നവീന് ബാബു മരണക്കേസ്: ജാമ്യത്തിൽ പുറത്തിറങ്ങിയ പി പി ദിവ്യ നിരപരാധിത്വം തെളിയിക്കുമെന്ന് പ്രതികരണം

നിവ ലേഖകൻ

P P Divya bail Naveen Babu death case

കണ്ണൂര് എഡിഎം നവീന് ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില് ജാമ്യം ലഭിച്ചതിന് പിന്നാലെ കണ്ണൂര് ജില്ലാ പഞ്ചായത്ത് മുന് പ്രസിഡന്റ് പി പി ദിവ്യ ജയിലില് നിന്ന് പുറത്തിറങ്ങി. ജയിലില് നിന്ന് ഇറങ്ങിയ ശേഷം മാധ്യമങ്ങളോട് പ്രതികരിച്ച ദിവ്യ, നവീന് ബാബുവിന്റെ മരണത്തില് തനിക്ക് അങ്ങേയറ്റം ദുഃഖമുണ്ടെന്നും കേസില് തന്റെ നിരപരാധിത്വം തെളിയിക്കുമെന്നും പറഞ്ഞു. നവീന്റെ മരണത്തിന് ശേഷം ആദ്യമായാണ് ദിവ്യ വിഷയത്തില് മാധ്യമങ്ങളോട് പ്രതികരിക്കുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

താന് നിയമത്തില് വിശ്വസിക്കുന്നുണ്ടെന്ന് പി പി ദിവ്യ പറഞ്ഞു. രണ്ട് പതിറ്റാണ്ടായി പൊതുപ്രവര്ത്തന രംഗത്ത് സജീവമാണെന്നും 14 വര്ഷക്കാലം ജനപ്രതിനിധിയായിരുന്നിട്ടുണ്ടെന്നും അവര് വ്യക്തമാക്കി. വ്യത്യസ്ത രാഷ്ട്രീയ പാര്ട്ടികളില് പെട്ടവര് ഉള്പ്പെടെയുള്ള നിരവധി ഉദ്യോഗസ്ഥരുമായി താന് ഇക്കാലയളവില് ബന്ധപ്പെട്ടിട്ടുണ്ടെന്നും എല്ലാവരുമായി നല്ല രീതിയില് സഹകരിച്ചുപോകുന്ന ഒരാളാണ് താനെന്നും ദിവ്യ പറഞ്ഞു. സദുദ്ദേശപരമായാണ് എപ്പോഴും സംസാരിക്കാറെന്ന് അവര് ആവര്ത്തിച്ചു.

നവീന് ബാബുവിന്റെ കുടുംബം ആഗ്രഹിക്കുന്നതുപോലെ കൃത്യമായ അന്വേഷണം നടക്കണമെന്ന് താനും ആഗ്രഹിക്കുന്നതായി ദിവ്യ പറഞ്ഞു. അതിലൂടെ തന്റെ നിരപരാധിത്വം തെളിയിക്കാനാകുമെന്ന് വിശ്വസിക്കുന്നതായും അവര് വ്യക്തമാക്കി. സ്ത്രീയെന്ന പരിഗണന പ്രതിക്ക് നല്കുന്നതായി വ്യക്തമാക്കിയാണ് തലശേരി പ്രിന്സിപ്പല് സെഷന്സ് കോടതി ദിവ്യയ്ക്ക് ജാമ്യം അനുവദിച്ചത്. പ്രതിക്ക് സ്വഭാവിക മനുഷ്യവകാശം നല്കാമെന്നും ദിവ്യയുടെ ആരോഗ്യസ്ഥിതിയും പരിഗണിക്കുന്നതായും കോടതി ജാമ്യ ഉത്തരവില് പറയുന്നു.

  കണ്ണൂരിൽ വീണ്ടും സ്റ്റീൽ ബോംബുകൾ; കൂത്തുപറമ്പിൽ ആറ് ബോംബുകൾ കണ്ടെത്തി

Story Highlights: P P Divya, former Kannur District Panchayat President, released on bail in ADM Naveen Babu death case, expresses grief and vows to prove innocence.

