വാണി വിശ്വനാഥിന്റെ തിരിച്ചുവരവ്: ‘റൈഫിള് ക്ലബ്’ എന്ന ചിത്രത്തിലൂടെ വീണ്ടും തിളങ്ങാൻ

നിവ ലേഖകൻ

Updated on:

Vani Viswanath Rifle Club

മൂന്ന് പതിറ്റാണ്ടിലേറെയായി സിനിമാലോകത്തുള്ള വാണി വിശ്വനാഥ് 2014ന് ശേഷം സിനിമാലോകത്തുനിന്നും വിട്ടുനില്ക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ ആഷിക്ക് അബുവിന്റെ പുതിയ ചിത്രമായ ‘റൈഫിള് ക്ലബ്’ എന്ന സിനിമയിലൂടെ വാണി വിശ്വനാഥ് വീണ്ടും തിരിച്ചെത്തുകയാണ്. ചുവന്ന ഗൗണിന്റെ പ്രസരിപ്പിനൊപ്പം നിഗൂഢമായ പുഞ്ചിരിയുമായി സിനിമാസ്വാദകരെ ആവേശംകൊള്ളിക്കാന് ഒരിക്കല്കൂടി വാണി വിശ്വനാഥ് എത്തുകയാണ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ചടുലമായ സംഭാഷണങ്ങളാലും ആക്ഷന് രംഗങ്ങളാലും ഒരുകാലത്ത് സിനിമാ പ്രേക്ഷകരെയാകെ കീഴടക്കിയിരുന്ന വാണി വിശ്വനാഥ് ഇപ്പോൾ ‘റൈഫിള് ക്ലബില്’ ഇട്ടിയാനം എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ഒറ്റ നോട്ടത്തില് പ്രണയവും നിഗൂഢതയും ഒളിച്ചുവെച്ചിരിക്കുന്നതെന്ന് തോന്നിക്കുന്ന കഥാപാത്ര സൃഷ്ടിയാണ് ഇട്ടിയാനത്തിന്റേതെന്ന് ചിത്രത്തിന്റെ ക്യാരക്ടര് പോസ്റ്റര് തോന്നിക്കുന്നുണ്ട്.

എന്നാല്, പ്രേക്ഷകര്ക്ക് ഊഹിക്കാവുന്ന അത്തരമൊരു കഥാപാത്രം മാത്രമായി ഒതുങ്ങാതെ മറ്റെന്തെല്ലാം സവിശേഷതകള് ഉള്ക്കൊള്ളുന്നതായിരിക്കും ഇട്ടിയാനം എന്ന കഥാപാത്രം എന്നറിയാനുള്ള ആകാംക്ഷ നിറക്കുന്നതാണ് ചിത്രത്തിന്റെ ക്യാരക്ടര് പോസ്റ്റര്. പ്രശസ്ത ബോളിവുഡ് സംവിധായകനും അഭിനേതാവുമായ അനുരാഗ് കശ്യപും ചിത്രത്തില് പ്രധാന വേഷത്തിലുണ്ട്. ദയാനന്ദ് ബാരെ എന്ന കഥാപാത്രത്തെയാണ് അനുരാഗ് കശ്യപ് ചിത്രത്തില് അവതരിപ്പിക്കുന്നത്. മലയാളത്തിലെ അദ്ദേഹത്തിന്റെ ആദ്യ സിനിമയായിരിക്കും ഇത്.

  മമ്മൂട്ടി കമ്പനിയുടെ ആദ്യ ഹ്രസ്വചിത്രം 'ആരോ' യൂട്യൂബിൽ റിലീസ് ചെയ്തു

ഒപിഎം സിനിമാസിന്റെ ബാനറില് ആഷിഖ് അബു, വിന്സന്റ് വടക്കന്, വിശാല് വിന്സന്റ് ടോണി എന്നിവര് ചേര്ന്ന് നിര്മ്മിക്കുന്ന ചിത്രം അടുത്ത് തന്നെ റിലീസിനെത്തുമെന്നാണ് സൂചന. സിനിമയുടെ ഛായാഗ്രഹണവും ആഷിക്ക് അബുവാണ് നിര്വഹിച്ചിരിക്കുന്നത്.

വിജയരാഘവന്, റാഫി, വിനീത് കുമാര്, സുരേഷ് കൃഷ്ണ, ഹനുമാന്കൈന്ഡ്, സെന്ന ഹെഗ്ഡെ, വിഷ്ണു അഗസ്ത്യ, ദര്ശന രാജേന്ദ്രന്, ഉണ്ണിമായ പ്രസാദ്, സുരഭി ലക്ഷ്മി, പ്രശാന്ത് മുരളി, നടേഷ് ഹെഗ്ഡെ, പൊന്നമ്മ ബാബു, രാമു, വൈശാഖ് ശങ്കര്, നിയാസ് മുസലിയാര്, റംസാന് മുഹമ്മദ്, നവനി ദേവാനന്ദ്, പരിമള് ഷായ്സ്, സജീവ് കുമാര്, കിരണ് പീതാംബരന്, ഉണ്ണി മുട്ടത്ത്, ബിബിന് പെരുമ്പിള്ളി, ചിലമ്പന്, ഇന്ത്യന് എന്നിവരടക്കമുള്ള വന് താരനിരയാണ് ഈ ചിത്രത്തില് അണിനിരക്കുന്നത്. Story Highlights: Vani Viswanath returns to Malayalam cinema after a decade in Ashiq Abu’s ‘Rifle Club’, alongside Anurag Kashyap and a star-studded cast.

