സംസ്ഥാന സ്കൂള് കായികമേള സമാപനം: എറണാകുളം ജില്ലയിലെ സ്കൂളുകള്ക്ക് അവധി

നിവ ലേഖകൻ

State School Sports Meet Ernakulam

സംസ്ഥാന സ്കൂള് കായികമേളയുടെ സമാപന ദിവസമായ ഇന്ന് എറണാകുളം വിദ്യാഭ്യാസജില്ലയിലെ കേരള സിലബസ് പ്രകാരമുള്ള എല്ലാ വിദ്യാലയങ്ങള്ക്കും അവധിയായിരിക്കുമെന്ന് കലക്ടര് എന് എസ് കെ ഉമേഷ് അറിയിച്ചു. പ്രീ പ്രൈമറി മുതല് ഹയര്സെക്കന്ഡറി വരെയുള്ള സ്കൂളുകള്ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ മുഴുവന് അധ്യാപകരും മുന്കൂട്ടി നിശ്ചയിച്ച് നല്കിയിട്ടുള്ള എണ്ണം വിദ്യാര്ഥികളും മഹാാരാജാസ് ഗ്രൗണ്ടിലെ കായികമേള സമാപനച്ചടങ്ങില് ഉച്ചയ്ക്ക് ശേഷം മൂന്നിന് ഹാജരാകണമെന്നും കലക്ടര് നിര്ദ്ദേശിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സമാപന ചടങ്ങില് മുഖ്യമന്ത്രി പിണറായി വിജയന് മുഖ്യാഥിതിയാകും. വൈകിട്ട് നാലിന് സമാപന ചടങ്ങുകള് ആരംഭിക്കും. അവസാന ദിവസം 18 ഫൈനലുകള് നടക്കും. വിദ്യാര്ഥികളെ അധ്യാപകര് കോളജ് ഗ്രൗണ്ടില് എത്തിക്കുകയും തിരിച്ചുകൊണ്ടുപോകേണ്ടതുമാണെന്നും കലക്ടര് അറിയിച്ചു.

ഗെയിംസ് മത്സരങ്ങള് പൂര്ത്തിയായപ്പോള് 1213 പോയിന്റ് നേടി തിരുവനന്തപുരം കിരീടം ചൂടി. 44 സ്വര്ണവും 88 വെള്ളിയും 100 വെങ്കലവുമായാണ് തലസ്ഥാനം ചാമ്പ്യന്മാരായത്. 73 സ്വര്ണവും 56 വെള്ളിയും 75 വെങ്കലവുമായി 744 പോയിന്റോടെ തൃശ്ശൂര് രണ്ടാമതെത്തി. മൂന്നാതെത്തിയ കണ്ണൂരിന് 67 സ്വര്ണവും 61 വെള്ളിയും 66 വെങ്കലവുമായി 673 പോയിന്റാണ് ലഭിച്ചത്. 568 പോയിന്റോടെ മലപ്പുറം നാലാമതും 522 പോയിന്റോടെ പാലക്കാട് അഞ്ചാമതുമെത്തി. ജില്ലകളില് 19 സ്വര്ണമടക്കം 192 പോയിന്റുമായി മലപ്പുറം ഒന്നാം സ്ഥാനത്ത് തുടരുന്നു. 169 പോയിന്റോടെ പാലക്കാട് രണ്ടാം സ്ഥാനത്തുണ്ട്.

  എറണാകുളത്ത് പോലീസ് ചമഞ്ഞ് പണം തട്ടിയ കേസിൽ എക്സൈസ് ഉദ്യോഗസ്ഥർ പിടിയിൽ

Story Highlights: Ernakulam district declares holiday for schools on final day of State School Sports Meet, with Chief Minister to attend closing ceremony

Related Posts
ഐപിഎൽ ക്രിക്കറ്റ് നാളെ പുനരാരംഭിക്കും; ബാംഗ്ലൂർ ചിന്നസ്വാമി സ്റ്റേഡിയത്തിൽ കൊൽക്കത്തക്കെതിരെ റോയൽ ചലഞ്ചേഴ്സ്
IPL Cricket

ഇന്ത്യ-പാക് സംഘർഷത്തെ തുടർന്ന് നിർത്തിവെച്ച ഐപിഎൽ ക്രിക്കറ്റ് മത്സരങ്ങൾ നാളെ പുനരാരംഭിക്കും. റോയൽ Read more

ജെഎൻയുവിന് പിന്നാലെ തുർക്കിയുമായുള്ള സഹകരണം അവസാനിപ്പിച്ച് ജാമിയ മിലിയ ഇസ്ലാമിയ
Turkey India relations

