പാലക്കാട് ഹോട്ടലിൽ പൊലീസ് നടത്തിയ റെയ്ഡിനെ തുടർന്ന് കോൺഗ്രസ് പ്രതിഷേധത്തിലേക്ക്. എസ്പി ഓഫീസിലേക്ക് യുഡിഎഫ് പ്രതിഷേധ മാർച്ച് നടത്തും. കോട്ടമൈതാനത്തിൽ നിന്നും മാർച്ച് ആരംഭിക്കും. അർധരാത്രി 12 മണിയോടെയാണ് പൊലീസ് കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെ താമസിക്കുന്ന ഹോട്ടലിലെ മുറികളിൽ റെയ്ഡ് നടത്തിയത്.
പൊലീസ് ആദ്യം രഹസ്യ വിവരത്തെ തുടർന്നാണ് പരിശോധന നടത്തിയതെന്ന് പറഞ്ഞെങ്കിലും, എഎസ്പി സ്വഭാവികമായ പരിശോധനയാണെന്ന് വ്യക്തമാക്കി. കോൺഗ്രസ് പരിശോധനയ്ക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് ആരോപിക്കുമ്പോൾ, ബിജെപിയും സിപിഐഎമ്മും കള്ളപ്പണം എത്തിച്ചെന്നും സംഘർഷ സാധ്യതയുണ്ടാക്കി പൊലീസ് പരിശോധന അട്ടിമറിച്ചെന്നും ആരോപിക്കുന്നു.
സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് സിപിഐഎം പരാതി നൽകും. ബിജെപി തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയതായി എൻഡിഎ സ്ഥാനാർത്ഥി സി കൃഷ്ണകുമാർ അറിയിച്ചു. ഹോട്ടലിലെ സിസിടിവി ഉൾപ്പെടെ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് ബിജെപി പരാതി നൽകിയിരിക്കുന്നത്. കോൺഗ്രസ് കള്ളപ്പണം എത്തിച്ചെന്ന് ആരോപിച്ച് സിപിഐഎമ്മും കോൺഗ്രസും രംഗത്തെത്തിയിരുന്നു.
Story Highlights: Congress to protest against police raid on Palakkad hotel, UDF to march to SP office