വടകര എംപി ഓഫീസിന് മുന്നിൽ എസ്.എഫ്.ഐ പ്രതിഷേധ പ്രകടനം നടത്തി. ‘കള്ളപ്പണക്കാരൻ ഈ നാടിന് നാണക്കേട്’ എന്നെഴുതിയ ഫ്ലക്സ് സ്ഥാപിച്ചാണ് എസ്.എഫ്.ഐ പ്രതിഷേധിച്ചത്. വടകരക്ക് നാണക്കേടെന്നും അവർ മുദ്രാവാക്യം മുഴക്കി. എന്നാൽ, കോൺഗ്രസിനെതിരെ സിപിഐഎം ഉന്നയിച്ച കള്ളപ്പണ ആരോപണത്തെ ഷാഫി പറമ്പിൽ എംപി പൂർണമായി തള്ളി.
ഇന്നലെ വരെ ഷാനിമോൾ ഉസ്മാന്റെ മുറിയിൽ പണമുണ്ടെന്നായിരുന്നു ആരോപണമെന്നും, അത് പൊളിഞ്ഞപ്പോൾ രാഹുലിന്റെ നീല ട്രോളി ബാഗിൽ എത്ര മുണ്ടുണ്ടെന്നായി ചർച്ചയെന്നും ഷാഫി പറമ്പിൽ ചൂണ്ടിക്കാട്ടി. ട്രോളി ബാഗ് നിറയെ പണം കൊണ്ടുനടക്കാൻ ഇത് 1980 ഒന്നുമല്ലല്ലോ എന്നും അദ്ദേഹം ചോദിച്ചു. ഇന്നലെ നടന്ന റെയ്ഡ് രാഷ്ട്രീയ പ്രേരിതമായ വൃത്തികെട്ട നാടകമായിരുന്നെന്നും അദ്ദേഹം ആരോപിച്ചു.
മാധ്യമങ്ങൾക്കുനേരെയും ഷാഫി പറമ്പിൽ രൂക്ഷ വിമർശനം ഉയർത്തി. മാധ്യമങ്ങൾക്കും ദുരൂഹതയിലല്ലാതെ യാഥാർത്ഥ്യങ്ങളിൽ താത്പര്യമില്ലെന്നും, ദുരൂഹത ലൈവായി നിർത്താനാണ് മാധ്യമങ്ങളും ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പൊളിഞ്ഞ വാദങ്ങളെക്കുറിച്ച് മാധ്യമങ്ങൾ സിപിഐഎമ്മിനോട് ചോദ്യങ്ങൾ ചോദിക്കുന്നില്ലെന്നും, ബിജെപി വനിതാ നേതാക്കളുടെ മുറിയിൽ റെയ്ഡ് നടത്താൻ പൊലീസ് മടിച്ചിരുന്നപ്പോൾ ഷാനിമോളുടേയും ബിന്ദു കൃഷ്ണയുടേയും കാര്യത്തിൽ അത്തരം മടി ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Story Highlights: SFI protests against Shafi Parambil MP with flex board in front of Vadakara MP office