പാലക്കാട് ഹോട്ടൽ റെയ്ഡ്: കോൺഗ്രസിനെതിരെ ആരോപണവുമായി ബിജെപി നേതാക്കൾ

Anjana

Updated on:

Palakkad hotel raid BJP Congress
പാലക്കാട് ഹോട്ടലിൽ നടന്ന റെയ്ഡിനെ കുറിച്ച് ബിജെപി നേതാക്കൾ പ്രതികരിച്ചു. കോടികണക്കിന് കള്ളപ്പണം കൊണ്ടുവന്നിട്ട് പൊലീസുകാരെ പരിശോധന നടത്താൻ അനുവദിച്ചില്ലെന്ന് ബിജെപി നേതാക്കൾ ആരോപിച്ചു. സംഘർഷമുണ്ടാക്കി പണവുമായി രക്ഷപ്പെടാനുള്ള സാഹചര്യമുണ്ടാക്കിയെന്ന് വിവി രാജേഷ് പറഞ്ഞു. കോൺഗ്രസിനെതിരെ ഇത്ര വലിയ ആരോപണം ഉണ്ടായിട്ട് രാഹുൽ മാങ്കൂട്ടത്തിൽ എവിടെയെന്നാണ് ചോദ്യമെന്ന് എൻഡിഎ സ്ഥാനാർത്ഥി സി കൃഷ്ണകുമാർ ചോദിച്ചു. എല്ലാ മുറികളും പൊലീസ് പരിശോധിച്ചിട്ടില്ലെന്ന് വിവി രാജേഷ് ആരോപിച്ചു. വനിതാ നേതാവ് പൊലീസുകാരോട് വന്ന് കയർത്തതായും അദ്ദേഹം പറഞ്ഞു. പണം മാറ്റാനുള്ള എല്ലാ സാഹചര്യങ്ങളും പൊലീസ് ഒരുക്കി നൽകിയെന്നും തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും വിവി രാജേഷ് കൂട്ടിച്ചേർത്തു. ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന് സംഭവത്തിൽ പരാതി നൽകി കഴിഞ്ഞെന്ന് സി കൃഷ്ണകുമാർ പറഞ്ഞു. ഇ-മെയിൽ മുഖാന്തരമാണ് പരാതി നൽകിയതെന്നും സിസിടിവി ദൃശ്യങ്ങളും എല്ലാ മുറികളും പരിശോധിക്കണമെന്നാണ് പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സത്യാവസ്ഥ പുറത്തുവരണമെന്നും സംശയാസ്പദമായി സൂക്കേഴ്‌സിൽ പണം കൊണ്ടുപോയെന്ന ആരോപണം പൊലീസ് തെളിയിക്കട്ടെയെന്നും കൃഷ്ണകുമാർ പറഞ്ഞു. ബിജെപി പരിശോധനയ്ക്കായി പൊലീസിൽ പരാതി നൽകിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. Story Highlights: BJP leaders accuse Congress of bringing black money and obstructing police investigation in Palakkad hotel raid

Leave a Comment