പ്രശസ്ത നാടോടി ഗായിക ശാർദ സിൻഹ അന്തരിച്ചു

Anjana

Sharda Sinha death

പ്രശസ്ത നാടോടി ഗായികയും പത്മഭൂഷൺ ജേതാവുമായ ശാർദ സിൻഹ 72-ാം വയസ്സിൽ അന്തരിച്ചു. ദല്‍ഹി എയിംസിലായിരുന്നു അന്ത്യം. അര്‍ബുദ രോഗത്തിന് ചികിത്സയിലായിരുന്ന ശാർദയെ ഒക്ടോബർ 27-നാണ് ന്യൂഡൽഹിയിലെ എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

‘ബീഹാർ കോകില’ എന്നറിയപ്പെടുന്ന ശാർദ സിൻഹ നാടോടി ഗാനങ്ങളിലൂടെയാണ് പ്രശസ്തയായത്. ബീഹാറിൻ്റെ പരമ്പരാഗത സംഗീതം കൂടുതൽ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിൽ അവർ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. 2018 ൽ രാജ്യം പത്മഭൂഷൻ നൽകി ശാർദയെ ആദരിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ശാർദയുടെ ഏറ്റവും ജനപ്രിയമായ ഗാനങ്ങളിൽ ചിലതാണ് കെൽവാ കേ പാട് പർ ഉഗാലൻ സൂരജ് മാൽ ജാകെ ജുകെ, ഹേ ഛത്തി മയ്യാ, ഹോ ദിനനാഥ്, ബഹാംഗി ലചകത് ജായേ, റോജെ റോജെ ഉഗേല, സുന ഛത്തി മായ്, ജോഡേ ജോഡേ സുപാവ, പട്‌ന കേ ഘട്ട് പർ എന്നിവ. ഇവയിലൂടെ അവർ ബീഹാറിന്റെ സാംസ്കാരിക പൈതൃകത്തെ സംരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു.

Story Highlights: Renowned folk singer and Padma Bhushan awardee Sharda Sinha passes away at 72

Leave a Comment