എം.എ. നിഷാദ് സംവിധാനം ചെയ്യുന്ന ‘ഒരു അന്വേഷണത്തിന്റെ തുടക്കം’ എന്ന ചിത്രത്തിലെ പഞ്ചാബി-മലയാളം ഗാനം പുറത്തിറങ്ങി. ഷൈന് ടോം ചാക്കോയെ കേന്ദ്രകഥാപാത്രമാക്കിയുള്ള ഈ ചിത്രത്തിന് സംഗീതം ഒരുക്കിയത് എം. ജയചന്ദ്രനാണ്. ‘കാലം തെളിഞ്ഞു…’ എന്ന ഗാനത്തിന് പ്രഭാ വര്മ (മലയാളം), കുന്വാര് കുനേജ (പഞ്ചാബി) എന്നിവര് വരികള് ഒരുക്കി. കപില് കാപിലന്, നിഖില് രാജ്, ജസ്വീന്ദര് സിങ് സങ എന്നിവര് ചേര്ന്നാണ് ഗാനം ആലപിച്ചത്.
ബെന്സി പ്രൊഡക്ഷന്സിന്റെ ബാനറില് കെ.വി. അബ്ദുല് നാസര് നിര്മിക്കുന്ന ചിത്രം നവംബര് എട്ടിന് തിയറ്ററുകളിലെത്തും. ഇന്വെസ്റ്റിഗേഷന് പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. സംവിധായകന്റെ പിതാവും ഉന്നത പൊലീസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എം. കുഞ്ഞിമൊയ്തീന്റെ ഡയറിയില് കുറിച്ചിട്ട ഒരു കേസിന്റെ അനുമാനങ്ങള് വികസിപ്പിച്ചാണ് ചിത്രത്തിന്റെ കഥ നിഷാദ് രൂപീകരിച്ചത്. കോട്ടയം, കുട്ടിക്കാനം, തെങ്കാശി, കുറ്റാലം, കൊച്ചി, പഞ്ചാബ്, ദുബായ് എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്ത്തിയാക്കി.
ചിത്രത്തില് വാണി വിശ്വനാഥ്, സമുദ്രകനി, മുകേഷ്, അശോകന്, ബൈജു സന്തോഷ്, സുധീഷ്, ശിവദ, ദുര്ഗ കൃഷ്ണ, മഞ്ജു പിള്ള തുടങ്ങി ഏകദേശം 70ഓളം താരങ്ങളാണ് അണിനിരക്കുന്നത്. സംവിധായകന് എം.എ. നിഷാദും സുപ്രധാന വേഷത്തിലെത്തുന്നു. വിവേക് മേനോന് ഛായാഗ്രഹണം നിര്വഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം ജോണ്കുട്ടിയാണ്. പശ്ചാത്തല സംഗീതം മാര്ക്ക് ഡി മൂസ് ഒരുക്കുന്നു. ഗാനരചന പ്രഭാവര്മ, ഹരിനാരായണന്, പളനി ഭാരതി എന്നിവര് നിര്‍വഹിച്ചു.
Story Highlights: Punjabi-Malayalam song from ‘Oru Anweshanathinte Thudakkam’ starring Shine Tom Chacko released, directed by M.A. Nishad