അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപിന് മുന്‍തൂക്കം; സ്വിങ് സ്റ്റേറ്റുകളില്‍ മുന്നേറ്റം

Anjana

US Presidential Election Results

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡോണള്‍ഡ് ട്രംപിന് അനുകൂലമായ സൂചനകളാണ് പുറത്തുവരുന്നത്. നിലവിലെ സാഹചര്യത്തില്‍ സ്വിങ് സ്‌റ്റേറ്റുകളില്‍ മൂന്നെണ്ണം ജയിച്ചാല്‍ മാത്രമേ കമല ഹാരിസിന് എന്തെങ്കിലും സാധ്യതയുള്ളൂ. എന്നാല്‍ ഈ സംസ്ഥാനങ്ങളില്‍ പലതിലും ട്രംപിന്റെ മുന്നേറ്റമാണ് കാണുന്നത്.

270 ഇലക്ടറല്‍ വോട്ടുകള്‍ നേടിയാല്‍ മാത്രമേ വിജയിക്കാന്‍ സാധിക്കൂ എന്നതാണ് നിയമം. ട്രംപ് ഇതിനകം തന്നെ 248 ഇലക്ടറല്‍ വോട്ടുകള്‍ സ്വന്തമാക്കിക്കഴിഞ്ഞു. 93 ഇലക്ടറല്‍ വോട്ടുകളുള്ള സ്വിങ് സ്‌റ്റേറ്റുകളില്‍ നിന്ന് കുറച്ചു കൂടി വോട്ടുകള്‍ നേടാനായാല്‍ ട്രംപിന് ജയം ഉറപ്പിക്കാം. ഏഴ് സ്വിങ് സ്റ്റേറ്റുകളില്‍ ആറിലും ട്രംപാണ് മുന്നില്‍ നില്‍ക്കുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് പരമ്പരാഗതമായി മേല്‍ക്കൈയുള്ള സംസ്ഥാനങ്ങളില്‍ പോലും ട്രംപ് വലിയ മുന്നേറ്റം നടത്തുന്നു. നോര്‍ത്ത് കരോലിന, ഒക്‌ലഹോമ, സൗത്ത് കരോലിന, ഫ്‌ളോറിഡ, അലബാമ, ഇന്ത്യാന, യൂട്ട തുടങ്ങിയ സംസ്ഥാനങ്ങളില്‍ ട്രംപിന്റെ മുന്നേറ്റമുണ്ടായി. അതേസമയം, കാലിഫോര്‍ണിയ, വാഷിങ്ടണ്‍, ഓറിഗണ്‍, ഇല്ലിനോയി, കണക്ടികട്ട്, മെരിലാന്റ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ കമല ഹാരിസിനാണ് മേല്‍ക്കൈ.

Story Highlights: Donald Trump leads in US presidential election, winning key swing states

Leave a Comment