈ പഠനം പുകവലിയുടെ ദീർഘകാല ആഘാതങ്ങൾ എത്രമാത്രം ഗുരുതരമാണെന്ന് വ്യക്തമാക്കുന്നു, പുകവലി ഉപേക്ഷിച്ചാലും ഹൃദയാരോഗ്യം പൂർണമായി വീണ്ടെടുക്കാൻ ദശാബ്ദങ്ങൾ വേണ്ടിവരുമെന്ന് തെളിയിക്കുന്നു.

Story Highlights: Study reveals quitting smoking takes up to 25 years for heart health recovery

Leave a Comment