ഇന്ത്യ-പാക് സംഘർഷത്തിൽ തുർക്കി പാകിസ്താന് പിന്തുണ നൽകിയതിനെ തുടർന്ന് ജാമിയ മിലിയ ഇസ്ലാമിയ Read more

  പെരുമ്പാവൂരിൽ പണം തട്ടിയ സംഭവം; രണ്ട് എക്സൈസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
അതിഥി തൊഴിലാളികളിൽ നിന്ന് പണം തട്ടിയ കേസിൽ രണ്ട് എക്സൈസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
Ernakulam robbery case

എറണാകുളത്ത് അതിഥി തൊഴിലാളികളിൽ നിന്ന് പണം തട്ടിയ സംഭവത്തിൽ രണ്ട് എക്സൈസ് ഉദ്യോഗസ്ഥരെ Read more

പെരുമ്പാവൂരിൽ പണം തട്ടിയ സംഭവം; രണ്ട് എക്സൈസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
Excise officers suspended

പെരുമ്പാവൂരിൽ ഇതര സംസ്ഥാന തൊഴിലാളികളിൽ നിന്ന് പണം തട്ടിയ സംഭവത്തിൽ രണ്ട് എക്സൈസ് Read more

എറണാകുളത്ത് പോലീസ് ചമഞ്ഞ് പണം തട്ടിയ കേസിൽ എക്സൈസ് ഉദ്യോഗസ്ഥർ പിടിയിൽ
Ernakulam robbery case

എറണാകുളത്ത് പോലീസ് ചമഞ്ഞ് അതിഥി തൊഴിലാളികളിൽ നിന്ന് പണം തട്ടിയ കേസിൽ രണ്ട് Read more

പോലീസ് ചമഞ്ഞ് തട്ടിപ്പ്; എക്സൈസ് ഉദ്യോഗസ്ഥർ പിടിയിൽ
Excise officers arrest

പോലീസ് ചമഞ്ഞ് തട്ടിപ്പ് നടത്തിയ എക്സൈസ് ഉദ്യോഗസ്ഥരെ എറണാകുളം തടിയിട്ടപറമ്പ് പോലീസ് അറസ്റ്റ് Read more

  ക്യാപറ്റനാകാനില്ലെന്ന് ബുംറ; ജോലി ഭാരമില്ലാതെ കളിക്കാനാണ് തനിക്കിഷ്ടമെന്ന് ബിസിസിഐയെ അറിയച്ചതായി വിവരം
സ്കൂൾ പരിസരത്ത് ലഹരിവിൽപന: ഏറ്റവും കൂടുതൽ കേസുകൾ എറണാകുളത്ത്
drug cases in Ernakulam

എറണാകുളം ജില്ലയിൽ സ്കൂൾ പരിസരങ്ങളിലെ ലഹരിവിൽപനയുമായി ബന്ധപ്പെട്ട് കഴിഞ്ഞ അധ്യയന വർഷത്തിൽ ഏറ്റവും Read more

കൊട്ടാരക്കരയിൽ വിദ്യാർത്ഥികൾക്കായി വിദ്യാഭ്യാസ കോൺക്ലേവ് നാളെ
educational conclave

കൊട്ടാരക്കര നിയോജകമണ്ഡലത്തിലെ വിദ്യാർത്ഥികൾക്കായി വിദ്യാഭ്യാസ കോൺക്ലേവ് മെയ് 10ന് ആരംഭിക്കും. കൊട്ടാരക്കര ഗവ. Read more

സുരക്ഷ കണക്കിലെടുത്ത് ഐപിഎൽ നിർത്തിവെച്ച് ബിസിസിഐ
IPL temporarily suspend

രാജ്യസുരക്ഷ കണക്കിലെടുത്ത് ഐപിഎൽ താൽക്കാലികമായി നിർത്തിവയ്ക്കാൻ ബിസിസിഐ തീരുമാനിച്ചു. കളിക്കാരുടെയും ടീം ഉടമകളുടെയും Read more

അതിഥി തൊഴിലാളികളുടെ കുട്ടികൾക്ക് വിദ്യാഭ്യാസം; ‘ജ്യോതി’ പദ്ധതിക്ക് തുടക്കമിട്ട് സംസ്ഥാന സർക്കാർ
Kerala migrant education project

സംസ്ഥാനത്തെ അതിഥി തൊഴിലാളികളുടെ കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനായി സംസ്ഥാന സർക്കാർ "ജ്യോതി" പദ്ധതിക്ക് Read more

Leave a Comment