ബെംഗളൂരുവിൽ സിംഗിൾസിനായി പ്യൂമയും ബംബിളും ഓട്ടമത്സരം സംഘടിപ്പിക്കുന്നു

Anjana

Updated on:

Singles running event Bengaluru
ബെംഗളൂരുവിലെ യുവാക്കൾക്കായി സിംഗിൾസ് ഓൺലി ഓട്ടമത്സരം സംഘടിപ്പിക്കുന്നതിനുള്ള പദ്ധതികൾ പ്യൂമയും ബംബിളും ആരംഭിച്ചു. 21 നും 35 നും ഇടയിൽ പ്രായമുള്ള സിംഗിളായ യുവാക്കൾക്ക് സുഹൃത്തുക്കളെ കണ്ടെത്താനും അടുപ്പമുണ്ടാക്കാനുമുള്ള അവസരമൊരുക്കുകയാണ് ഈ റണ്ണിങ് ഇവൻ്റിലൂടെ ലക്ഷ്യമിടുന്നത്. ജെൻസീ, മില്ലേനിയൽസ് കാറ്റഗറിയിലുള്ള യുവാക്കളെയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കായികക്ഷമതയ്ക്ക് യുവാക്കളുടെ ബന്ധങ്ങളിൽ വലിയ പ്രാധാന്യമുണ്ടെന്ന വിലയിരുത്തലിൻ്റെ അടിസ്ഥാനത്തിലാണ് ഈ നീക്കം. ബംബിൾ നടത്തിയ സർവേ പ്രകാരം നാലിൽ മൂന്ന് ഇന്ത്യാക്കാരും ആദ്യ ഡേറ്റിനായി കായിക രംഗവുമായി ബന്ധപ്പെട്ട തീമാണ് തിരഞ്ഞെടുക്കുന്നത്. സ്പോർട്സിൽ താത്പര്യമില്ലാത്തവരോട് സൗഹൃദം സ്ഥാപിക്കാൻ 44 ശതമാനത്തോളം പേർ ആഗ്രഹിക്കുന്നില്ലെന്നും സർവേ വ്യക്തമാക്കുന്നു. സ്പോർട്സ് ഡേറ്റിങിൽ വലിയ സ്വാധീനം ചെലുത്തുന്നുവെന്ന വിലയിരുത്തലിൻ്റെ അടിസ്ഥാനത്തിലാണ് കമ്പനികൾ റണ്ണിങ് ഇവൻ്റ് സംഘടിപ്പിക്കാൻ തീരുമാനിച്ചത്. പ്യൂമ ഇതിനോടകം വേദാന്ത ദില്ലി ഹാഫ് മാരത്തോൺ, ലഡാക്ക് മാരത്തോൺ, നൈട്രോ 5കെ, 10 കെ എന്നീ റണ്ണിങ് ഇവൻ്റുകളിൽ പങ്കാളിയായിട്ടുണ്ട്. ബെംഗളൂരു, ദില്ലി, മുംബൈ എന്നിവിടങ്ങളിലും ഈ രംഗത്ത് പല പദ്ധതികളും നടപ്പാക്കുന്നുണ്ട്. Story Highlights: Puma and Bumble organize singles-only running event in Bengaluru for young adults seeking dating opportunities

Leave a Comment