Related Posts
കണ്ണൂരിൽ കണ്ടെത്തിയ ബോംബുകൾ ഇന്ന് നിർവീര്യമാക്കും
Kannur bomb defuse

കണ്ണൂർ മാങ്ങാട്ടിടത്ത് കണ്ടെത്തിയ ബോംബുകൾ ഇന്ന് നിർവീര്യമാക്കും. കൂത്തുപറമ്പ് പൊലീസ് നടത്തിയ പരിശോധനയിലാണ് Read more

കണ്ണൂരിൽ വീണ്ടും സ്റ്റീൽ ബോംബുകൾ; കൂത്തുപറമ്പിൽ ആറ് ബോംബുകൾ കണ്ടെത്തി
kannur steel bombs

കണ്ണൂരിൽ കൂത്തുപറമ്പിൽ ആളൊഴിഞ്ഞ പറമ്പിൽ നിന്ന് ആറ് സ്റ്റീൽ ബോംബുകൾ കണ്ടെത്തി. രഹസ്യവിവരത്തെ Read more

  കണ്ണൂരിൽ കണ്ടെത്തിയ ബോംബുകൾ ഇന്ന് നിർവീര്യമാക്കും
അപസ്മാരം ബാധിച്ച മകന്; ചികിത്സയ്ക്ക് വഴിയില്ലാതെ ഒരമ്മ, സഹായവുമായി രമേശ് ചെന്നിത്തല
epilepsy patient help

കണ്ണൂർ മാച്ചേരിയിലെ 26 കാരനായ സൗരവ് അപസ്മാരം ബാധിച്ച് ചികിത്സയിൽ കഴിയുകയാണ്. മകന്റെ Read more

കണ്ണൂർ കായലോട് ആത്മഹത്യ: പ്രതികൾ വിദേശത്തേക്ക് കടന്നു; ലുക്ക് ഔട്ട് നോട്ടീസ്
Kannur suicide case

കണ്ണൂർ കായലോട് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികളായ രണ്ട് എസ്ഡിപിഐ പ്രവർത്തകർ Read more

കണ്ണൂരിൽ വിജ്ഞാന കേരളം മെഗാ ജോബ് ഫെയർ: 20,000 പേർക്ക് തൊഴിൽ നൽകാൻ ലക്ഷ്യം
Kerala job fair

കണ്ണൂരിൽ വിജ്ഞാന കേരളം മെഗാ ജോബ് ഫെയർ തൊഴിലവസരങ്ങൾ നൽകി. എണ്ണായിരത്തിലധികം ഉദ്യോഗാർത്ഥികൾ Read more

കായലോട് ആത്മഹത്യ: കുടുംബത്തിന്റെ ആരോപണം തള്ളി പൊലീസ്, അറസ്റ്റിലായ പ്രതികള്ക്കെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് കമ്മീഷണര്
Kayalode suicide case

കണ്ണൂര് കായലോട് സദാചാര ആക്രമണത്തില് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില് പൊലീസ് പ്രതികരിച്ചു. Read more

  അപസ്മാരം ബാധിച്ച മകന്; ചികിത്സയ്ക്ക് വഴിയില്ലാതെ ഒരമ്മ, സഹായവുമായി രമേശ് ചെന്നിത്തല
കണ്ണൂർ കായൽ സ്വദേശി റസീനയുടെ ആത്മഹത്യ: 3 എസ്ഡിപിഐ പ്രവർത്തകർ അറസ്റ്റിൽ
Kannur suicide case

കണ്ണൂരിൽ കായലോട്ടെ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ മൂന്ന് എസ്ഡിപിഐ പ്രവർത്തകരെ അറസ്റ്റ് Read more

കണ്ണൂരില് യുവതി ആത്മഹത്യ ചെയ്ത സംഭവം; 3 എസ്ഡിപിഐ പ്രവര്ത്തകര് അറസ്റ്റില്
Kannur suicide case

കണ്ണൂര് പറമ്പായില് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില് മൂന്ന് എസ്ഡിപിഐ പ്രവര്ത്തകര് അറസ്റ്റിലായി. Read more

കണ്ണൂരിൽ തെരുവുനായയുടെ കടിയേറ്റ 5 വയസ്സുകാരന് പേവിഷബാധ; കുട്ടി വെന്റിലേറ്ററിൽ
Kannur dog bite case

കണ്ണൂരിൽ തെരുവുനായയുടെ കടിയേറ്റ അഞ്ചുവയസ്സുകാരന് പേവിഷബാധ സ്ഥിരീകരിച്ചു. തമിഴ്നാട് സ്വദേശിയുടെ കുട്ടിയാണ് ഗുരുതരാവസ്ഥയിൽ Read more

കണ്ണൂരിൽ തെരുവുനായ ആക്രമണം രൂക്ഷം; രണ്ട് ദിവസത്തിനിടെ 72 പേർക്ക് കടിയേറ്റു
Kannur stray dog attack

കണ്ണൂരിൽ തെരുവ് നായ ആക്രമണം രൂക്ഷമായി തുടരുന്നു. രണ്ട് ദിവസത്തിനിടെ 72 പേർക്ക് Read more

Leave a Comment