പാലക്കാട് ഹോട്ടൽ റെയ്ഡ്: രാഷ്ട്രീയ സംഘർഷം രൂക്ഷം

നിവ ലേഖകൻ

Updated on:

Palakkad hotel raid

പാലക്കാട് നഗരത്തിലെ കെപിഎം ഹോട്ടലിൽ കഴിഞ്ഞ രാത്രി നടന്ന സംഭവങ്ങൾ വലിയ രാഷ്ട്രീയ ചലനത്തിന് വഴിതെളിച്ചിരിക്കുകയാണ്. രാത്രി 12 മണിയോടെയാണ് പാലക്കാട് സൗത്ത്, നോർത്ത് പൊലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥ സംഘം ഹോട്ടലിലെത്തിയത്. ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘത്തിൽ ആദ്യം വനിതാ പൊലീസ് ഓഫീസർ ഉണ്ടായിരുന്നില്ല. നേതാക്കളുടെ മുറികൾ പരിശോധിക്കാൻ ആരംഭിച്ച സംഘം, ഷാനിമോൾ ഉസ്മാന്റെയും ബിന്ദു കൃഷ്ണയുടേയുടെയും മുറികളിൽ എത്തി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇതോടെ രണ്ട് മുറികളും പൂട്ടിയ വനിതാ നേതാക്കൾ പുറത്തിറങ്ങിനിന്നു. പിന്നാലെ വനിതാ ഉദ്യോഗസ്ഥരെത്തി രണ്ടു മുറികളും അരിച്ചുപെറുക്കി പരിശോധന നടത്തി. ഹോട്ടലിന് പുറത്ത് സിപിഐഎം-ബിജെപി-കോൺഗ്രസ് പ്രവർത്തകർ സംഘടിച്ചതോടെ സംഘർഷാവസ്ഥ ഉടലെടുത്തു.

കൂടുതൽ കോൺഗ്രസ് നേതാക്കൾ ഹോട്ടലിന് അകത്തേക്ക് എത്തിയെങ്കിലും എംപിമാരായ വികെ ശ്രീകണ്ഠനെയും ഷാഫി പറമ്പിലിനെയും അകത്തേക്കു കയറ്റി വിട്ടില്ല. മറ്റുമുറികളിലും പരിശോധന നടത്തണമെന്ന് എൽഡിഎഫിലെ എഎ റഹീം എംപി ഉൾപ്പെടെയുള്ളവർ ആവശ്യപ്പെട്ടു. ബിജെപി നേതാക്കളായ വി വി രാജേഷ്, സി ആർ പ്രഫുൽ കൃഷ്ണ, പ്രശാന്ത് ശിവൻ, സ്ഥാനാർഥി സി കൃഷ്ണകുമാർ തുടങ്ങിയവരും പരിശോധന വേണമെന്ന് ആവശ്യപ്പെട്ടു ബഹളംവച്ചു.

  രാഹുൽ ഗാന്ധി വോട്ടർമാരെ രാഷ്ട്രീയ ആയുധമാക്കുന്നു: തിരഞ്ഞെടുപ്പ് കമ്മീഷൻ വിമർശനം

— wp:paragraph –> നടന്നത് തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പതിവ് പരിശോധനയെന്നും ഒന്നും കണ്ടെത്തിയിട്ടില്ലെന്നും എസിപി അശ്വതി ജിജി വ്യക്തമാക്കി. മൂന്ന് മണിയോടെ പരിശോധന അവസാനിപിച്ചു. പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥി ഹോട്ടൽ മുറിയിൽ ഉണ്ടെന്ന ആരോപണങ്ങൾക്കിടെ താൻ കോഴിക്കോട് ആണ് ഉള്ളതെന്ന് വ്യക്തമാക്കി രാഹുൽ മാങ്കൂട്ടത്തിൽ എഫ്ബി ലൈവിൽ എത്തുകയും ചെയ്തു. റെയ്ഡിൽ പ്രക്ഷോഭത്തിലേക്ക് നീങ്ങാനാണ് കോൺഗ്രസ് നീക്കം.

