യുവേഫ ചാമ്പ്യൻസ് ലീഗിൽ ബാഴ്സയുടെ തകർപ്പൻ വിജയം; റെഡ് സ്റ്റാർ ബെൽഗ്രേഡിനെ 5-2ന് തകർത്തു

Anjana

Barcelona UEFA Champions League victory

യുവേഫ ചാമ്പ്യൻസ് ലീഗിൽ ബാഴ്സലോണയുടെ വിജയത്തേരോട്ടം തുടരുന്നു. ഇന്ന് പുലർച്ചെ നടന്ന മത്സരത്തിൽ സെർബിയൻ ക്ലബ് റെഡ് സ്റ്റാർ ബെൽഗ്രേഡിനെ 5-2 എന്ന സ്കോറിന് തകർത്താണ് സ്പാനിഷ് വമ്പന്മാർ വിജയം നേടിയത്. ഈ ജയത്തോടെ നാല് മത്സരങ്ങളിൽ മൂന്ന് ജയം നേടിയ ബാഴ്സ ഒമ്പത് പോയിന്റുമായി ടേബിളിൽ ആറാം സ്ഥാനത്തെത്തി.

മത്സരത്തിന്റെ 13-ാം മിനിറ്റിൽ ഇനിഗോ മാർട്ടിനെസിന്റെ ഹെഡറിലൂടെയാണ് ബാഴ്സ ആദ്യം ലീഡ് നേടിയത്. എന്നാൽ 27-ാം മിനിറ്റിൽ റെഡ് സ്റ്റാർ സമനില പിടിച്ചു. ഹാഫ് ടൈമിന് തൊട്ടുമുമ്പ് ലെവൻഡോവ്സ്കിയിലൂടെ ബാഴ്‌സ വീണ്ടും മുന്നിലെത്തി. രണ്ടാം പകുതിയിൽ ലെവൻഡോവ്സ്കി, റാഫിന്യ, ഫെർമീനി ലോപസ് എന്നിവർ ഓരോ ഗോൾ വീതം നേടി ബാഴ്സയുടെ വിജയം ഉറപ്പിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കൗണ്ടെയുടെ മികച്ച പ്രകടനം മത്സരത്തിൽ ശ്രദ്ധേയമായി. രണ്ടാം പകുതിയിൽ നേടിയ മൂന്ന് ഗോളുകൾക്കും കൗണ്ടെയുടെ വക അസിസ്റ്റുകളുണ്ടായിരുന്നു. റെഡ്സ്റ്റാറിന്റെ രണ്ടാം ഗോൾ മിൽസൺ നേടി. സ്പാനിഷ് ലാ ലീഗയിലെ മികച്ച പ്രകടനത്തിന് പിന്നാലെ യുവേഫ ചാമ്പ്യൻസ് ലീഗിലും ബാഴ്സലോണയുടെ ഫോം തുടരുകയാണ്.

Story Highlights: Barcelona secures a 5-2 victory against Red Star Belgrade in UEFA Champions League, climbing to sixth place in the table.

Leave a Comment