ഐ ആം കാതലൻ സോങ്ങ് ‘തെളിയാതെ നീ….’ ഏറ്റെടുത്ത് ആരാധകർ.

നിവ ലേഖകൻ

I am Kathalan

ഗിരീഷ് എ ഡി യുടെ സംവിധാനത്തിൽ നാലാമതായി പുറത്തിറങ്ങിയ ചിത്രമാണ് ഐ ആം കാതലൻ (I am Kathalan Movie ) . തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ, പ്രേമലു എന്നീ ചിത്രങ്ങളിലേതു പോലെ കോളേജ് പശ്ചാത്തലവും പ്രണയവുമായിരിക്കുമെന്ന് പ്രേക്ഷകർ കരുതിയിരുന്നെങ്കിലും,തികച്ചും വ്യത്യസ്തമായ ഒരു അന്തരീക്ഷമാണ് സംവിധായകൻ ഐ ആം കാതലൻ എന്ന ചിത്രത്തിൽ കൊണ്ടുവന്നിരിക്കുന്നത്. നസ്ലെയ്നിനെ നായകനാക്കി ഗിരീഷ് ഒരുക്കിയ ചിത്രം എന്നൊരു പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
I am Kathalan

2019 -ൽ ‘തണ്ണീർമത്തൻദിനങ്ങൾ ‘എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച നസ്ലെയ്ൻ അഞ്ച് വർഷം കൊണ്ട് യുവനായകരിൽ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയിരിക്കുയാണ്. ഒക്ടോബറിൽ ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടതു മുതൽ റിലീസിനായി കാത്തിരിക്കുകയാണ് നസ്ലെയ്ൻ ആരാധകർ. നവംബർ 7 ന് കേരളത്തിലെ 208 തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിയപ്പോൾ മികച്ച പ്രതികരണം തന്നെയാണ് പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്.

അനിഷ്മ നായികയായെത്തുന്ന ഈ ചിത്രത്തിൽ മറ്റ് നിരവധി താരങ്ങളും അണിനിരക്കുന്നുണ്ട്. ഗോകുലം ഗോപാലൻ,ഡോക്ടർ പോൾ, കൃഷ്ണമൂർത്തി എന്നിവരാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സജിൻ ചെറുകയിൽ തിരക്കഥ ഒരുക്കുകയും, സുഹൈൽ കോയയുടെ വരികൾക്ക് സംഗീതമൊരുക്കിയത് സിദ്ധാർത്ഥ പ്രദീപാണ്.

  ടൊവിനോയുടെ 'നരിവേട്ട' മെയ് 23ന് തിയേറ്ററുകളിലേക്ക്; ചേരനും പ്രധാനവേഷത്തിൽ

സിനിമ തീയേറ്ററിൽ എത്തി പ്രദർശം നടന്നു കൊണ്ടിരിക്കെ ഇപ്പോൾ വൈറലാകുന്നത് ഹിറ്റ് ഗാനമായ ‘തെളിയാതെ നീ……’ എന്ന ഗാനമാ ഗാനമാണ്. വീഡിയോ സോങ്ങ് പുറത്തിറങ്ങി നിമിഷങ്ങൾക്കുള്ളിൽ തന്നെ പ്രേക്ഷകർ കൈ നീട്ടി സ്വീകരിച്ചിരിക്കുകയാണ്. ഈ പാട്ടിനായി കാത്തിരിക്കുകയായിരുന്നുവെന്നാണ് പ്രേക്ഷകർ പങ്കുവെച്ചത്. നസ്ലെയ്ൻ-അനിഷ്മ കോംമ്പോ പ്രേക്ഷകർ സ്വീകരിച്ചിരിക്കുകയാണ് ഈ ചിത്രത്തിലൂടെ. മനോഹരമായ ഈണങ്ങളിൽ തീർത്ത വരികൾ ആലപിച്ചിരിക്കുന്നത് രചയിതാവ് സുഹൈൽ കോയയും അരുണമേരി ജോർജും ചേർന്നാണ്. ന്യൂജനറേഷന് വലിയ താൽപര്യയുണ്ടാക്കുന്ന രീതിയിൽ തന്നെയാണ് പാട്ടിന്റെയും ചിത്രീകരണം ഒരുക്കിയിരിക്കുന്നത്.