— /wp:paragraph –> Story Highlights: Midnight raid at Palakkad hotel sparks political tension and protests

Related Posts
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ വിമർശനവുമായി ഇന്ത്യാ സഖ്യം
Election Commission criticism

വോട്ടർ പട്ടിക ക്രമക്കേട് ആരോപണത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആഞ്ഞടിച്ച് ഇന്ത്യാ സഖ്യം. മുഖ്യ Read more

  യൂത്ത് കോൺഗ്രസ് ഫണ്ട് വിവാദം: ജില്ലാ സെക്രട്ടറി ഉൾപ്പെടെ നാലുപേർക്ക് സസ്പെൻഷൻ
പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ ബസ് കയറിയിറങ്ങി രണ്ടാം ക്ലാസുകാരിക്ക് ദാരുണാന്ത്യം
Palakkad bus accident

പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ സ്കൂട്ടറിൽ നിന്ന് വീണ രണ്ടാം ക്ലാസ് വിദ്യാർത്ഥിനി ബസിനടിയിൽപ്പെട്ട് മരിച്ചു. Read more

തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഇംപീച്ച്മെൻ്റിനൊരുങ്ങി ഇന്ത്യ മുന്നണി
Election Commission Impeachment

തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഇംപീച്ച്മെൻ്റ് നടപടികളുമായി മുന്നോട്ട് പോകാൻ ഇന്ത്യ മുന്നണി. പ്രതിപക്ഷ പാർട്ടികളുടെ Read more

ഭവാനിപ്പുഴയിൽ കാണാതായ വിനോദസഞ്ചാരികൾ; തിരച്ചിൽ തുടരുന്നു, സുരക്ഷ ശക്തമാക്കണമെന്ന് നാട്ടുകാർ
Bhavani River accident

പാലക്കാട് അട്ടപ്പാടി ഭവാനിപ്പുഴയിൽ കാണാതായ രണ്ട് വിനോദസഞ്ചാരികൾക്കായി തിരച്ചിൽ തുടരുന്നു. ശക്തമായ നീരൊഴുക്ക് Read more

രാഹുൽ ഗാന്ധി മാപ്പ് പറയണം; തിരഞ്ഞെടുപ്പ് കമ്മീഷൻ
Election Commission

രാഹുൽ ഗാന്ധി വോട്ട് കൊള്ള ആരോപണം ഉന്നയിച്ചതിന് പിന്നാലെ, രാഹുൽ ഗാന്ധി മാപ്പ് Read more

രാഹുൽ ഗാന്ധിയുടെ ആരോപണം തള്ളി തിരഞ്ഞെടുപ്പ് കമ്മീഷൻ

രാഹുൽ ഗാന്ധിയുടെ വോട്ടർപട്ടികയിലെ ക്രമക്കേടുകൾക്കെതിരായ ആരോപണങ്ങളെ തിരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി. രാഷ്ട്രീയ ലക്ഷ്യങ്ങൾ Read more

  ജ്യോത്സ്യനെ കണ്ടാൽ എന്താണ് പ്രശ്നം? എ.കെ. ബാലന്റെ പ്രതികരണം ശ്രദ്ധേയമാകുന്നു
രാഹുൽ ഗാന്ധി വോട്ടർമാരെ രാഷ്ട്രീയ ആയുധമാക്കുന്നു: തിരഞ്ഞെടുപ്പ് കമ്മീഷൻ വിമർശനം

രാഹുൽ ഗാന്ധി വോട്ടർമാരെ രാഷ്ട്രീയ ആയുധമാക്കുന്നുവെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ Read more

വോട്ടർപട്ടിക സുതാര്യമാക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മിഷൻ; മറുപടി തള്ളി കെ.സി. വേണുഗോപാൽ
Voter List Irregularities

വോട്ടർപട്ടികയിലെ ക്രമക്കേടിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ മറുപടി തള്ളി എഐസിസി ജനറൽ സെക്രട്ടറി കെ.സി. Read more

തൃശ്ശൂരിലെ വോട്ടർപട്ടിക ക്രമക്കേട്; ടി.എൻ. പ്രതാപന് മറുപടിയുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ
voter list complaint

തൃശ്ശൂരിലെ വോട്ടർ പട്ടിക ക്രമക്കേട് ആരോപണത്തിൽ ടി.എൻ. പ്രതാപന് മറുപടിയുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ Read more

വോട്ട് കൊള്ള ആരോപണം: പ്രതികരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ
vote rigging allegations

വോട്ട് കൊള്ള ആരോപണത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രതികരിച്ചു. രാഷ്ട്രീയ പാർട്ടികൾക്ക് വോട്ടർപട്ടികയിൽ തിരുത്തലുകൾ Read more

Leave a Comment