പാലക്കാട് കോൺഗ്രസിന് കള്ളപ്പണം എത്തിയെന്ന് എം വി ഗോവിന്ദൻ; യുഡിഎഫ് പ്രതിഷേധവുമായി രംഗത്ത്

നിവ ലേഖകൻ

Updated on:

Palakkad Congress black money allegation

പാലക്കാട് കോൺഗ്രസിനായി കള്ളപ്പണം എത്തിയെന്ന ആരോപണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ രംഗത്തെത്തി. പൊലീസെത്തും മുൻപേ പണം ഒളിപ്പിച്ചുവെന്നും മുഴുവൻ വിവരങ്ങളും ഉടൻ പുറത്തു വരുമെന്നും അദ്ദേഹം പ്രതികരിച്ചു. കള്ളപ്പണം എത്തിയെന്ന വിവരം സിപിഐഎമ്മിന് ലഭിച്ചിട്ടുണ്ടെന്നും ആളെക്കൂട്ടി ബലംപ്രയോഗിച്ച് മറയ്ക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എല്ലാ വിവരങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ടെന്നും ഗോവിന്ദൻ പറഞ്ഞു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പൊലീസ് നടപടിയിൽ തെറ്റില്ലെന്നും റെയ്ഡ് നടത്തിയതിൽ അത്ഭുതപ്പെടാനില്ലെന്നും എം വി ഗോവിന്ദൻ പ്രതികരിച്ചു. വനിതാ നേതാക്കളുടെ മുറിയിലെ പരിശോധനക്ക് വനിതാ പൊലീസും ഉണ്ടായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസ് നേതാക്കളുടെ കൈവശം കള്ളപ്പണം ഉണ്ടായിരുന്നുവെന്നും വരും മണിക്കൂറിൽ എല്ലാ വിവരങ്ങളും പുറത്ത് വരുമെന്നും അദ്ദേഹം പറഞ്ഞു.

പണം എവിടേക്ക് മാറ്റിയെന്നെല്ലാം പുറത്തേക്ക് വരേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കള്ളപ്പണം തെരഞ്ഞെടുപ്പിൽ ഉപയോഗിക്കുന്നതിൽ കോൺഗ്രസിനും ബിജെപിക്കും നല്ല പരിചയമുണ്ടെന്നും അത് പാലക്കാട്ട് പ്രയോഗിക്കാനാണ് ശ്രമിച്ചതെന്നും എം. വി ഗോവിന്ദൻ ആരോപിച്ചു.

ഹോട്ടലിലെ സിപിഐ എം നേതാക്കളുടെ മുറിയിലും റെയ്ഡ് നടത്തിയിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, പാലക്കാട് അർധരാത്രിയിൽ കോൺഗ്രസ് വനിതാ നേതാക്കൾ ഉൾപ്പെടെ താമസിച്ചിരുന്ന ഹോട്ടൽ മുറിയിൽ പൊലീസ് നടത്തിയ റെയ്ഡിൽ പ്രതിഷേധവുമായി യുഡിഎഫ് രംഗത്തുവന്നു. ഷാഫി പറമ്പിൽ, വി കെ ശ്രീകണ്ഠൻ, ജെബി മേത്തർ എന്നിവർ അടങ്ങുന്ന നേതൃനിര കൈകോർത്താണ് മാർച്ചിൽ അണിനിരന്നത്. എസ്പി ഓഫീസ് പരിസരത്ത് സമരക്കാരെ ബാരിക്കേഡ് വെച്ച് പൊലീസ് തടഞ്ഞതോടെ സംഘർഷാവസ്ഥയുണ്ടായി.

  ജനപ്രതിനിധികൾക്ക് സല്യൂട്ട് വേണ്ട; എം വിൻസന്റിന്റെ സബ്മിഷൻ നിയമസഭ തള്ളി

— /wp:paragraph –>

Story Highlights: CPI(M) leader M V Govindan alleges black money arrived for Congress in Palakkad, police raid hotel rooms

Related Posts
757 കിലോ കഞ്ചാവ് കടത്ത്: മൂന്ന് പേർക്ക് ജീവപര്യന്തം തടവ്
cannabis smuggling

പാലക്കാട് സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. 757 കിലോ കഞ്ചാവുമായി 2021 ൽ Read more