Related Posts
സോജപ്പൻ ഞാനും ഫാൻ, എന്നെയും കൂട്ടാമോ? ട്രോളുകളോട് പ്രതികരിച്ച് പൃഥ്വിരാജ്
Sojappan trolls

2009-ൽ പുറത്തിറങ്ങിയ പൃഥ്വിരാജിന്റെ "കലണ്ടർ" സിനിമയിലെ സോജപ്പൻ കഥാപാത്രം ട്രോളുകളിൽ നിറയുകയാണ്. ‘വിലായത്ത് Read more

മമ്മൂട്ടി കമ്പനിയുടെ ആദ്യ ഹ്രസ്വചിത്രം ‘ആരോ’ യൂട്യൂബിൽ റിലീസ് ചെയ്തു
Aaro Short Film

മമ്മൂട്ടി കമ്പനിയുടെ ആദ്യ ഹ്രസ്വചിത്രം 'ആരോ' യൂട്യൂബിൽ റിലീസ് ചെയ്തു. രഞ്ജിത്താണ് സിനിമയുടെ Read more

ലോക 2വിൽ മമ്മൂട്ടി എത്തുമോ? കാത്തിരിപ്പുമായി സിനിമാപ്രേമികൾ
Dulquer Mammootty movie

ദുൽഖർ സൽമാനും മമ്മൂട്ടിയും ഒരു സിനിമയിൽ ഒന്നിച്ചഭിനയിക്കുന്നത് കാണാൻ മലയാളികൾ കാത്തിരിക്കുകയാണ്. ഈ Read more

പ്രണവ് മോഹൻലാൽ ചിത്രം ‘ഡിയർ സ്റ്റുഡന്റ്സ്’ 70 കോടി ക്ലബ്ബിൽ!
Dear Students Collection

രാഹുൽ സദാശിവൻ സംവിധാനം ചെയ്ത പ്രണവ് മോഹൻലാൽ ചിത്രം 'ഡിയർ സ്റ്റുഡന്റ്സ്' തിയേറ്ററുകളിൽ Read more

സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും
Kerala State Film Awards

2024-ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും. തൃശ്ശൂർ രാമനിലയത്തിൽ വൈകിട്ട് 3.30-നാണ് Read more

  സോജപ്പൻ ഞാനും ഫാൻ, എന്നെയും കൂട്ടാമോ? ട്രോളുകളോട് പ്രതികരിച്ച് പൃഥ്വിരാജ്
ലോക: ചാപ്റ്റർ 1 ഒടിടിയിൽ എത്തി; എമ്പുരാൻ്റെ റെക്കോർഡ് മറികടന്നു
Loka Chapter 1

തിയേറ്ററുകളിൽ 300 കോടി കളക്ഷൻ നേടിയ ലോക: ചാപ്റ്റർ 1 ഒടുവിൽ ഒടിടിയിൽ Read more

അഭിനയരംഗത്തേക്ക് ചുവടുവെച്ച് വിസ്മയ മോഹൻലാൽ; ‘തുടക്കം’ സിനിമയുടെ പൂജ കൊച്ചിയിൽ നടന്നു
Vismaya Mohanlal cinema entry

മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ ജൂഡ് ആന്റണി ജോസഫ് ചിത്രം 'തുടക്കം' സിനിമയിലൂടെ Read more

മികച്ച നടൻ ആര്? മമ്മൂട്ടിയോ മോഹൻലാലോ അതോ ആസിഫ് അലിയോ? സോഷ്യൽ മീഡിയയിൽ ചൂടേറിയ ചർച്ചകൾ
Kerala State Film Awards

54-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച നടനുള്ള അവാർഡ് ആര് നേടുമെന്ന ചർച്ചകൾ Read more

വിമാനത്താവളത്തിൽ ശോഭനയും ഉർവശിയും കണ്ടുമുട്ടിയപ്പോൾ: ചിത്രം വൈറൽ
Shobana and Urvashi

മലയാള സിനിമയിലെ പ്രിയ നടിമാരായ ശോഭനയും ഉർവശിയും വിമാനത്താവളത്തിൽ കണ്ടുമുട്ടിയ ചിത്രം സോഷ്യൽ Read more

Leave a Comment