കെഎസ്ആർടിസി ഭക്ഷണശാലകളിലെ മാറ്റം: ചില ജീവനക്കാരുടെ മനോഭാവം മാറ്റേണ്ടതുണ്ട്

Anjana

KSRTC food stops

കെഎസ്ആർടിസി മന്ത്രിയുടെ കർശനമായ നിലപാടിനെ തുടർന്ന് ദീർഘദൂര ബസുകൾ ഭക്ഷണത്തിനായി നിർത്തുന്ന സ്ഥലങ്ങൾ വൃത്തിയും വെടിപ്പുമുള്ളതായി മാറിയിരിക്കുന്നു. മികച്ച ഭക്ഷണവും വെള്ളവും ശുചിമുറി സൗകര്യങ്ങളും ലഭ്യമായതോടെ യാത്രക്കാർ മാനസികവും ശാരീരികവുമായി സന്തോഷവാന്മാരാണ്. ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും സന്തോഷിക്കാനുള്ള കാരണമാണിത്. എന്നാൽ, ചില ഭക്ഷണപ്രിയരായ ജീവനക്കാർക്ക് പുതിയ ഫുഡ് സ്പോട്ടുകൾ അത്ര പിടിച്ചിട്ടില്ല.

പഴയ വൃത്തിഹീനമായ ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിച്ചു ശീലിച്ചുപോയ ഇത്തരക്കാർ പുതിയ സ്ഥലങ്ങളിൽ കയറി ഭക്ഷണം കഴിക്കാൻ മടി കാണിക്കുന്നുണ്ട്. പഴയ ഹോട്ടലുകാർ ഡ്രൈവറെയും കണ്ടക്ടറെയും രാജാവായാണ് കണ്ടിരുന്നത്. കാരണം, എന്നും ഒരു ലോഡ് യാത്രക്കാരെയാണ് അവർ ഹോട്ടലിൽ എത്തിക്കുന്നത്. ഇത്തരം ബന്ധങ്ങളാണ് മന്ത്രി ഗണേഷ്കുമാർ നിഷ്കരുണം നശിപ്പിച്ചത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പുതിയ ഫുഡ് സ്പോട്ടുകളിൽ കയറുന്ന ഡ്രൈവർക്കും കണ്ടക്ടർക്കും സാധാരണ ഊണ് സൗജന്യമായി നൽകാനാണ് മന്ത്രിയുടെ നിർദ്ദേശം. എന്നാൽ ജീവനക്കാർക്ക് പഴയ ഹോട്ടലുകാർ നൽകിയിരുന്ന അതേ സൗകര്യങ്ങൾ വേണമെന്നാണ് വാശി. ഊണും, ഊണിന്റെ കൂടെ സ്പെഷ്യലും ഉണ്ടെങ്കിലേ ചോറ് ഇറങ്ങൂ എന്ന നിലപാടാണ് ചിലർക്ക്. ഇത്തരം പ്രശ്നങ്ങൾ കെഎസ്ആർടിസിക്ക് ചീത്തപ്പേര് സമ്പാദിച്ചു കൊടുക്കുന്നുണ്ട്.

യാത്രക്കാർക്കും ജീവനക്കാർക്കും ഒരുപോലെ ഗുണഫലം അനുഭവിക്കാൻ കഴിയുന്ന ഒരു പദ്ധതിയാണ് പുതിയ ഹോട്ടലുകൾ. നല്ല ഭക്ഷണത്തിന് വിലയുണ്ടാകും. വൃത്തിയും ശുചിത്വവുമുള്ള ഹോട്ടലുകളിൽ യാത്രക്കാർക്ക് കുറച്ചു നേരം വിശ്രമിക്കാൻ തന്നെ തോന്നും. മന്ത്രിയുടെ പദ്ധതിയെ മോശമാക്കി ഇല്ലാതാക്കാൻ നോക്കരുതെന്നും, മാറ്റത്തിന് തയ്യാറാകണമെന്നും ജീവനക്കാരോട് അഭ്യർത്ഥിക്കുന്നു.

Story Highlights: KSRTC minister’s strict stance improves food stops, but some employees resist change

Leave a Comment