ബ്രിട്ടീഷ് രാജ്ഞി കാമിലയ്ക്ക് നെഞ്ചിൽ അണുബാധ; പരിപാടികൾ റദ്ദാക്കി

Anjana

Updated on:

Queen Camilla chest infection
ബ്രിട്ടീഷ് രാജ്ഞി കാമിലയ്ക്ക് നെഞ്ചിൽ അണുബാധ ഉണ്ടായതായി റിപ്പോർട്ട്. ബക്കിംഗ്ഹാം കൊട്ടാരത്തെ ഉദ്ധരിച്ചുകൊണ്ട് റോയിറ്റേഴ്സ് ആണ് ഈ വിവരം പുറത്തുവിട്ടത്. 77 വയസ്സുള്ള രാജ്ഞി സുഖം പ്രാപിച്ചു വരികയാണെന്നും വീട്ടിൽ പൂർണ്ണ സമയ വിശ്രമത്തിലാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്നാൽ, രാജ്ഞിയുടെ രോഗത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. നെഞ്ചിലെ അണുബാധയെ തുടർന്ന് രാജ്ഞി പങ്കെടുക്കേണ്ടിയിരുന്ന നിരവധി പരിപാടികൾ റദ്ദാക്കിയിരിക്കുകയാണ്. വ്യാഴാഴ്ച ചാൾസ് രാജാവ് ആതിഥേയത്വം വഹിക്കുന്ന ഒളിമ്പിക്, പാരാലിമ്പിക് അത്‌ലറ്റുകൾക്കുള്ള ബക്കിംഗ്ഹാം കൊട്ടാരത്തിലെ സ്വീകരണത്തിലും രാജ്ഞിക്ക് പങ്കെടുക്കാൻ സാധിക്കില്ല. കഴിഞ്ഞ ദിവസങ്ങളിൽ സമോവയിൽ നടന്ന കോമൺവെൽത്ത് രാഷ്ട്രത്തലവന്മാരുടെ യോഗത്തിൽ ചാൾസ് രാജാവിനോപ്പം രാജ്ഞിയും പങ്കെടുത്തിരുന്നു. ഒക്ടോബർ 27-ന് ചാൾസ് രാജാവും കാമില രാജ്ഞിയും സുഖചികിത്സയ്ക്കായി ബംഗളൂരുവിൽ രഹസ്യമായി എത്തിയിരുന്നു. സൗഖ്യ ഇന്റർനാഷണൽ ഹോളിസ്റ്റിക് ഹെൽത്ത് സെന്ററിലെ ചികിത്സയ്ക്ക് ശേഷം ഇരുവരും ഒക്ടോബർ 30-ന് തിരികെ ബ്രിട്ടനിലേക്ക് മടങ്ങി. എലിസബത്ത് രാജ്ഞിയുടെ മരണത്തെ തുടർന്ന് രാജാവായ ചാൾസിന്റെ കിരീടധാരണത്തിന് ശേഷമുള്ള ആദ്യ ഇന്ത്യൻ സന്ദർശനമായിരുന്നു ഇത്. Story Highlights: Queen Camilla cancels events due to chest infection, resting at home

Leave a Comment