സഞ്ജു സാംസണ് 7,000 ടി20 റണ്സ് നേടിയ ഏഴാമത്തെ ഇന്ത്യന് ബാറ്റര്

നിവ ലേഖകൻ

Sanju Samson T20 runs

ദക്ഷിണാഫ്രിക്കയ്ക്കെതിരായ നാല് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ ടി20യില് സഞ്ജു സാംസണ് സെഞ്ചുറി നേടി. വെറും 50 പന്തില് 107 റണ്സ് അടിച്ചാണ് സാംസണ് തന്റെ തുടര്ച്ചയായ രണ്ടാം ടി20 സെഞ്ച്വറി നേടിയത്. ഈ നേട്ടത്തിലൂടെ ഏറ്റവും വേഗത്തില് 7,000 ടി20 റണ്സ് തികയ്ക്കുന്ന ഏഴാമത്തെ ഇന്ത്യന് ബാറ്ററായി സഞ്ജു മാറി. തന്റെ 269-ാം ഇന്നിംഗ്സിലാണ് അതിവേഗ 7000 ക്ലബിലെത്തിയത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മുന് ഇന്ത്യന് ബാറ്റര് റോബിന് ഉത്തപ്പയും സമാന മാച്ചുകളിലാണ് ഈ റെക്കോർഡിലെത്തിയിരുന്നത്. എന്നാല് കെഎല് രാഹുല് ആണ് പട്ടികയില് ഒന്നാമത്. കേവലം 191 ഇന്നിംഗ്സുകളില് നിന്ന് ഈ നേട്ടം കൈവരിച്ചു. വിരാട് കോലി (212), ശിഖര് ധവാന് (246), സൂര്യകുമാര് യാദവ് (249), സുരേഷ് റെയ്ന (251), രോഹിത് ശര്മ (258) എന്നിവരാണ് അടുത്ത സ്ഥാനങ്ങളിൽ. മുന് ഇന്ത്യന് ക്യാപ്റ്റന് എംഎസ് ധോണിക്ക് ഈ നേട്ടത്തിലെത്താൻ 305 ഇന്നിംഗ്സുകള് വേണ്ടിവന്നു.

  ദക്ഷിണാഫ്രിക്കയെക്കുറിച്ചുള്ള ഇലോൺ മസ്കിന്റെ പ്രസ്താവന വിവാദത്തിൽ

ഡര്ബനില് നടന്ന മത്സരത്തില് 214.00 സ്ട്രൈക്ക് റേറ്റില് സാംസണ് ഏഴ് ബൗണ്ടറികളും 10 സിക്സറുകളും പായിച്ചിരുന്നു. ദക്ഷിണാഫ്രിക്കക്കെതിരെ തയ്യാറെടുക്കുമ്പോള് വ്യത്യസ്ത പിച്ചുകളില് പരിശീലിച്ചത് തനിക്ക് നേട്ടമുണ്ടാക്കിയെന്ന് വിക്കറ്റ് കീപ്പര്- ബാറ്റര് കൂട്ടിച്ചേര്ത്തു. ഞായറാഴ്ച രാത്രിയാണ് രണ്ടാം ടി20 നടക്കുക.

Story Highlights: Sanju Samson becomes the seventh Indian batsman to score 7,000 T20 runs in the fastest time, achieving this milestone in his 269th innings with a century against South Africa.

Related Posts
ദക്ഷിണാഫ്രിക്കയെക്കുറിച്ചുള്ള ഇലോൺ മസ്കിന്റെ പ്രസ്താവന വിവാദത്തിൽ
South Africa claims

ദക്ഷിണാഫ്രിക്കയിൽ അടിസ്ഥാന സൗകര്യങ്ങൾ കുറവാണെന്നും കുറ്റകൃത്യങ്ങൾ വ്യാപകമാണെന്നും അഴിമതി രൂക്ഷമാണെന്നുമുള്ള ഇലോൺ മസ്കിന്റെ Read more

വിരാട് കോഹ്ലി ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു
Virat Kohli retirement

ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്ലി ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. സമൂഹമാധ്യമങ്ങളിലൂടെയാണ് Read more

ഐപിഎൽ 2023: കൗമാരപ്രതിഭകളുടെ വരവ്
IPL 2023 young talents

ഐപിഎൽ 2023 സീസൺ കൗമാരപ്രതിഭകളുടെ വരവിന് സാക്ഷ്യം വഹിച്ചു. വൈഭവ് സൂര്യവംശി, ആയുഷ് Read more

എസ് ശ്രീശാന്തിന് മൂന്ന് വർഷത്തെ സസ്പെൻഷൻ
Sreesanth Suspension

സഞ്ജു സാംസണെ ചാമ്പ്യൻസ് ട്രോഫി ടീമിൽ ഉൾപ്പെടുത്താത്തതിനെ ചൊല്ലി കെസിഎയ്ക്കെതിരെ വിവാദ പരാമർശം Read more

ഇർഫാൻ പത്താൻ; നഷ്ടപ്പെട്ട ഇതിഹാസം
Irfan Pathan

ഇന്ത്യൻ ക്രിക്കറ്റിലെ വലിയ പ്രതീക്ഷയായിരുന്നു ഇർഫാൻ പത്താൻ. പുതിയ കപിൽ ദേവ് എന്നാണ് Read more

കുറഞ്ഞ ഓവർ നിരക്ക്: സഞ്ജുവിനും രാജസ്ഥാനും കനത്ത പിഴ
IPL 2023 slow over-rate

ഗുജറാത്ത് ടൈറ്റൻസിനോടേറ്റ തോൽവിയെ തുടർന്ന് രാജസ്ഥാൻ റോയൽസിനും ക്യാപ്റ്റൻ സഞ്ജു സാംസണിനും ബിസിസിഐ Read more

  പിങ്ക് ടി20 ചലഞ്ചേഴ്സ്: എമറാൾഡിനും പേൾസിനും ജയം
കോടിയേരി സ്മാരക വനിതാ ടി20 ക്രിക്കറ്റ്: ട്രിവാൻഡ്രം റോയൽസ് ടീമിനെ പ്രഖ്യാപിച്ചു
Kodiyeri Memorial T20

ഏപ്രിൽ 13 ന് തലശ്ശേരിയിൽ ആരംഭിക്കുന്ന കോടിയേരി ബാലകൃഷ്ണൻ സ്മാരക വനിതാ ടി20 Read more

ഐപിഎല്ലിൽ രാജസ്ഥാനെ നയിക്കാൻ സഞ്ജുവിന് ബിസിസിഐയുടെ അനുമതി
Sanju Samson

വിരലിനേറ്റ പരിക്കിൽ നിന്ന് മുക്തനായ സഞ്ജു സാംസണിന് രാജസ്ഥാൻ റോയൽസിനെ നയിക്കാൻ ബിസിസിഐ Read more

ഹസൻ നവാസിന്റെ തകർപ്പൻ സെഞ്ച്വറി; ന്യൂസിലൻഡിനെ തകർത്ത് പാകിസ്താൻ
Hasan Nawaz

ന്യൂസിലൻഡിനെതിരായ മൂന്നാം ടി20യിൽ ഹസൻ നവാസിന്റെ തകർപ്പൻ സെഞ്ച്വറിയുടെ മികവിൽ പാകിസ്താൻ തകർപ്പൻ Read more

Leave a Comment