കോൺഗ്രസിനെതിരെ സിപിഐഎം ഉന്നയിച്ച കള്ളപ്പണ ആരോപണത്തെ പൂർണമായി തള്ളി ഷാഫി പറമ്പിൽ എംപി. ട്രോളി ബാഗ് നിറയെ പണം കൊണ്ടുനടക്കാൻ ഇത് 1980 ഒന്നുമല്ലല്ലോ എന്ന് അദ്ദേഹം ചോദിച്ചു. ഇന്നലെ നടന്ന റെയ്ഡ് രാഷ്ട്രീയ പ്രേരിതമായ വൃത്തികെട്ട നാടകമായിരുന്നെന്ന് ഷാഫി പറമ്പിൽ ആരോപിച്ചു. വനിതാ പൊലീസുവരുന്നതുവരെ ബിജെപി വനിതാ നേതാക്കളുടെ മുറിയിൽ റെയ്ഡ് നടത്താൻ പൊലീസ് മടിച്ചിരുന്നു. എന്നാൽ ഷാനിമോളുടേയും ബിന്ദു കൃഷ്ണയുടേയും കാര്യത്തിൽ ഈ മടി ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മാധ്യമങ്ങൾക്കുനേരെയും ഷാഫി പറമ്പിൽ രൂക്ഷ വിമർശനമാണ് ഉയർത്തിയത്. മാധ്യമങ്ങൾക്കും ദുരൂഹതയിലല്ലാതെ യാഥാർത്ഥ്യങ്ങളിൽ താത്പര്യമില്ലെന്നും, ദുരൂഹത ലൈവായി നിർത്താനാണ് അവർ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പൊളിഞ്ഞ വാദങ്ങളെക്കുറിച്ച് മാധ്യമങ്ങൾ സിപിഐഎമ്മിനോട് ചോദ്യങ്ങൾ ചോദിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ ആരോപണങ്ങൾക്ക് പ്രതിരോധം തീർത്തു. തന്റെ നീല ട്രോളി ബാഗ് പരിശോധിക്കാൻ പൊലീസിന് നൽകാൻ തയാറാണെന്നും, പെട്ടിയിൽ പണമുണ്ടെന്ന് തെളിയിച്ചാൽ ആ നിമിഷം താൻ പ്രചാരണം നിർത്താൻ തയാറാണെന്നും അദ്ദേഹം വെല്ലുവിളിച്ചു. പൊലീസിന് ആ പണം കണ്ടെത്തി ആരോപണങ്ങൾ തെളിയിക്കാൻ വളരെയെളുപ്പമല്ലേ എന്നിട്ടും ഇതുവരെ പണമെവിടെയെന്ന് കണ്ടെത്താത്തത് എന്താണെന്നും രാഹുൽ ചോദിച്ചു.
Story Highlights: Shafi Parambil MP denies black money allegations against Congress, criticizes media coverage and challenges police to prove claims.