കോൺഗ്രസ് രാഷ്ട്രീയം ഗാന്ധി കുടുംബത്തിൽ ഒതുങ്ങുന്നു: പി. സരിൻ
P. Sarin Congress

കോൺഗ്രസിന്റെ രാഷ്ട്രീയം രാഹുൽ, പ്രിയങ്ക ഗാന്ധിമാരിൽ കേന്ദ്രീകരിച്ചാണെന്ന് പി. സരിൻ. വഖഫ് ബില്ലിലെ Read more

  ചർമ്മനിറത്തിന്റെ പേരിൽ വിമർശനം; മുൻ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ തുറന്നടിച്ചു
സിപിഐഎം പാർട്ടി കോൺഗ്രസ്: 75 വയസ്സ് പ്രായപരിധി ഒഴിവാക്കണമെന്ന് ആവശ്യം
CPI(M) age limit

സിപിഐഎം പാർട്ടി കോൺഗ്രസിൽ 75 വയസ്സ് പ്രായപരിധി ഒഴിവാക്കണമെന്ന ആവശ്യം ഉയർന്നു. മുതിർന്ന Read more

കെഎസ്യുവിലും കോൺഗ്രസ്സിലും കൂട്ട നടപടി; നേതാക്കൾക്ക് സസ്പെൻഷൻ
KSU suspension

കെഎസ്യു എറണാകുളം ജില്ലാ പ്രസിഡന്റ് അടക്കം മൂന്ന് നേതാക്കൾക്ക് സസ്പെൻഷൻ. കൊല്ലം ജില്ലയിൽ Read more

സിപിഐഎം പാർട്ടി കോൺഗ്രസ്: കേരള ഭരണത്തിന് കരുത്തു പകരുമെന്ന് ഇ പി ജയരാജൻ
CPI(M) Party Congress

സിപിഐഎം മധുര പാർട്ടി കോൺഗ്രസിലെ നയരൂപീകരണം കേരള ഭരണത്തിന് കരുത്തു പകരുമെന്ന് ഇ Read more

സിപിഐഎം പാർട്ടി കോൺഗ്രസ്: ഇന്ന് മുതൽ പൊതുചർച്ച
CPI(M) Party Congress

സിപിഐഎം പാർട്ടി കോൺഗ്രസിൽ ഇന്ന് മുതൽ പൊതുചർച്ച ആരംഭിക്കും. പ്രകാശ് കാരാട്ട് അവതരിപ്പിച്ച Read more

ലൈസൻസില്ലാതെ ട്രാക്ടർ ഓടിച്ച കെ. സുരേന്ദ്രൻ: ഉടമയ്ക്ക് 5000 രൂപ പിഴ
K Surendran tractor license

പാലക്കാട് ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ലൈസൻസില്ലാതെ ട്രാക്ടർ ഓടിച്ചതിന് കെ. സുരേന്ദ്രനെതിരെ നടപടി. ട്രാക്ടർ Read more

വഖഫ് ബിൽ: വോട്ട് ബാങ്ക് രാഷ്ട്രീയം ലക്ഷ്യമെന്ന് കെ. സുരേന്ദ്രൻ
Waqf Bill

വഖഫ് ബില്ലിനെതിരെയുള്ള കോൺഗ്രസിന്റെ നിലപാട് വോട്ട് ബാങ്ക് രാഷ്ട്രീയം ലക്ഷ്യം വച്ചാണെന്ന് ബിജെപി Read more

  സിപിഐഎം ഏരിയ കമ്മിറ്റി സെക്രട്ടറിക്ക് ജാതി അധിക്ഷേപമെന്ന് പരാതി
ശ്രീനിവാസൻ വധക്കേസ്: പത്ത് പ്രതികൾക്ക് ജാമ്യം
Srinivasan Murder Case

പാലക്കാട് ബിജെപി നേതാവ് ശ്രീനിവാസന്റെ കൊലപാതക കേസിലെ പത്ത് പ്രതികൾക്ക് ഹൈക്കോടതി ജാമ്യം Read more

സിപിഐഎം ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് എം.എ. ബേബി?
CPI(M) General Secretary

മധുരയിൽ നടക്കുന്ന പാർട്ടി കോൺഗ്രസിൽ സിപിഐഎമ്മിന്റെ പുതിയ ജനറൽ സെക്രട്ടറിയെ തിരഞ്ഞെടുക്കും. എം.എ. Read more

Leave a Comment