സംസ്ഥാന സ്കൂൾ കായികമേളയിൽ തിരുവനന്തപുരം ഓവറോൾ ചാമ്പ്യൻമാരായി. 227 സ്വർണവും 1935 പോയിന്റും നേടിയാണ് തിരുവനന്തപുരം കിരീടം നേടിയത്. രണ്ടാം സ്ഥാനത്ത് തൃശൂരാണ്. 80 സ്വർണവും 848 പോയിന്റുമാണ് തൃശൂർ നേടിയത്. മൂന്നാം സ്ഥാനത്ത് മലപ്പുറമാണ്. 64 സ്വർണവും 824 പോയിന്റുമാണ് മലപ്പുറത്തിന്റെ നേട്ടം.
മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്തിന് ഓവറോൾ ചാമ്പ്യൻമാർക്കുള്ള മുഖ്യമന്ത്രിയുടെ എവറോളിംഗ് ട്രോഫി സമ്മാനിച്ചു. കെ സി സെർവ്വൻ, മുഹമ്മദ് അമീൻ, മുഹമ്മദ് അഷ്ഫാക് എന്നിവരാണ് വ്യക്തിഗത ചാമ്പ്യന്മാർ. അതേസമയം, അത്ലറ്റിക്സ് വിഭാഗത്തിൽ മലപ്പുറത്തിന് കന്നി കിരീടം ലഭിച്ചു. 66 വർഷത്തിനിടെ ആദ്യമായാണ് മലപ്പുറം ഈ നേട്ടം കൈവരിച്ചത്.
ഗെയിംസ് വിഭാഗത്തിൽ 1,213 പോയിൻ്റുമായി തിരുവനന്തപുരം നേരത്തെ കിരീടം നേടിയിരുന്നു. മേളയിലെ അത്ലറ്റിക്സ് ആൻഡ് ഗെയിംസ് വിഭാഗങ്ങളിൽ തിരുവനന്തപുരം ജില്ല മറ്റ് ജില്ലകളെ അപേക്ഷിച്ച് ബഹുദൂരം മുമ്പിലാണ്. അത്ലറ്റിക്സ് വിഭാഗത്തിൽ പാലക്കാടാണ് രണ്ടാം സ്ഥാനത്ത്. നാല് മത്സരങ്ങൾ കൂടി ബാക്കിനില്ക്കെ 231 പോയിന്റ് നേടിയതോടെയാണ് മലപ്പുറം അത്ലറ്റിക്സ് കിരീടം ഉറപ്പിച്ചത്.
Story Highlights: Thiruvananthapuram wins overall championship in State School Sports Meet with 227 gold medals and 1935 points