Story Highlight: Girish A D’s “I am Kathalan Movie ” with Naslen and Anishma introduces a refreshing storyline and is praised for its viral song “Theliyathe Nee.”

  തുടരും ബോക്സ് ഓഫീസ് റെക്കോർഡുകളിലേക്ക്; മോഹൻലാലിന് പുതിയ നേട്ടം

Related Posts
ടൊവിനോയുടെ ‘നരിവേട്ട’ മെയ് 23ന് തിയേറ്ററുകളിലേക്ക്; ചേരനും പ്രധാനവേഷത്തിൽ
Narivetta movie

ടൊവിനോ തോമസ് നായകനായി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' മെയ് 23ന് Read more

തുടരും ബോക്സ് ഓഫീസ് റെക്കോർഡുകളിലേക്ക്; മോഹൻലാലിന് പുതിയ നേട്ടം
box office records

മോഹൻലാൽ ചിത്രം 'തുടരും' ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർക്കുന്നു. ഈ വർഷം താരത്തിന്റെ Read more

ടൊവിനോയുടെ ‘നരിവേട്ട’ തമിഴ്നാട്ടിൽ; വിതരണം എ.ജി.എസ് എന്റർടൈൻമെന്റ്
Narivetta movie

ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട'യുടെ തമിഴ്നാട് വിതരണം Read more

നടൻ വിഷ്ണു ഗോവിന്ദൻ വിവാഹിതനായി
Vishnu Govindan Wedding

ചേർത്തലയിൽ വെച്ച് നടൻ വിഷ്ണു ഗോവിന്ദൻ വിവാഹിതനായി. അലയൻസ് ടെക്നോളജിയിലെ ജീവനക്കാരിയായ അഞ്ജലി Read more

പ്രമുഖ നടനെതിരെ ഗുരുതര ആരോപണവുമായി നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ
Malayalam actor misconduct

കൊച്ചിയിൽ നടന്ന സിനിമാ പ്രമോഷൻ പരിപാടിയിൽ മലയാള സിനിമയിലെ ഒരു പ്രമുഖ നടനെതിരെ Read more

മലയാള സിനിമയുടെ സമ്പന്നതയെ പ്രശംസിച്ച് മോഹൻലാൽ
Mohanlal Malayalam Cinema

മുംബൈയിൽ നടന്ന വേൾഡ് ഓഡിയോ വിഷ്വൽ ആന്റ് എന്റർടെയ്ൻമെന്റ് സമ്മിറ്റിൽ മലയാള സിനിമയുടെ Read more

  മെർസി ബാന്ഡിന്റെ സംഗീത വിരുന്ന്; ‘എന്റെ കേരളം’ മേളക്ക് ആവേശം
ഫഹദിനെ നായകനാക്കുമെന്ന് പറഞ്ഞപ്പോൾ വിശ്വസിച്ചില്ല; ലാൽ ജോസ്
Fahadh Faasil

ഫഹദ് ഫാസിൽ തന്റെ അടുത്ത് ആദ്യം അസിസ്റ്റന്റ് ഡയറക്ടറാകാനാണ് വന്നതെന്ന് ലാൽ ജോസ്. Read more

ഷാജി എൻ. കരുണിന് ഇന്ന് അന്ത്യാഞ്ജലി
Shaji N. Karun

പ്രശസ്ത സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എൻ. കരുൺ അന്തരിച്ചു. തിരുവനന്തപുരത്തെ വീട്ടിൽ വെച്ചായിരുന്നു Read more

ഷാജി എൻ. കരുണിന്റെ വിയോഗത്തിൽ മലയാള സിനിമാ ലോകം അനുശോചിക്കുന്നു
Shaji N. Karun

പ്രശസ്ത സംവിധായകൻ ഷാജി എൻ. കരുണിന്റെ വിയോഗത്തിൽ മലയാള സിനിമാ-രാഷ്ട്രീയ ലോകം അനുശോചനം Read more

പിറവി: ഒരു പിതാവിന്റെ അന്വേഷണത്തിന്റെ കഥ
Piravi Malayalam Film

കോഴിക്കോട് എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥിയുടെ തിരോധാനമാണ് ചിത്രത്തിന്റെ പ്രമേയം. 1988-ൽ പുറത്തിറങ്ങിയ ചിത്രം Read more

Leave a Comment