ശബരിമല തീർത്ഥാടനം: 16,000 ഭക്തർക്ക് ഒരേസമയം വിരിവയ്ക്കാൻ സൗകര്യം; വിപുലമായ ഒരുക്കങ്ങളുമായി ദേവസ്വം ബോർഡ്

നിവ ലേഖകൻ

Sabarimala pilgrimage facilities

ശബരിമല മണ്ഡല-മകരവിളക്ക് മഹോത്സവ കാലത്ത് ഭക്തജനങ്ങൾക്കായി വിപുലമായ സൗകര്യങ്ങൾ ഒരുക്കിയതായി ദേവസ്വം ബോർഡ് അറിയിച്ചു. പതിനാറായിരത്തോളം പേർക്ക് ഒരേ സമയം വിരി വെക്കാനുള്ള സൗകര്യമാണ് സജ്ജീകരിച്ചിരിക്കുന്നത്. നിലയ്ക്കലിൽ ടാറ്റയുടെ 5 വിരി ഷെഡിൽ 5000 പേർക്കും, മഹാദേവക്ഷേത്രത്തിന്റെ നടപന്തലിൽ ആയിരം പേർക്കും, കെഎസ്ആർടിസി ബസ് സ്റ്റാൻഡ് സമീപം 3000 പേർക്കും വിരിവയ്ക്കാനുള്ള സൗകര്യമുണ്ട്. പമ്പയിൽ പുതുതായി നാലു നടപ്പന്തലുകൾ കൂടി ക്രമീകരിക്കുന്നതോടെ 4000 പേർക്ക് വരിനിൽക്കാനുള്ള സൗകര്യം ലഭിക്കും.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ദർശനത്തിനെത്തുന്ന ഭക്തർക്ക് വിശ്രമിക്കുന്നതിനും കുടിവെള്ളത്തിനും വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. വരി നിൽക്കുന്ന ഭക്തർക്കായി ബാരിക്കേടുകൾക്കിടയിലെ പൈപ്പിലൂടെ ചൂടുവെള്ളം എത്തിക്കും. കിയോസ്കുകൾ വഴി ക്യൂ നിൽക്കുന്നവർക്ക് ചൂടുവെള്ളം നൽകാനും തീരുമാനിച്ചിട്ടുണ്ട്. ശരംകുത്തി മുതൽ വലിയ നടപന്തൽ വരെ ചൂടുവെള്ള ലഭ്യത ഉറപ്പാക്കും. 2000 സ്റ്റീൽ ബോട്ടിലിൽ ചുക്കു വെള്ളം നിറച്ച് മലകയറുന്ന ഭക്തർക്ക് നൽകുന്നതിനുള്ള ക്രമീകരണവും പൂർത്തിയായി.

ഭക്തരുടെ സൗകര്യത്തിനായി സന്നിധാനം മുതൽ ശരംകുത്തി വരെ 60 ഓളം ചുക്ക് വെള്ള കൗണ്ടറുകളും സജ്ജീകരിക്കും. നിലയ്ക്കലിൽ 1045 ടോയ്ലറ്റുകളും, പമ്പയിൽ 580 ടോയ്ലറ്റുകളും, സന്നിധാനത്ത് 1005 ടോയ്ലെറ്റുകളും സജ്ജീകരിച്ചിട്ടുണ്ട്. പരമ്പരാഗത പാതയിലും സ്വാമി അയ്യപ്പൻ റോഡിലുമായി അൻപതിലധികം ബയോ ടോയ്ലെറ്റുകളും ബയോ യൂറിനലുകളും സ്ഥാപിച്ചു. ഭക്തർക്ക് ലഘുഭക്ഷണത്തിനായി 50 ലക്ഷം പാക്കറ്റ് ബിസ്ക്കറ്റ് നിലവിൽ കരുതിയിട്ടുണ്ട്. അപ്പം, അരവണ എന്നിവയുടെ ബഫർ സ്റ്റോക്ക് ആരംഭിച്ചതായും ദേവസ്വം ബോർഡ് അറിയിച്ചു.

