കേരളത്തിന്റെ സീപ്ലെയിൻ കൊച്ചി കായലിൽ ലാൻഡ് ചെയ്തു; നാളെ പരീക്ഷണ പറക്കൽ

നിവ ലേഖകൻ

Kerala seaplane trial run

കേരളത്തിന്റെ ജലവിമാനം കൊച്ചി കായലിൽ ലാൻഡ് ചെയ്തു. അഞ്ചു പേർക്ക് യാത്ര ചെയ്യാൻ കഴിയുന്ന സീപ്ലെയിനാണ് എത്തിയിരിക്കുന്നത്. മൂന്നുവട്ടം കായലിന് ചുറ്റും വട്ടമിട്ട് പറന്നിറങ്ങിയ ശേഷമാണ് ലാൻഡ് ചെയ്തത്. ചെണ്ടമേളവുമായാണ് സീപ്ലയിനെ സ്വീകരിച്ചത്. ടൂറിസത്തിന് പുറമേ അടിയന്തരഘട്ടങ്ങളിലും സീപ്ലെയിനെ ഉപയോഗിക്കാനാണ് തീരുമാനം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

നാളെ മന്ത്രി പി എ മുഹമ്മദ് റിയാസ് ബോൾഗാട്ടിയിൽ നിന്ന് മാട്ടുപ്പെട്ടി റിസർവോയറിലേക്കുള്ള സീപ്ലെയിൻ സർവീസിന്റെ പരീക്ഷണപ്പറക്കൽ ഫ്ലാഗ് ഓഫ് ചെയ്യും. ഇതിനായി കേന്ദ്രത്തിന്റെ അനുമതി ആവശ്യമാണ്. ആറു മാസത്തിനകം പദ്ധതി കൊമേഴ്സ്യൽ ട്രാൻസ്പോർട്ടേഷനായി കൊണ്ടുവരാനാണ് പദ്ധതി.

കേരളത്തിന്റെ സ്വപ്ന പദ്ധതിയാണ് സീപ്ലെയിൻ. 2013-ൽ ഉമ്മൻചാണ്ടി സർക്കാർ ആദ്യമായി പദ്ധതി യാഥാർഥ്യമാക്കിയെങ്കിലും വൻ പ്രതിഷേധങ്ങൾക്കും രാഷ്ട്രീയ കോളിളക്കങ്ങൾക്കും ഒടുവിൽ ഉപേക്ഷിക്കപ്പെട്ടു. എന്നാൽ രണ്ടാം പിണറായി സർക്കാരിൽ ടൂറിസം മന്ത്രിയായി മുഹമ്മദ് റിയാസ് എത്തിയതോടെ, പദ്ധതിക്ക് വീണ്ടും ചിറകുമുളച്ചു. മാലദ്വീപ് മാതൃകയിൽ ടൂറിസം പദ്ധതിയാണ് സർക്കാർ ലക്ഷ്യമിടുന്നത്. കരയിലും വെള്ളത്തിലും പറന്നിറങ്ങാനാവുന്ന ആംഫീബിയൻ വിമാനങ്ങളാണ് സീ പ്ളെയിൻ പദ്ധതിക്ക് ഉപയോഗിക്കുന്നത്.

  കൊച്ചിയിലെ തൊഴിൽ പീഡന ദൃശ്യങ്ങൾ വ്യാജമെന്ന് യുവാക്കൾ

Story Highlights: Kerala’s seaplane lands in Kochi lagoon for trial run, to be flagged off by Minister PA Muhammad Riyas

Related Posts
നടിയെ ആക്രമിച്ച കേസ്: വാദം പൂർത്തിയായി; വിധി മെയ് 21ന് ശേഷം
Kochi actress assault case

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ വാദം പൂർത്തിയായി. മെയ് 21ന് കേസ് വീണ്ടും Read more

എം കെ സാനു മാസ്റ്റർ എമ്പുരാൻ കണ്ടു; ഭരണകൂട ഭീകരതയ്ക്കെതിരായ ചിത്രം കാണേണ്ടത് അത്യാവശ്യമെന്ന്
Empuraan Film

കൊച്ചിയിലെ കവിത തിയേറ്ററിൽ എം കെ സാനു മാസ്റ്റർ എമ്പുരാൻ സിനിമ കണ്ടു. Read more

കൊച്ചിയിൽ സ്വകാര്യ ബസിൽ യുവാവിന്റെ ഗുണ്ടായിസം: ചുറ്റികയുമായി ഭീഷണി
Kochi bus attack

കളമശ്ശേരിയിൽ നിന്ന് വൈറ്റിലയിലേക്ക് പോകുന്ന സ്വകാര്യ ബസിൽ യുവാവ് ചുറ്റികയുമായി യാത്രക്കാരെ ഭീഷണിപ്പെടുത്തി. Read more

കെൽട്രോയിൽ ക്രൂരപീഡനം; ലൈംഗിക പീഡന പരാതിയും നിലവിലുണ്ടെന്ന് മുൻ മാനേജർ
Keltro Employee Abuse

കെൽട്രോയിൽ ജീവനക്കാർക്ക് നേരെ ക്രൂരമായ പീഡനം നടന്നിട്ടുണ്ടെന്ന് മുൻ മാനേജർ മനാഫ്. ലൈംഗിക Read more

കൊച്ചിയിലെ തൊഴിൽ പീഡന ദൃശ്യങ്ങൾ വ്യാജമെന്ന് യുവാക്കൾ
Kochi labor harassment

കൊച്ചിയിലെ കെൽട്രോ എന്ന സ്ഥാപനത്തിലെ തൊഴിൽ പീഡന ആരോപണവുമായി ബന്ധപ്പെട്ട് പുറത്തുവന്ന ദൃശ്യങ്ങൾ Read more

കൊച്ചിയിലെ തൊഴിൽ പീഡനം: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
labor harassment

കൊച്ചിയിലെ മാർക്കറ്റിംഗ് സ്ഥാപനത്തിലെ തൊഴിൽ പീഡനത്തിൽ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു. ടാർഗറ്റ് തികയ്ക്കാത്തതിന് Read more

  ആശാ വർക്കർമാരുടെ പ്രശ്നം: സർക്കാർ ഇടപെടണമെന്ന് കെ. സുധാകരൻ
കൊച്ചിയിൽ ക്രൂരപീഡനം; തൊഴിൽ മന്ത്രി ഇടപെട്ടു
labor harassment

കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിൽ ടാർഗറ്റ് പൂർത്തിയാക്കാത്ത ജീവനക്കാരെ ക്രൂരമായി പീഡിപ്പിച്ച സംഭവത്തിൽ തൊഴിൽ Read more

വിരമിച്ച ജഡ്ജിയിൽ നിന്ന് 90 ലക്ഷം തട്ടിപ്പ്; പ്രതികൾ അറസ്റ്റിൽ
online trading scam

ഓൺലൈൻ ട്രേഡിങ് വഴി 850 ശതമാനം ലാഭം വാഗ്ദാനം ചെയ്ത് വിരമിച്ച ഹൈക്കോടതി Read more

റിട്ട. ജഡ്ജിയിൽ നിന്ന് 90 ലക്ഷം തട്ടിപ്പ്: മൂന്നുപേർ അറസ്റ്റിൽ
Kochi fraud case

റിട്ടയേർഡ് ഹൈക്കോടതി ജഡ്ജിയിൽ നിന്ന് 90 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ മൂന്ന് Read more

Leave a Comment