പാലക്കാട് പൊലീസ് റെയ്ഡിനെതിരെ യുഡിഎഫ് പ്രതിഷേധം; സംഘർഷം

Anjana

UDF protest Palakkad police raid

പാലക്കാട് അർധരാത്രിയിൽ കോൺഗ്രസ് വനിതാ നേതാക്കൾ ഉൾപ്പെടെ താമസിച്ചിരുന്ന ഹോട്ടൽ മുറിയിൽ പൊലീസ് നടത്തിയ റെയ്ഡിനെതിരെ യുഡിഎഫ് പ്രതിഷേധവുമായി രംഗത്തെത്തി. ഷാഫി പറമ്പിൽ, വി കെ ശ്രീകണ്ഠൻ, ജെബി മേത്തർ തുടങ്ങിയ നേതാക്കൾ കൈകോർത്ത് മാർച്ചിൽ അണിനിരന്നു. കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി മാർച്ച് ഉദ്ഘാടനം ചെയ്തു.

എസ്പി ഓഫീസ് പരിസരത്ത് സമരക്കാരെ ബാരിക്കേഡ് വച്ച് പൊലീസ് തടഞ്ഞു. അക്രമാസക്തരായ പ്രവർത്തകർ ബാരിക്കേഡ് മറിച്ചിടാൻ ശ്രമിക്കുകയും അവയ്ക്കു മേൽ കയറിനിൽക്കുകയും ചെയ്തു. ഇതോടെ പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. സ്ഥലത്ത് സംഘർഷാവസ്ഥ തുടരുകയാണ്. നൂറുകണക്കിന് പ്രവർത്തകർ മാർച്ചിൽ പങ്കെടുത്തു. പൊലീസുകാർക്കെതിരെ മുദ്രാവാക്യം വിളി ഉയർന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

എസ്പി ഓഫീസ് പരിസരത്ത് 200-ലധികം പൊലീസുകാരെ വിന്യസിച്ചു. എ എസ് പി അശ്വതി ജിജി, മൂന്ന് ഡി വൈ എസ് പി മാർ, ജില്ലയിലെ മുഴുവൻ സ്റ്റേഷനിലെയും ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്തെത്തി. സംഭവത്തിൽ പ്രതികരിച്ച കെ സുധാകരൻ, പാലക്കാട് രാഹുൽ മാങ്കൂട്ടത്തിന് ശുക്രദശയാണെന്നും ഇനി പ്രതീക്ഷിച്ചതിന്റെ ഇരട്ടി വോട്ടിൽ രാഹുൽ ജയിക്കുമെന്നും പറഞ്ഞു.

Story Highlights: UDF protests against police raid on Congress leaders’ hotel room in Palakkad

Leave a Comment