മുനമ്പം ഭൂസംരക്ഷണ സമിതിയുടെ റിലെ നിരാഹാരസമരം 30 ദിവസം പിന്നിട്ടു. വഖഫ് ബോർഡിന്റെ കുടിയിറക്കൽ ഭീഷണിക്കെതിരെ പോരാട്ടം തുടരാനാണ് ഭൂ സംരക്ഷണ സമിതിയുടെ തീരുമാനം. ഇന്ന് 10 വനിതകൾ നിരാഹാരം അനുഷ്ഠിച്ചു. സമരത്തിന് ഐക്യദാർഢ്യവുമായി പാലക്കാട് രൂപത ബിഷപ്പ് പീറ്റർ കൊച്ചുപുരയ്ക്കൽ എത്തി.
മുനമ്പത്ത് ധ്രൂവികരണം നടത്തുന്നുവെന്ന പ്രചരണം തെറ്റെന്ന് പാലക്കാട് രൂപത ബിഷപ്പ് പീറ്റർ കൊച്ചുപുരക്കൽ പറഞ്ഞു. പാലക്കാട്ടെ വോട്ടർമാരുടെ മനസ്സിൽ മുനമ്പം ഉണ്ടാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. എന്നാൽ മതമേലദ്ധ്യക്ഷന്മാരിൽ ചിലരുടെത് ക്രിസ്തുവിന്റെ ഭാഷയല്ലന്ന വിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്തെത്തി.
രാഷ്ട്രീയം രാഷ്ട്രീയത്തിന്റെ വഴിക്കും മതം മതത്തിൻറെ വഴിക്കും പോകണമെന്നും ബിനോയ് വിശ്വം ട്വന്റി ഫോറിനോട് പറഞ്ഞു. സമരസമിതി നേതാക്കൾ ഇന്ന് എറണാകുളം ഗസ്റ്റ് ഹൗസിൽ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. 28 നാണ് മുഖ്യമന്ത്രി വിളിച്ച ഉന്നതല യോഗം ചേരുക.
Story Highlights: Munambam land protection committee’s relay hunger strike enters 30th day, Bishop Peter Kochupurakkal supports protest