  ലോക്സഭയിൽ സംസാരിക്കാൻ അനുവദിക്കുന്നില്ലെന്ന് രാഹുൽ ഗാന്ധി

Story Highlights: Devaswom Board announces extensive facilities for devotees during Sabarimala Mandala-Makaravilakku festival, including accommodation for 16,000 pilgrims simultaneously.

Related Posts
കേരളത്തിൽ പെട്രോളിയം ഉൽപ്പന്നങ്ങൾ കൊണ്ടുവരുന്നതിന് പെർമിറ്റ് നിർബന്ധം
petroleum permit kerala

ഏപ്രിൽ 10 മുതൽ സംസ്ഥാനത്തിനകത്തേക്ക് 50 ലിറ്ററിൽ കൂടുതൽ പെട്രോളിയം ഉൽപ്പന്നങ്ങൾ കൊണ്ടുവരുന്നതിന് Read more

വിഷുവിന് മുമ്പ് ക്ഷേമ പെൻഷൻ: 62 ലക്ഷം പേർക്ക് 1600 രൂപ
Vishu welfare pension

വിഷുവിന് മുന്നോടിയായി ക്ഷേമ പെൻഷൻ ഗുണഭോക്താക്കൾക്ക് ഏപ്രിൽ മാസത്തെ പെൻഷൻ വിതരണം ചെയ്യും. Read more

  കേരള സർവകലാശാല എംബിഎ ഉത്തരക്കടലാസുകൾ നഷ്ടമായി; ഗസ്റ്റ് അധ്യാപകന്റെ വിശദീകരണം
തൃശ്ശൂർ പൂരം വെടിക്കെട്ട്: കേന്ദ്രമന്ത്രിയുമായി ചർച്ച നടത്തുമെന്ന് സുരേഷ് ഗോപി
Thrissur Pooram fireworks

തൃശ്ശൂർ പൂരം വെടിക്കെട്ടുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി പിയൂഷ് ഗോയലുമായി ചർച്ച നടത്തുമെന്ന് കേന്ദ്രമന്ത്രി Read more

കേരളത്തിൽ ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്
Kerala rain alert

കേരളത്തിൽ ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഇടിമിന്നലോട് കൂടിയ മഴയ്ക്കും Read more

പത്തനംതിട്ടയിൽ 300+ ഐടി ജോലികൾ; വർക്ക് ഫ്രം ഹോം സൗകര്യവും
IT jobs Pathanamthitta

പത്തനംതിട്ട ജില്ലയിലെ ഐടി കമ്പനികളിൽ 300-ലധികം ഒഴിവുകൾ. ഫ്രണ്ട്-എൻഡ് ഡെവലപ്പർ, ബാക്ക്-എൻഡ് ഡെവലപ്പർ, Read more

മുനമ്പം സമരക്കാരിൽ 50 പേർ ബിജെപിയിൽ ചേർന്നു
Munambam Protest

മുനമ്പം സമരത്തിന്റെ ഭാഗമായി 50 പേർ ബിജെപിയിൽ ചേർന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ Read more

ആശാ വർക്കർമാരുടെ സമരം തുടരും; മന്ത്രിയുമായുള്ള ചർച്ച നീളും
ASHA workers strike

ആശാ വർക്കർമാരുമായുള്ള ആരോഗ്യ മന്ത്രിയുടെ തുടർചർച്ച നീണ്ടുപോകും. പഠനസമിതി എന്ന നിർദ്ദേശം ആശാ Read more

വീണാ വിജയൻ വിവാദം: മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് വിഡി സതീശൻ
Veena Vijayan SFIO

വീണാ വിജയനെതിരായ എസ്എഫ്ഐഒ നടപടിയെ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്ന് പ്രതിപക്ഷ Read more

  2025 യുജിസി കരട് ചട്ടങ്ങൾ: കേരളത്തിന്റെ നിലപാട് റിപ്പോർട്ട് സമർപ്പിച്ചു
വീണ വിജയനെതിരായ നടപടി: രാഷ്ട്രീയ ഗൂഢാലോചനയെന്ന് ടി പി രാമകൃഷ്ണൻ
Veena Vijayan SFIO

വീണാ വിജയനെതിരായ എസ്എഫ്ഐഒ നടപടി രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് എൽഡിഎഫ് കൺവീനർ ടി പി Read more

Leave a Comment