പാലക്കാട് റെയ്ഡ് വിവാദം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമര്‍ശനവുമായി എം വി ഗോവിന്ദന്‍

Anjana

Updated on:

Palakkad raid controversy
പാലക്കാട്ടെ പാതിരാ റെയ്ഡും കള്ളപ്പണ ആരോപണവുമായി ബന്ധപ്പെട്ട് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചു. രാഹുല്‍ പറയുന്നതെല്ലാം കളവാണെന്നും താന്‍ രാത്രി താമസിക്കാത്ത ഒരു മുറിയിലേക്ക് വസ്ത്രം നിറച്ച ബാഗുമായി എത്തിയത് എന്തിനാണെന്നും ഗോവിന്ദന്‍ ചോദിച്ചു. കുമ്പളങ്ങ കട്ടവന്റെ തലയില്‍ നരയെന്ന് പറഞ്ഞപ്പോഴേക്കും തലയില്‍ തപ്പി നോക്കിയ കഥ പോലെയാണ് രാഹുലിന്റെ കാര്യമെന്നും ഒളിക്കാനുള്ളതിനാലാണ് കോഴിക്കോട്ടുനിന്ന് ലൈവിട്ടതെന്നും അദ്ദേഹം പരിഹസിച്ചു. സിപിഐഎം- ബിജെപി അന്തര്‍ധാരയെന്ന് വരുത്തിതീര്‍ക്കാന്‍ ശക്തമായ ശ്രമങ്ങള്‍ നടക്കുന്നുവെന്നും അതിനെ പാലക്കാട്ടെ ജനങ്ങള്‍ ചെറുത്ത് തോല്‍പ്പിക്കുമെന്നും എം വി ഗോവിന്ദന്‍ പ്രസ്താവിച്ചു. സിപിഐഎം ഒന്നാമത്തെ ശത്രുവായി കാണുന്നത് ബിജെപിയെയാണെന്നും അതല്ലെന്ന് വരുത്താന്‍ ആരും വല്ലാതെ പാടുപെടേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപിയും കോണ്‍ഗ്രസും കേരളത്തില്‍ കള്ളപ്പണമൊഴുക്കുന്നുണ്ടെന്നും അവര്‍ക്ക് അതിന്റെ ചരിത്രവുമുണ്ടെന്നും ഗോവിന്ദന്‍ ആരോപിച്ചു. അന്തര്‍ധാരയുള്ളത് ബിജെപിയും കോണ്‍ഗ്രസും തമ്മിലാണെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. നാലുകോടി രൂപ ഷാഫിക്ക് കിട്ടിയെന്ന് പറഞ്ഞത് സുരേന്ദ്രനാണെന്നും എന്നിട്ടും പ്രതിപക്ഷ നേതാവ് പോലും ഒരക്ഷരം മിണ്ടാത്തത് എന്താണെന്നും അദ്ദേഹം ചോദിച്ചു. രാഹുലിന് ശുക്രദശയെന്ന് കെപിസിസി പ്രസിഡന്റ് പറയുന്നതിനെ പരിഹസിച്ച ഗോവിന്ദന്‍, കൂടോത്രത്തെക്കുറിച്ചും ദശയെക്കുറിച്ചുമെല്ലാം അദ്ദേഹത്തിനെ പോലെ മറ്റാര്‍ക്കും അറിയില്ലെന്നും പരിഹാസപൂര്‍വ്വം പറഞ്ഞു. Story Highlights: CPI(M) State Secretary M V Govindan criticizes UDF candidate Rahul Mamkoottathil over Palakkad midnight raid and black money allegations

Leave a Comment