ഐപിഎൽ മെഗാ ലേലത്തിൽ ഇറ്റലിയിൽ നിന്നുള്ള ഒരു ക്രിക്കറ്റ് താരവും പങ്കെടുക്കുന്നുണ്ട്. 24 വയസ്സുകാരനായ തോമസ് ഡ്രാക്കയാണ് ആ താരം. ഉയരമുള്ള വലംകൈയൻ ഫാസ്റ്റ് ബൗളറായ ഡ്രാക്ക, ബാറ്റിംഗും കഴിവുള്ള ഓൾറൗണ്ടറാണ്. ഒറ്റനോട്ടത്തിൽ മുൻ ഓസ്ട്രേലിയൻ ബാറ്റർ ജോ ബേൺസിനോട് സാദൃശ്യമുണ്ട്.
കഴിഞ്ഞ ദിവസം വിരാട് കോലിക്ക് പിറന്നാൾ ആശംസ നേർന്ന ഇറ്റാലിയൻ വനിതാ ഫുട്ബോൾ താരത്തെ ട്രോളിയവർ ഈ വാർത്ത കണ്ട് അത്ഭുതപ്പെട്ടിരിക്കും. ക്രിക്കറ്റില്ലാത്ത ഇറ്റലിക്കാരി എങ്ങനെയാണ് വിരാടിനെ അറിയുകയെന്നും നെഗറ്റീവ് പബ്ലിസിറ്റിക്ക് വേണ്ടിയാണ് ഇതെന്നുമായിരുന്നു ട്രോളിൻറെ അടിസ്ഥാനം. എന്നാൽ, ഇപ്പോൾ ഇറ്റലിയിൽ നിന്നുള്ള ഒരു ക്രിക്കറ്റ് താരം തന്നെ ഐപിഎൽ ലേലത്തിൽ പങ്കെടുക്കുന്നു എന്നത് ശ്രദ്ധേയമാണ്.
ഈ വർഷം കാനഡ ഗ്ലോബൽ ടി20 ടൂർണമെൻറിൽ തോമസ് ഡ്രാക്ക തിളങ്ങിയിരുന്നു. 6.88 എന്ന എക്കോണമി റേറ്റിൽ ആറ് മത്സരങ്ങളിൽ നിന്ന് 11 വിക്കറ്റുകൾ നേടി ബ്രാംപ്ടൺ വോൾവ്സിന്റെ ഏറ്റവും മികച്ച ബൗളറായി. ടൂർണമെന്റിൽ വെസ്റ്റ് ഇൻഡീസിന്റെ റൊമാരിയോ ഷെപ്പേർഡും (14) യുഎഇയുടെ ജുനൈദ് സിദ്ദിഖും (14) മാത്രമാണ് ഡ്രാക്കയേക്കാൾ കൂടുതൽ വിക്കറ്റുകൾ നേടിയത്. 1,574 കളിക്കാരുടെ ഐപിഎൽ ലേല ലിസ്റ്റിൽ ഡ്രാക്കയെ 325-ാം നമ്പറിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. അദ്ദേഹത്തിന്റെ അടിസ്ഥാന വില 30 ലക്ഷം രൂപയാണ്.
Story Highlights: Italian cricketer Thomas Draca to participate in IPL mega auction, challenging stereotypes about cricket in Italy