കോൺഗ്രസ്, ബിജെപി വിട്ടുവരുന്നവർക്ക് സ്വാഗതം: ടി.പി രാമകൃഷ്ണൻ

Anjana

Updated on:

LDF welcomes defectors
കോൺഗ്രസിൽ നിന്നും ബിജെപിയിൽ നിന്നും വിട്ടുവരുന്നവർ ഇടതുരാഷ്ട്രീയ നിലപാട് സ്വീകരിച്ചാൽ സ്വാഗതം ചെയ്യുമെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ പ്രസ്താവിച്ചു. സന്ദീപ് വാര്യർക്കും ഇടതു രാഷ്ട്രീയനിലപാടും നയവും സ്വീകരിച്ചാൽ എൽഡിഎഫിലേക്ക് സ്വാഗതമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസ്, ബിജെപി അണികളിൽ വലിയൊരു വിഭാഗം എൽഡിഎഫിന് വോട്ട് ചെയ്യുമെന്നും ടി.പി രാമകൃഷ്ണൻ ട്വന്റിഫോറിനോട് പറഞ്ഞു. ഉപതെരഞ്ഞെടുപ്പിൽ ഇടതു മുന്നണി വലിയ നേട്ടം ഉണ്ടാക്കുമെന്നും എൽഡിഎഫിനു ഒപ്പം വരുന്ന ആരും അനാഥരാകില്ലെന്നും അദ്ദേഹം പ്രസ്താവിച്ചു. ബിജെപിയിലും കോൺഗ്രസിലും നല്ല രാഷ്ട്രീയ പ്രവർത്തനം ഇപ്പോൾ സാധ്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മറ്റു പാർട്ടിയിൽ നിന്നും വരുന്നവർക്ക് സ്ഥാനം നൽകുന്നതിൽ സിപിഐഎം പ്രവർത്തകർക്ക് പരാതി ഇല്ലെന്നും, പാർലിമെന്ററി സ്ഥാനത്തെക്കാൾ പാർട്ടി സ്ഥാനങ്ങൾ ആണ് പ്രധാനമെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്‌ മോഹൻ ഉണ്ണിത്താൽ പറഞ്ഞത് കെ മുരളീധരനെതിരായാണെന്ന് ടി.പി രാമകൃഷ്ണൻ പറഞ്ഞു. മുരളി പാലക്കാട്‌ പ്രചാരണത്തിനു പോയാൽ നേരത്തെ പറഞ്ഞത് എല്ലാം പിൻവലിക്കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തൃശൂരിൽ കെ മുരളീധരനെ കോൺഗ്രസ്‌ വോട്ട് മറിച്ചു തോൽപിച്ചതാണെന്നും, കോൺഗ്രസിൽ ആത്മാർഥമായി തുടരാൻ മുരളിക്കു ആകില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. Story Highlights: LDF Convenor TP Ramakrishnan welcomes Congress and BJP defectors who adopt left-wing politics

Leave a Comment